തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ ഇന്ത്യ വിട്ട് യാമിനി രംഗൻ ഇന്ന് ഒരു വർഷത്തിൽ വാങ്ങുന്ന സാലറി രണ്ടരക്കോടി രൂപയാണ്. ലോകപ്രശസ്ത കമ്പനിയായ ഹബ് സ്പോർട്ടിന്റെ സി.ഇ.ഒ ആണ് ഇന്ന് അവർ. സാമ്പത്തിക പ്രതിസന്ധി തുടക്കകാലത്ത് ഏറെ രൂക്ഷമായ അവർ വെയിട്രസ് ആയി ജോലി ചെയ്തു കൊണ്ടാണ് തുടങ്ങിയത്. പിന്നീട് ഇരുപത്തിയൊന്നാം വയസ്സിൽ രാജ്യം വിട്ടു. കമ്പ്യൂട്ടർ എൻജിനീയറിങ്ങിലായിരുന്നു യുജി പഠനം. പിന്നീട് എംബിഎയും എടുത്തു.
രാജ്യം വിട്ടതാണ് യാമിനി രംഗന്റെ ജീവിതം മാറ്റിമറിച്ചത്.ഒട്ടും എളുപ്പമുള്ള ചെറുപ്പകാലം ആയിരുന്നില്ല ഇവരുടെത്. കഷ്ടപ്പെട്ട് ജീവിതം ഓരോന്നായി അവർ പഠിച്ച് ജീവിതം ഉയർത്തുകയായിരുന്നു എന്ന് തന്നെ വേണം പറയാൻ. കയ്യിൽ ഭക്ഷണം കഴിക്കാൻ പോലും പണമില്ലാത്ത സാഹചര്യം വന്നതിനാൽ ആണ് വെയിട്രസ് ആയി പണിയെടുത്തത്. മെല്ലെ മെല്ലെ ഓരോരോ ജോലികൾ ചെയ്തുകൊണ്ടാണ് അവർ വളരുവാൻ തുടങ്ങിയത്.
ഒന്നുമില്ലായ്മയിൽ നിന്ന് തുടങ്ങി ഇന്ന് വർഷത്തിൽ രണ്ടരക്കോടി രൂപ സാലറി വാങ്ങുന്ന ജോലിയിലേക്ക് അവർ എത്തി. അതും കഠിനാധ്വാനം ഒന്നുകൊണ്ടുമാത്രം. മറ്റൊരു രാജ്യത്തേക്ക് ചേക്കേറിയെങ്കിലും പല ജോലികൾ ആ രാജ്യത്തും ചെയ്യേണ്ടിവന്നു. മെല്ലെ മെല്ലെയാണ് ഓരോരോ കാര്യങ്ങൾ ജീവിതത്തിൽ വെട്ടിപ്പിടിച്ചത്. വർഷങ്ങളോളം മറ്റൊരു രാജ്യത്ത് പണിയെടുത്തതിന്റെ കൃത്യമായപഠനം അവരുടെ ഉള്ളിലും നടന്നു.
അങ്ങനെയാണ് ഇവർ ഹബ്ബ് സ്പോട്ട് എന്ന കമ്പനിയിൽ സിഇഒ ആയി എത്തുന്നത്. ഹബ്ബ് സ്പോട്ടിന്റെ തുടക്കം ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു എങ്കിലും മെല്ലെ മെല്ലെ യാമിനി രംഗൻ ആ കമ്പനിയോടൊപ്പം വളർന്നു. ലോകത്തെ തന്നെ ഏറ്റവും മികച്ച സിഇഒമാരുടെ ലിസ്റ്റിൽ ഒരാളുമായി. 2022ഇൽ “കമ്പേരബിളിയുടെ” ഏറ്റവും മികച്ച വനിത സിഇഒ ആയി ഇവർ തെരഞ്ഞെടുക്കപ്പെട്ടു. ഹബ്ബ് സ്പോട്ടിനു പുറമേ പല പ്രമുഖ കമ്പനികളിലും ഇവർ ജോലി ചെയ്തിട്ടുണ്ട്. ഹബ്ബ് സ്പോട്ട് എന്ന കമ്പനിയുടെ വളർച്ചയ്ക്ക് പിന്നിലും ഇവരുടെ കൃത്യമായ സ്ട്രാറ്റജികൾ ആണ്.