ഷെയർ ചാറ്റ് എന്നത് ഇന്ന് യുവാക്കൾക്ക് ഏറെ പ്രിയപ്പെട്ട ഒരു ആപ്ലിക്കേഷനായി മാറിക്കൊണ്ടു നിൽക്കുകയാണ്. എന്നാൽ ഷെയർ ചാറ്റ് തുടങ്ങുന്നതിനുമുമ്പ് 17 തവണ അതിന്റെ ഉടമസ്ഥനായ അൻകുഷ് സച്ച്ദേവ് പരാജയപ്പെട്ടിട്ടുണ്ട് എന്ന് ഒരിക്കൽ ഒരു ബ്ലോഗിൽ അദ്ദേഹം കുറിച്ചിരുന്നു. ഇന്ന് 35 വയസ്സിനുള്ളിലുള്ള ആളുകളുടെ സംരംഭക പട്ടികയിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സംരംഭകനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
ആഗോള മാർക്കറ്റിൽ ഫെയ്സ്ബുക്കിനൊക്കെ മറുപടിയാണ് ഇന്ത്യയിൽ നിന്നുമുള്ള ഷെയർ ചാറ്റ്.31കാരനായ അന്‍കുഷ് ഷെയര്‍ചാറ്റ് എന്ന തദ്ദേശീയ സമൂഹ മാധ്യമ ആപ്പിന്റെ സിഇഒയും സഹസ്ഥാപകനുമാണ്. ഐഐടി കാന്‍പൂരിലെ തന്റെ സഹപാഠികളായ ഫരീദ് അഹ്‌സന്‍, ഭാനുപ്രതാപ് സിങ് എന്നിവരോടൊപ്പമാണ് അന്‍കുഷ് ഷെയര്‍ചാറ്റിന് 2015ല്‍ തുടക്കമിട്ടത്. അതിന് മുമ്പ് 17ഓളം തവണയാണ് സംരംഭകയാത്രയില്‍ അന്‍കുഷ് പരാജയം രുചിച്ചത്. തദ്ദേശീയ ഭാഷകളില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുകയായിരുന്നു ഷെയര്‍ചാറ്റിലൂടെ ഇവര്‍ ചെയ്തത്.
സാധാരണക്കാർക്ക് വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ പറ്റുന്ന തദ്ദേശഭാഷ അടക്കം എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റുന്ന ആശയവിനിമയത്തിനായി ഒരു ആപ്ലിക്കേഷൻ എന്നതാണ് ഷെയർ ചാറ്റ് എന്ന ആശയത്തിന്റെ തുടക്കം. എല്ലാവർക്കും ഒരേപോലെ ഉപയോഗിക്കാൻ പറ്റുന്ന ഒരു ആപ്ലിക്കേഷൻ ആയിരിക്കണം ഇത് എന്നും ഷെയർ ചാറ്റ് എന്ന ഇന്ത്യൻ ആപ്ലിക്കേഷന് പിന്നിൽ പ്രവർത്തിച്ച ആളുകൾ ആദ്യമേ കരുതിയിരുന്നു.
തുടക്കത്തില്‍ ചീഫ് പ്രൊഡക്റ്റ് ഓഫീസറായിരുന്ന അന്‍കുഷ് 2017ലാണ് കമ്പനിയുടെ സിഇഒ ആയി ചുമതലയേല്‍ക്കുന്നത്. ഇന്ന് മലയാളം ഉള്‍പ്പടെ 15 ഇന്ത്യന്‍ ഭാഷകളില്‍ ഷെയര്‍ചാറ്റ് പ്ലാറ്റ്‌ഫോം സജീവമാണ്. ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമ പ്ലാറ്റ്‌ഫോം വളരെ സജീവമായി നില്‍ക്കുന്ന കാലത്തും തദ്ദേശീയ ഭാഷകളില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് ആഗ്രഹിക്കുന്ന നല്ലൊരു ശതമാനം ഉപയോക്താക്കള്‍ ഉണ്ടെന്ന ബോധ്യത്തിലായിരുന്നു അന്‍കുഷ് സംരംഭം തുടങ്ങിയത്. ആശയം വ്യക്തമായും കൃത്യമായി ആളുകളിലേക്ക് എത്തിയതിന്റെ ഉദാഹരണമാണ് ഷെയർ ചാറ്റിന്റെ വിജയം