Friday, April 18, 2025
25.1 C
Kerala

ഇന്ത്യയിൽ ചരിത്രം മുന്നേറ്റവുമായി സിഎൻജി വാഹനങ്ങൾ; ഡീസൽ വാഹനങ്ങളെ പിൻതള്ളി 

ഇന്ത്യയിൽ സിഎൻജി വാഹനങ്ങൾ ചരിത്ര മുന്നേറ്റം കൈവരിക്കുകയാണ്. ഇന്ത്യയുടെ സാമൂഹിക സ്ഥിതി പരിഗണിച്ചു കഴിഞ്ഞാൽ പെട്രോൾ ഡീസൽ കാറുകൾക്കായിരുന്നു ഇതുവരെ കൂടുതൽ ആവശ്യക്കാരും ഇഷ്ടവും. എന്നാൽ കഴിഞ്ഞവർഷത്തെ കണക്കുകൾ അമ്പരപ്പിക്കുന്നതും മാറ്റത്തെ സ്വാഗതം ചെയ്യുന്നതും ആണ്. വലിയ രീതിയിലുള്ള നേട്ടം സിഎൻജി വാഹനങ്ങൾ 2024 കൈവരിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡീസൽ വാഹനങ്ങളെ പിന്തള്ളിയാണ് സിഎൻജി വാഹനങ്ങൾ ഇപ്പോൾ നേട്ടം കൈവരിച്ചിരിക്കുന്നത്.

2024- 25 സാമ്പത്തിക വർഷത്തിൽ രാജ്യത്താകമാനം 7,87, 724 കാറുകൾ വിറ്റപ്പോൾ 7,36,508 ഡീസൽ കാറുകൾ മാത്രമാണ് വിറ്റഴിച്ചത്. സിഎൻജി വാഹനങ്ങൾ ആളുകൾ സ്വീകരിക്കുന്നതിൽ ഇതുവരെ ഉണ്ടായിരുന്ന ഏറ്റവും വലിയ പ്രശ്നം കൃത്യമായ പമ്പുകൾ സിഎൻജി വാഹനങ്ങൾക്ക് ഇല്ല എന്നതായിരുന്നു. അതായത് ചുരുക്കിപ്പറഞ്ഞാൽ ഒരാൾ വാഹനം വാങ്ങിച്ചാൽ സിഎൻജി നിറയ്ക്കാനായി കിലോമീറ്റർ സഞ്ചരിച്ച് പോകേണ്ടിവരും എന്നർത്ഥം. എന്നാൽ ഈ ചുറ്റുപാടുകൾ അടക്കം ഇപ്പോൾ മാറ്റം വന്നിരിക്കുകയാണ്.

 കേരളത്തിലെ കണക്ക് പരിശോധിച്ച് കഴിഞ്ഞാൽ തന്നെ 14 ജില്ലകളിലായി നിരവധി സ്ഥലത്ത് ഇന്ന് സിഎൻജി ലഭ്യമാകുന്ന രീതിയിലുള്ള പമ്പ് എത്തിക്കഴിഞ്ഞു. കൂടാതെ താരതമ്യേന പെട്രോളിനെയും ഡീസലിന്റെയും ഉപേക്ഷിച്ചു കുറഞ്ഞ തുക മാത്രം സിഎൻജി നിറയ്ക്കാൻ നൽകിയാൽ മതി. ഫുൾ ടാങ്ക് പെട്രോൾ അടിക്കുന്നതിനും ദൂരം സിഎൻജി നിറച്ചാൽ സഞ്ചരിക്കാൻ കഴിയും. ഇത്തരത്തിൽ വലിയ മാറ്റം നമ്മുടെ വാഹന സംസ്കാരത്തിൽ ഉണ്ടാകുന്നത് സിഎൻജിക്കും ഇലക്ട്രിക് വാഹനങ്ങൾക്കും ഗുണകരമാകും എന്നുള്ള പ്രവചനം മുന്നേ വന്നതാണ്. ഈ പ്രവചനത്തെ സാധൂകരിക്കുന്ന രീതിയിലാണ് കഴിഞ്ഞവർഷം ഉണ്ടായിരിക്കുന്ന മാറ്റം.

 ഇതോടൊപ്പം തന്നെ പല വാഹനങ്ങളും പെട്രോളും ഡീസലും മാറി സിഎൻജിയിലേക്ക് കൺവേർട്ട് ആവുകയും ചെയ്യുന്നുണ്ട് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. വാഹനങ്ങളുടെ വലുപ്പത്തിനനുസരിച്ച് പലവിധത്തിലുള്ള സിഎൻജി ടാങ്കുകൾ ഘടിപ്പിക്കാൻ കഴിയും. 40000 മുതൽ ഒരു ലക്ഷം രൂപ വരെ പല വേദിയെങ്കിൽ സിഎൻജി ടാങ്കുകൾ ഇന്ന് മാർക്കറ്റിൽ അവൈലബിൾ ആണ്. ഇത് ഘടിപ്പിച്ച് സിഎൻജിയിലേക്ക് മാറുന്നത് നിരവധി ആളുകളാണ് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 ഇപ്പോൾ വന്നിരിക്കുന്ന റിപ്പോർട്ടിലെ മാറ്റം ഇലക്ട്രിക് വാഹനങ്ങളിലേക്കും പടരുമെന്നും പ്രവചനം ഉണ്ട്. അതായത് സിഎൻജി വാഹനങ്ങളിൽ ഉണ്ടായിരിക്കുന്ന വർദ്ധനവ് പോലെ തന്നെ വരും വർഷങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളും വിപണി കീഴടക്കും. ഇത്തരത്തിൽ ആളുകൾ ഇലക്ട്രിക് വാഹനങ്ങളും സിഎൻജി വാഹനങ്ങളും തിരഞ്ഞെടുക്കുമ്പോൾ പെട്രോൾ വാഹനങ്ങളും ഡീസൽ വാഹനങ്ങളും താരതമ്യേന കുറയും എന്നാണ് പറയപ്പെടുന്നത്. സാമ്പത്തിക ലാഭവും കാലത്തിലുണ്ടാകുന്ന മാറ്റവും ആണ് ഇതിന് പ്രധാന കാരണമായി പറയപ്പെടുന്നത്.

Hot this week

ഐഫോൺ 17 പ്രോ: 8കെ വീഡിയോ റെക്കോർഡിംഗുമായി വിപണിയിലെത്തുന്നു

ആപ്പിൾ ആരാധകർക്ക് സന്തോഷവാർത്ത. പുതിയ ഐഫോൺ 17 പ്രോ മോഡലുകൾ 8കെ...

ലോകത്തെ ആദ്യത്തെ സമ്പൂർണ്ണ എഐ സിനിമ റിലീസിന് ഒരുങ്ങുന്നു; ചിലവ് കേട്ടാൽ ഞെട്ടും!

  എഐയിൽ പൂർണമായും ഒരു സിനിമ ചെയ്തെടുക്കാൻ കഴിയുമോ? പലയാളുകളും പല ആവർത്തി...

ട്രെയിൻ യാത്രയിൽ കയ്യിൽ പണമില്ലെങ്കിലും ഇനി രക്ഷപ്പെടാം ; പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ എടിഎം മുംബൈയിൽ

ട്രെയിൻ യാത്രക്കിടെ കയ്യിൽ പണം കഴുതുക എന്നത് വലിയ റിസ്ക് ഉള്ള...

വിജ്ഞാനത്തിന്റെ ചിറകിലേറാൻ പിണറായി എജുക്കേഷൻ ഹബ്ബ് നിർമ്മാണം പുരോഗമിക്കുന്നു

വൈജ്ഞാനിക മുന്നേറ്റത്തിന്റെ ഭാഗമായി ധർമ്മടം മണ്ഡലത്തിലെ പിണറായി വില്ലേജിൽ 12.93 ഏക്കർ...

ലോകമലയാളികൾക്കായി കേരള ഖാദി ഓൺലൈനിൽ;

സ്വയം തൊഴിലിന് യുവജനങ്ങൾക്ക് അവസരംലയാളിയുടെ തനത് സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന കേരള...

Topics

ഐഫോൺ 17 പ്രോ: 8കെ വീഡിയോ റെക്കോർഡിംഗുമായി വിപണിയിലെത്തുന്നു

ആപ്പിൾ ആരാധകർക്ക് സന്തോഷവാർത്ത. പുതിയ ഐഫോൺ 17 പ്രോ മോഡലുകൾ 8കെ...

ലോകത്തെ ആദ്യത്തെ സമ്പൂർണ്ണ എഐ സിനിമ റിലീസിന് ഒരുങ്ങുന്നു; ചിലവ് കേട്ടാൽ ഞെട്ടും!

  എഐയിൽ പൂർണമായും ഒരു സിനിമ ചെയ്തെടുക്കാൻ കഴിയുമോ? പലയാളുകളും പല ആവർത്തി...

വിജ്ഞാനത്തിന്റെ ചിറകിലേറാൻ പിണറായി എജുക്കേഷൻ ഹബ്ബ് നിർമ്മാണം പുരോഗമിക്കുന്നു

വൈജ്ഞാനിക മുന്നേറ്റത്തിന്റെ ഭാഗമായി ധർമ്മടം മണ്ഡലത്തിലെ പിണറായി വില്ലേജിൽ 12.93 ഏക്കർ...

ലോകമലയാളികൾക്കായി കേരള ഖാദി ഓൺലൈനിൽ;

സ്വയം തൊഴിലിന് യുവജനങ്ങൾക്ക് അവസരംലയാളിയുടെ തനത് സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന കേരള...

തദ്ദേശസ്ഥാപനങ്ങൾക്ക്  സ്ഥാപനങ്ങൾക്ക്  2,228 കോടി രൂപ

ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 2,228 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഈ...

ഈസ്റ്റർ വിപണി ഒരുങ്ങി ; ഉയർത്തെഴുന്നേൽപ്പിന്റെ പുണ്യ നാളിനായുള്ള കാത്തിരിപ്പ്!

ഈ വരുന്ന ഞായറാഴ്ച ലോകമെമ്പാടുമുള്ള എല്ലാ ക്രിസ്ത്യൻ മത വിശ്വാസികളും ഈസ്റ്റർ...

മാംസത്തിന് പകരം ഇനി ഗ്രീൻ മീറ്റ്!

മാംസാഹാരം നമ്മളുടെ മിക്ക ആളുകളുടെയും ജീവിതത്തിൽ ഇന്ന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി...
spot_img

Related Articles

Popular Categories

spot_imgspot_img