ജിയോ വലിയ നേട്ടം കൈവരിക്കുകയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ജിയോയും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറും ലയിച്ച കരാർ ആയിരുന്നു. സ്വാതന്ത്ര്യ ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും വലിയ ലയനങ്ങളിൽ ഒന്നായിരുന്നു ഇവിടെ നടന്നത്. ഇതിനോടൊപ്പം തന്നെ ജിയോ പലരംഗത്തേക്കും കൈ വെക്കുകയാണ് എന്നുള്ള വാർത്തകളാണ് വരുന്നത്. മൊബൈൽ നെറ്റ് വർക്കിംഗ് രംഗത്ത് റിലയൻസ് പരാജയപ്പെട്ടപ്പോൾ പുതിയ രീതിയിൽ ഫ്രീയായി ആളുകൾക്ക് ഡാറ്റ കൊടുത്തു കൊണ്ടാണ് ജിയോ വന്നത്.
ജിയോ വന്ന സമയത്ത് ആളുകൾ പുച്ഛിച്ചുതള്ളിയെങ്കിലും പിന്നീട് ജിയോ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മൊബൈൽ നെറ്റ് വർക്കിംഗ് കമ്പനി ആയി മാറി. അന്നത്തെ തല തൊട്ടപ്പൻമാരായ ഐഡിയ എയർസെൽ എയർടെൽ തുടങ്ങിയ കമ്പനികൾക്ക് ജിയോ വന്നത് വലിയ തിരിച്ചടിയായി. വോഡഫോണും ഐഡിയയും ലയിച്ചപ്പോൾ എയർസെൽ പൂർണമായും പ്രവർത്തനം നിർത്തി. ഇതാ ജിയോ മറ്റൊരു രംഗത്തെ കൂടി കടക്കാൻ ഒരുങ്ങുകയാണ് എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.
റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ജിയോ ഫിനാൻഷ്യൽ സർവീസസും യുഎസ് രാജ്യാന്തര നിക്ഷേപക സ്ഥാപനമായ ബ്ലാക്ക്റോക്കും ചേർന്ന് രൂപീകരിച്ച രണ്ട് സംയുക്ത സംരംഭങ്ങൾക്ക് കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരിക്കുന്നു. ജിയോ ബ്ലാക്ക്റോക്ക് അസറ്റ് മാനേജ്മെന്റ്, ജിയോ ബ്ലാക്ക്റോക്ക് ട്രസ്റ്റീ എന്നിവയ്ക്കാണ് അനുമതി ലഭിച്ചത്. ഇതോടെ, ഇവയ്ക്ക് മ്യൂച്വൽഫണ്ട് സേവനരംഗത്തേക്ക് കടക്കാൻ ഇനി കഴിയും.
കഴിഞ്ഞവർഷം ജൂലൈയിലായിരുന്നു തുല്യ ഓഹരി പങ്കാളിത്തത്തോടെ സംയുക്ത സംരംഭങ്ങൾ രൂപീകരിക്കാൻ ജിയോ ഫിനാൻഷ്യൽ സർവീസസും ബ്ലാക്ക്റോക്കും തീരുമാനിച്ചത്. സെബിയുടെ അനുമതിയും ഇരു കമ്പനികൾക്കും അടുത്തിടെ ലഭിച്ചിരുന്നു. ജിയോ ബ്ലാക്ക്റോക്ക് അസറ്റ് മാനേജ്മെന്റ് കമ്പനിയിൽ 50% ഓഹരിക്കായി ജിയോ ഫിനാൻഷ്യൽ 82.5 കോടി രൂപയാണ് നിക്ഷേപിക്കുന്നത്. ജിയോ ബ്ലാക്ക്റോക്ക് ട്രസ്റ്റീയിൽ 40 ലക്ഷം രൂപ നിക്ഷേപത്തോടെയും 50% ഓഹരികൾ സ്വന്തമാക്കും.
ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ഉപസ്ഥാപനമായ ജിയോ പേയ്മെന്റ് സൊല്യൂഷൻസിന് (ജെപിഎസ്എൽ) ഓൺലൈൻ പേയ്മെന്റ് സേവനത്തിലേക്ക് കടക്കാൻ റിസർവ് ബാങ്കിന്റെ അനുമതിയും ലഭിച്ചു.ഇതോടെ ഓൺലൈൻ പെയ്മെന്റ് രംഗത്തേക്കും ജിയോ അധികം വൈകാതെ കടക്കും. ജിയോ കടക്കുന്നത് ഇന്ത്യയിൽ മറ്റ് കമ്പനികൾക്ക് വലിയ തിരിച്ചടിയാകും. ഇന്ന് ഓൺലൈൻ പെയ്മെന്റുമായി ഇന്ത്യയിൽ ഏറ്റവും വലിയ കമ്പനിയായി മാറിയിരിക്കുകയാണ് ഗൂഗിൾ പേയും, ഫോൺ പേയും, പേ ടി എമ്മും. ജിയോ വരുന്നതോടെ ഈ കമ്പനികൾക്ക് വലിയ തിരിച്ചടി ഉണ്ടാകും.
ജിയോ സാധാരണ രീതിയിൽ ഓൺലൈൻ പെയ്മെന്റുമായി ഇന്ത്യയിൽ ലോഞ്ച് ചെയ്തു കഴിഞ്ഞാൽ ഇവർക്ക് തിരിച്ചടിയാകില്ല. പക്ഷേ മുകേഷ് അംബാനി എന്ന ബുദ്ധി രാക്ഷസൻ ജിയോ എന്ന ആപ്പുമായി ഓൺലൈൻ പെയ്മെന്റ് രംഗത്തേക്ക് ഇറങ്ങുമ്പോൾ വലിയ രീതിയിലുള്ള ഓഫറുകൾ അവിടെ ജനങ്ങൾക്ക് നൽകും. അതിനുള്ള ഉത്തമ ഉദാഹരണമാണ് ജിയോ എന്ന സിം ലോഞ്ച് ചെയ്തപ്പോൾ മുകേഷ് അംബാനിയുടെ തലയിൽ വിരിഞ്ഞ ഗംഭീര ഓഫറുകൾ. ആ ഓഫറുകൾ ആയിരുന്നു ജിയോയിലേക്ക് ആളുകളെ ആ സമയത്ത് ആകർഷിച്ചത്.
ആപ്പുമായി ജിയോ എത്തുമ്പോൾ വലിയ രീതിയിലുള്ള ഓഫർ ജനങ്ങൾക്ക് കൊടുക്കും എന്നുള്ള കാര്യം തീർച്ചയാണ്. തുടക്കത്തിൽ ആളുകളെ എത്തിക്കുക എന്നുള്ള കാര്യത്തിൽ ഈ ഓഫറുകൾ വലിയ സഹായം ജിയോക്ക് നൽകും. ആളുകൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ഓഫറുകൾ ചിലപ്പോൾ ജിയോക്ക് കൊടുക്കാൻ കഴിയും. ജിയോ എന്ന സിം ലോഞ്ച് ചെയ്ത സമയത്ത് കൊടുത്ത ഓഫറുകൾ ആളുകൾ ജിയോയിലേക്ക് വീണതിനാലാണ് മിക്ക ആളുകൾക്കും ജിയോ വിട്ട് മറ്റൊരു കമ്പനിയിലേക്ക് ഇന്ന് മാറാൻ കഴിയാത്തത്. അന്ന് ജിയോ തുടങ്ങിയ സമയത്തുണ്ടായ ഓഫറുകൾ മുഴുവൻ അവസാനിച്ചിട്ടും ജിയോ റീചാർജ് വില കൂട്ടിയിട്ടും മിക്ക ആളുകളും ജിയോയിൽ തുടരുകയാണ്.
വില വർദ്ധനവ് ജിയോയിൽ നിന്നും കുറച്ച് ആളുകളെ എങ്കിലും മാറി ചിന്തിക്കാൻ പ്രോത്സാഹിപ്പിച്ചു എങ്കിലും വലിയ കസ്റ്റമേഴ്സ് തുടക്കകാലത്ത് വലിയ ഓഫർ കാരണം ജിയോ സിം എടുത്തതിനാൽ തന്നെ ജിയോ കമ്പനിക്ക് കാര്യമായ പ്രശ്നം ഇതുണ്ടാക്കുന്നില്ല. ഇത്തരത്തിൽ വലിയ ഓഫറുകൾ കൊടുത്ത് ആളുകളെ ആകർഷിപ്പിച്ച് പുതിയ യുപിഐ ആപ്ലിക്കേഷൻ ലേക്ക് എത്തിക്കുക എന്നതായിരിക്കും മുകേഷ് അംബാനിയുടെ ലക്ഷ്യം. ഇതോടെ ഗൂഗിൾ ഫോൺ തുടങ്ങിയ നിലവിലുള്ളആപ്ലിക്കേഷൻ അവരുടെ സ്ട്രാറ്റജി മാറ്റേണ്ടിവരും.
എന്തായാലും ടെക്നോളജി രംഗത്തേക്ക് ജിയോ രണ്ട് കണ്ണും പൂട്ടി ഇറങ്ങുകയാണ് എന്നുള്ള സൂചനകളാണ് ഇതിൽ നിന്നും ഉണ്ടാകുന്നത്. മൊബൈൽ നെറ്റ്‌വർക്കിംഗ് രംഗത്ത് വലിയൊരു കുത്തക സൃഷ്ടിച്ച ശേഷമാണ് മ്യൂച്ചൽ ഫണ്ട് രംഗത്തേക്കും ഓൺലൈൻ ട്രാൻസാക്ഷൻ രംഗത്തേക്കും ജിയോ ഇറങ്ങുക. വലിയ രീതിയിലുള്ള ഓഫറുകൾ തുടക്കത്തിൽ നൽകുക തന്നെയായിരിക്കും ജിയോയുടെ പ്രഥമ ലക്ഷ്യം. കാരണം ഓഫറുകൾ വലുതാവും തോറും ആളുകൾ ഇവിടേക്ക് എത്തുവാനുള്ള സാധ്യതയും കൂടും. പുതിയ രംഗങ്ങളിലേക്ക് ജിയോ അവരുടെ ബിസിനസ് വ്യാപിപ്പിക്കുമ്പോൾ എങ്ങനെ ജനങ്ങൾ സ്വീകരിക്കും എന്നുള്ളത് കണ്ടു തന്നെ അറിയണം