കേന്ദ്രസർക്കാരിന് കഴിഞ്ഞ കുറച്ചുകാലങ്ങളായി ഉണ്ടാകുന്ന നികുതി വരുമാനം വളരെ വലിയ വളർച്ചയിലാണ്.നടപ്പു സാമ്പത്തിക വർഷം (2024-25) ഒക്ടോബർ 11 വരെയുള്ള കണക്കുപ്രകാരം 11.25 ലക്ഷം കോടി രൂപയാണ് അറ്റ പ്രത്യക്ഷ നികുതി വരുമാനം. മുൻ വർഷത്തെ കണക്കുപ്രകാരമുള്ള അതിനേക്കാൾ 18% ത്തിൽ കൂടുതൽ വളർച്ചയാണ് നടപ്പ് വർഷത്തിൽ ഉണ്ടായിരിക്കുന്നത്. പ്രത്യക്ഷ നികുതി വിഭാഗത്തിൽ കോർപ്പറേറ്റ് വിഭാഗം, വ്യക്തികത ആദായനികുതി എന്നിവയാണ് ഉൾപ്പെട്ടിരിക്കുന്നത്.
കോർപ്പറേറ്റ് നികുതിയായി 4.94 ലക്ഷം കോടി രൂപയും വ്യക്തിഗത ആദായ നികുതിയിനത്തിൽ 5.98 ലക്ഷം കോടി രൂപയും കേന്ദ്രം നേടി. കോർപ്പറേറ്റ് നികുതിയനത്തിൽ 6.11 ലക്ഷം കോടി രൂപയും വ്യക്തിഗത ആദായ നികുതിയായി 7.13 ലക്ഷം കോടി രൂപയും പിരിച്ചു. കേന്ദ്രസർക്കാരിന് ടാക്സ് ഇനത്തിൽ ഇത്രയും വലിയ തുക ലഭിക്കുന്നത് കേന്ദ്രസർക്കാറിന് വലിയ ആശ്വാസമാണ്. പ്രത്യേകിച്ച് തുടർഭരണം ലഭിച്ചു നിൽക്കുന്ന സാഹചര്യത്തിൽ വലിയ ടാക്സ് ലഭിച്ചു എന്നത് പുതിയ ടാക്സ് പരിഷ്കരണത്തിന് വരെ കാരണമായേക്കാം എന്നാണ് വിലയിരുത്തൽ.
ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി എല്ലാംകൊണ്ടും വളരുന്നു എന്നതാണ് ഇത്രയും വലിയ തുക ലഭിക്കുവാൻ ഉള്ള കാരണമായി പറയുന്നത്. വളർച്ചയിൽ ഇരിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ആ രാജ്യത്ത് ഇത്രയധികം ടാക്സ് ലഭിക്കുന്നു എന്നത് രാജ്യത്തെ സമ്പന്നരുടെയും ബിസിനസ് കാരുടെയും എണ്ണത്തിൽ ഉണ്ടായ വർദ്ധനയുടെ സൂചന കൂടിയാണ്. രാജ്യത്ത് പണക്കാർ കൂടുന്നതിനനുസരിച്ച് ടാക്സ് നൽകേണ്ട അളവും കൂടും. അതുകൊണ്ടുതന്നെ ഇത്രയും വലിയ തുക ടാക്സ് ആയി ലഭിക്കുന്നത് രാജ്യത്ത് പണക്കാരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനയായാണ് ഒരു വിഭാഗം കാണുന്നത്.