കേരളത്തിൽ ആദ്യമായി ഒരു ട്രക്ക് ടെർമിനൽ പാർക്ക് എത്തുന്നു. വടകരയിൽ ആയിരിക്കും ട്രക്ക് ടെർമിനൽ പാർക്ക് നിർമ്മിക്കുക എന്നാണ് പുറത്തേക്ക് വരുന്ന ആദ്യ വിവരങ്ങൾ. ദേശീയപാത അതോറിറ്റിക്ക് കീഴിലായിരിക്കും ട്രക്ക് ടെർമിനൽ നിർമ്മാണം.ടെര്‍മിനലിന്റെ നിര്‍മാണ ചുമതല അദാനി ഗ്രൂപ്പിനാണ്. ദേശീയ പാത വികസനത്തോടനുബന്ധിച്ചാണ് വിപുലമായ സൗകര്യങ്ങളോടും സംവിധാനത്തോടും കൂടിയായിരിക്കും ട്രക്ക് ടെർമിനലിന്റെ നിർമ്മാണം.
വടകരയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെ പുതുപ്പണത്തിനും പാലോളിപാലത്തിനും ഇടയിലാണ് ടെര്‍മിനല്‍ നിർമ്മാണം എന്നാണ് സൂചന. കോഴിക്കോട് നിന്നും ഏകദേശം 40 കിലോമീറ്റർ മുകളിൽ ദൂരം ഇവിടേക്ക് വരും. പക്ഷേ തലശ്ശേരിയിൽ നിന്നും പ്രദേശത്തേക്ക് പോകാൻ 20 കിലോമീറ്റർ ദൂരം മാത്രമേ ഉണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെ കോഴിക്കോട് ഉള്ള ആളുകളെക്കാൾ കൂടുതൽ ഉപകാരം ചിലപ്പോൾ കണ്ണൂർ ഉള്ള ആളുകൾക്ക് ആയിരിക്കും ട്രക്ക് ടെർമിനൽ കൊണ്ട് ഉണ്ടാവുക.
കോഴിക്കോട് നഗരത്തില്‍ മാത്രമാണ് ട്രക്കുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യമൊരുക്കാത്തതെന്ന് തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. മുംബൈ നഗരത്തിൽ ഉൾപ്പെടെ ട്രക്കുകൾക്ക് പാർക്ക് ചെയ്യാനായി നിരവധി സംവിധാനം ഉണ്ട്. കോഴിക്കോട് നഗരത്തിൽ പാർക്കിംഗ് സൗകര്യം ഉണ്ടാക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. പണ്ടുള്ളതിനെ അപേക്ഷിച്ചു ഇന്ന് കോഴിക്കോട് നഗരം വളരെ പെട്ടെന്ന് വളരുകയും വലിയ ഗതാഗതകുരുക്കും ഉണ്ടാവുകയും ചെയ്യുന്ന നഗരങ്ങളിൽ ഒന്നായി മാറുകയാണ്. അതുകൊണ്ടുതന്നെ ട്രക്കിന് കോഴിക്കോട് നഗരത്തിലോ അതിന് അടുത്തുള്ള സ്ഥലത്തോ പാർക്കിംഗ് അനുവദിച്ചാൽ മറ്റുള്ള വാഹനങ്ങൾക്ക് വലിയ ദുരന്തവും ദുരിതവും ആകും.
കോഴിക്കോടിന്റെ തായാണ് ട്രക്ക് ടെർമിനൽ എന്ന് പറയപ്പെടുന്നത് എങ്കിലും കോഴിക്കോട് നിന്നും വളരെ ദൂരം അകലെയാണ് ടെർമിനലിന്റെ നിർമ്മാണം എന്നതിനാൽ കോഴിക്കോടുള്ള ആളുകൾക്ക് എത്രത്തോളം ഇതിൽ നിന്നും ഉപകാരം ഉണ്ടാകും എന്ന് കണ്ടു തന്നെ അറിയണം. നിലവിൽ അധികസമയം പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ബീച്ചിന്റെ പരിസരത്തൊക്കെയാണ് കോഴിക്കോട് പാർക്ക് ചെയ്യുന്നത്. ഇത്തരത്തിലുള്ള വലിയ വാഹനങ്ങൾക്ക് ചിലപ്പോൾ ട്രക്ക് ടെർമിനൽ ഉപകാരപ്പെട്ടേക്കാം.
ടെർമിനലിന്റെ നിർമാണത്തിലേക്ക് അദാനി വരുന്നതിനാൽ തന്നെ വലിയൊരു പ്രോജക്ട് ആയി ഇത് മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ എവിടെയും വേറെ ട്രക്ക് ടെർമിനൽ ഇല്ല. അതുകൊണ്ടുതന്നെ കോഴിക്കോട് നിന്നും ഉള്ള ഒരു പദ്ധതി എന്നതിനപ്പുറം കേരളത്തിന്റെ ഒരു പദ്ധതിയായി ടെർമിനലിനെ ഉയർത്തിക്കാട്ടാനാണ് പദ്ധതിയിടുന്നത്. പദ്ധതി വിജയമാണെങ്കിൽ കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ ട്രക്ക് ടെർമിനലുകൾ വേറെയും ഉയരും.