Friday, August 22, 2025
28.1 C
Kerala

പെൺ കരുത്തിന്റെ പെരുമ! 

വുമൺസ് ഡേ എന്നത് സ്ത്രീകളെ ആഘോഷിക്കപ്പെടുന്ന ദിവസമാണ്. എല്ലാദിവസവും സ്ത്രീകൾ ആദരിക്കപ്പെടണം എങ്കിലും അവർക്ക് പ്രത്യേകമായി മാറ്റിവയ്ക്കപ്പെട്ട ദിവസമാണ് ഇത്. അതുകൊണ്ടുതന്നെ ഞങ്ങൾ 10 സ്ത്രീ സംരംഭകരെ നിങ്ങൾക്ക് മുമ്പിൽ പരിചയപ്പെടുത്തുന്നു. നിങ്ങൾക്ക് അറിയുന്ന ആളുകൾ തന്നെയാകും ഇവർ. പക്ഷേ പെൺകരുത്തിന്റെ കൃത്യമായ ഉദാഹരണങ്ങളാണ് താഴെ ഞങ്ങൾ കൊടുത്തിരിക്കുന്ന 10 സ്ത്രീകളും.

1 പൂർണിമ ഇന്ദ്രജിത്ത്

 സിനിമ നടിയായ പൂർണിമ വിവാഹശേഷം ‘പ്രാണ’ എന്ന ബ്രാൻഡ് തുടങ്ങി. നടൻ ഇന്ദ്രജിത്തിന്റെ ഭാര്യ എന്ന ലേബലിനും നടി എന്ന ലേബലിനും അപ്പുറം വളരാൻ പ്രാണ എന്ന ബ്രാൻഡ് പൂർണിമയ്ക്ക് പ്രേരണയായി. നടിയിൽ നിന്ന് ഒരു സംരംഭകയിലേക്കുള്ള ദൂരം ആയിരുന്നു പൂർണിമ ഇന്ദ്രജിത്തിന് പ്രാണ. കൊച്ചി ആസ്ഥാനമായാണ് പ്രാണ പ്രവർത്തിക്കുന്നത്. പല പ്രശസ്ത പരിപാടികൾക്കുമുള്ള സെലിബ്രിറ്റീസിന്റെ വസ്ത്രങ്ങൾ ഉൾപ്പെടെ ഇപ്പോൾ പ്രാണ ഡിസൈൻ ചെയ്യുന്നു. മനസ്സിലുള്ള ആഗ്രഹം അടക്കിപ്പിടിച്ച് ഇരിക്കാനുള്ളതല്ല അതിനുവേണ്ടി പരിശ്രമിച്ചാൽ നേടിയെടുക്കാൻ കഴിയും എന്നതിന്റെ തെളിവാവുകയാണ് പൂർണിമ ഇന്ദ്രജിത്തിന്റെ പ്രാണ.

2 ബീന കണ്ണൻ 

 ബീന കണ്ണൻ എന്ന പേരിന് കൂടുതൽ വിശേഷണത്തിന്റെ ആവശ്യമില്ല. സീമാട്ടി എന്ന പേരിനോടൊപ്പം തന്നെ ചേർത്ത് പറയുന്ന പേരാണ് ബീന കണ്ണന്റേത്. ഇന്ന് അവർക്ക് 64 വയസ്സാണ്. പക്ഷേ പ്രായം എന്നത് അവരുടെ ശരീരത്തിനും മുഖത്തും വെളിവാവുന്നില്ല  എന്നതുതന്നെയാണ് ബീന കണ്ണൻ എന്ന സംരംഭകയുടെ ഊർജ്ജസ്വലതയുടെ തെളിവ്. 1960 ജൂലൈ 17ന് കോട്ടയത്ത് ആയിരുന്നു ബീന കണ്ണന്റെ ജനനം. അച്ഛനും മുത്തച്ഛനും വസ്ത്ര വ്യാപാരികൾ ആയതിനാൽ അവരുടെ വഴിയെ ബീനയും നടന്നു. ചെറുപ്പം മുതലേ വസ്ത്ര വ്യാപാര രംഗത്ത് താൽപര്യവും പ്രകടിപ്പിച്ചിരുന്നു. ഈ താൽപര്യം അവരെ 1980കളിൽ ബിസിനസുകാരിയാക്കി. വളരെ ചെറിയ മട്ടിൽ തുടങ്ങിയ അവരുടെ സീമാട്ടി എന്ന വ്യാപാരം ഇന്ന് കോടികൾ ആസ്തിയുള്ള ബിസിനസായി മാറി. അത്തരത്തിലുള്ള പ്രമോഷൻ വർക്കുകളും സെലിബ്രിറ്റി പ്രമോഷൻസും ഉൾപ്പെടെ ചെയ്യുന്ന സീമാർട്ടി എന്ന പേര് ഇന്ന് എല്ലാ ആളുകൾക്കും സുപരിചിതമായി. മൂന്നു മക്കളുടെ അമ്മ കൂടിയാണ് ബീന കണ്ണൻ.

3. ഫൽഗുനി നായർ 

 മുംബൈ സ്വദേശിനിയായ ഫൽഗുണി നായർ പഠിച്ചത് എം. ബി. എ ഫിനാൻസ് ആയിരുന്നു. അതിനുശേഷം കോട്ടക് മഹീന്ദ്രയിൽ വർഷങ്ങളോളം ജോലി ചെയ്തു. പക്ഷേ സാധാരണ ഒരു ഓഫീസ് ജോലിക്ക് പുറമെ ഒരു സംരംഭം തുടങ്ങണമെന്ന് അവർ അതിയായി ആഗ്രഹിച്ചിരുന്നു.1987ൽ സഞ്ജയ് നായരെ വിവാഹം ചെയ്തു. 1993 മുതൽ 2012 വരെ കോട്ടക് മഹീന്ദ്ര ബാങ്കിൽ ജോലി നോക്കിയ ശേഷം അവർ ‘നൈക’ എന്ന ബ്യൂട്ടി പ്രൊഡക്ട്സിന്റെ ബ്രാൻഡ് ആരംഭിച്ചു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നൈക വളർന്നു. . 2012 തന്റെ അമ്പതാം വയസ്സിലാണ് നൈക്ക എന്ന ബ്രാൻഡ് ഫൽഗുനി നായർ തുടങ്ങിയത്. പേര് കേൾക്കുമ്പോൾ മലയാളി ആണെന്ന് തോന്നുമെങ്കിലും ഗുജറാത്തി ഫാമിലിയാണ് അവരുടേത്. 2025ഇൽ എത്തി നിൽക്കുമ്പോൾ ഫോർബസ് പട്ടിക പ്രകാരം ഇന്ത്യയിലെ പണക്കാരുടെ ലിസ്റ്റിൽ 44ആം സ്ഥാനത്ത് നിൽക്കുകയാണ്. കോടികളുടെ ബിസിനസാണ് നൈക്ക ചുരുങ്ങിയ കാലയളവിൽ കൊയ്തത്. ബിസിനസ് തുടങ്ങാനും അതിൽ വിജയിക്കാനും പ്രായം ഒരു പ്രശ്നമല്ല എന്ന് തെളിയിക്കുകയാണ് ഇവർ.

4. അമീറ ഷാ

 അമീറ ഷാ എന്ന പേര് ചിലപ്പോൾ മലയാളികൾക്ക് അത്ര സുപരിചിതമാവില്ല. എന്നാൽ 1979 ജനിച്ച ഒരു ഇന്ത്യൻ സംരംഭകയാണ് ഇവർ. പഠിച്ചത് ഭൂരിഭാഗവും വിദേശത്തായിരുന്നു. പിന്നീട് കുറച്ചു കാലം വിദേശത്ത് ജോലിയും ചെയ്തു. മുംബൈ സ്വദേശിനിയായ അമീറ  2001ഇൽ പിതാവിന്റെ ബിസിനസ് ആയ മെട്രോപോളിസ് ലാബ് ഏറ്റെടുത്തു. അവർ  ഏറ്റെടുത്തതിനു ശേഷം ലാബ് വളരെ വലിയ വളർച്ച നേടി. ഏകദേശം 1.5 മില്യൺ ഡോളർ വരുമാനവും 40 ജീവനക്കാരും ഉള്ള ഒരൊറ്റ ഡയഗണോസ്റ്റിക് ലാബിനെ 90 മില്യൺ ഡോളർ വരുമാനവും 4500 ജീവനക്കാരും ഉള്ള 125 ഡയഗണോസ്റ്റിക് ലാബുകളിലേക്ക് ഒരു ബഹുരാഷ്ട്ര ശൃംഖലയായ മെട്രോപോളിസ് ഹെൽത്ത് കെയർ ആക്കി അവർ മാറ്റി. അവരുടെ കഠിനാധ്വാനവും മുൻകാല വിദേശ ജീവിതത്തിലൂടെ നേടിയ എക്സ്പീരിയൻസും കൃത്യമായ രീതിയിൽ ബിസിനസ്സിൽ ഉപയോഗിച്ചാണ് അവർ വിജയം കണ്ടത്. നിരവധി പുരസ്കാരങ്ങൾ അവരുടെ ഈ ബിസിനസ് നേട്ടങ്ങൾക്ക് പിന്നാലെ അവരെ തേടി എത്തി.

5. മല്ലിക ശ്രീനിവാസൻ

 നമ്മളുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ ജനിച്ച മല്ലിക ഇന്ന് അറിയപ്പെടുന്നത് ട്രാക്ടറുകളുടെ ഒരു വൻ നിർമ്മാതാവ് എന്നുള്ള രീതിയിലാണ്. ഒരിക്കലും ഒരു സ്ത്രീയും ആയിട്ട് നമ്മൾക്ക് ചിന്തിക്കാൻ പറ്റുന്ന ഒരു ബിസിനസ് അല്ല ട്രാക്ടറും, കാർഷിക യന്ത്രങ്ങളും, ഡീസൽ എൻജിനുകളും, ജനറേറ്ററുകളും വിൽക്കുന്നത്. എന്നാൽ മല്ലിക ശ്രീനിവാസൻ എന്ന ചെന്നൈ സ്വദേശി ഇത്തരത്തിലുള്ള ബിസിനസ് ചെയ്ത് വലിയ വിജയം കൊയ്ത അധ്വാനത്തിന്റെ പ്രതീകമാണ്. കൃഷിയിലുള്ള താല്പര്യമാണ് ഹൈഡ്രോളിക് പമ്പുകളും കൃഷിപരമായി ആവശ്യമുള്ള ട്രാക്ടറുകളും കാർഷിക യന്ത്രങ്ങളും നിർമ്മിക്കാൻ അവർക്ക് കരുത്തായത്. ഇന്ത്യയിലെ തന്നെ പല പ്രമുഖ സ്ഥാപനങ്ങളിൽ അവർ സുപ്രധാനമായ സ്ഥാനം ഭംഗിയായി ഏറ്റെടുത്തു നടത്തിയിട്ടുണ്ട്. നിരവധി അംഗീകാരങ്ങളും അവാർഡുകളും ലഭിച്ച അവരെ ഫോർബ്സ് ഏഷ്യയുടെ 50 മികച്ച ഏഷ്യൻ ബിസിനസ് വനിതകളിൽ ഒരാളായി അംഗീകരിച്ചിരുന്നു.

6.  സുചി മുഖർജി 

 ലൈംറോഡ് എന്നാൽ ഇന്ന് മലയാളികൾ അടക്കം ഉപയോഗിക്കുന്ന ഫാഷൻ ഓൺലൈൻ വ്യാപാര ആപ്ലിക്കേഷൻ പേരാണ്. ഇതിന് പിന്നിൽ ആവട്ടെ സൂചി മുഖർജി എന്ന സ്ത്രീയും. 900 കോടിയോളം റവന്യൂ ആണ് ഒരു സമയത്ത് ലൈം റോഡ് എന്ന ഓൺലൈൻ പ്ലാറ്റ്ഫോം നേടിയത്. വളരെ പെട്ടെന്ന് തന്നെ ആളുകൾക്ക് പ്രിയമേറിയ ഈ ബ്രാൻഡ് 16 മില്യൺ ഓളം ഉപഭോക്താക്കളെ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. കണക്ക് പരിശോധിക്കുകയാണ് എങ്കിൽ ഓൺലൈനായി ഇന്ത്യയിൽ കച്ചവടം ചെയ്യപ്പെടുന്ന സാധനങ്ങളുടെ 10% ത്തോളം വിറ്റഴിക്കുന്നത് ലൈം റോഡ് എന്ന സുജി മുഖർജി തുടങ്ങിവച്ച ഓൺലൈൻ ആപ്ലിക്കേഷൻ ആണ്. ഹരിയാനയിലെ ഗുരുഗ്രാം ആണ് കമ്പനിയുടെ ആസ്ഥാനം.

7. ദിവ്യ ഗോകുൽനാഥ്‌ 

 ഇന്ന് ബൈജൂസ് ആപ്പിനെതിരെ ഒരുപാട് വിമർശനങ്ങളും നഷ്ടത്തിന്റെ കഥകളും വരുന്നുണ്ട് എങ്കിലും ഒരു സമയത്ത് ബൈജൂസ് ആപ്പ് സ്റ്റാർ ആയിരുന്നു. അതിനു പിന്നിൽ ബൈജു രവീന്ദ്രന്റെ ഒപ്പം തന്നെ ഭാര്യയായ ദിവ്യ ഗോകുൽ നാഥും  ഉണ്ടായിരുന്നു. കോവിഡ് വന്ന സമയത്ത് ആയിരുന്നു ആപ്പിന്റെ വളർച്ച. 2011ലാണ് ദിവ്യയും ഭർത്താവും ചേർന്ന് ബൈജൂസ് എന്ന ഓൺലൈൻ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോം സ്ഥാപിച്ചത്. 13.5 ദശലക്ഷം പുതിയ ഉപഭോക്താക്കൾ ആയിരുന്നു കോവിഡ് സമയത്ത് 2020ൽ ബൈജൂസ് ആപ്പിനൊപ്പം ചേർന്നത്. കൃത്യമായ പ്ലാനിങ് ആയിരുന്നു ഒരു സമയത്ത് ബൈജു ആപ്പിനെ വിജയത്തിലേക്ക് നയിച്ചത്. അതിനു പിന്നിലുള്ള ദിവ്യയുടെ കൃത്യമായ വിലയിരുത്തരും കോൺട്രിബ്യൂഷനും ഒഴിച്ചുകൂടാൻ കഴിയാത്ത സ്ഥാനം വഹിച്ചു.

8. ഉപാസന ടാക്കു 

 മോബിക്വിക്ക്  എന്നത് ഇന്ത്യയിൽ സ്ഥാപിതമായ സാമ്പത്തിക സാങ്കേതിക കമ്പനിയാണ്. അതിന്റെ കോ – ഫൗണ്ടറാണ് ഉപാസന ടാക്കു. 2009ലാണ് കമ്പനി സ്ഥാപിതമായത്. ഇന്ന് ഗൂഗിൾ പേ എല്ലാവരും ഉപയോഗിക്കുന്ന രീതിയിലേക്ക് വളർന്നിരിക്കുന്നു. ഇതേപോലെ ഓൺലൈനായി പേമെന്റ് നടത്തുവാനും മറ്റ് ഡിജിറ്റൽ വാലറ്റ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുവാനും സഹായിക്കുന്ന ഒരു കമ്പനിയാണ് മോബിക്വിക്ക്. അവരുടെ ഓൺലൈൻ ആപ്ലിക്കേഷൻ ഇന്ന് വളരെ സുലഭമായി നോർത്ത് ഇന്ത്യയിൽ ഉപയോഗിക്കപ്പെടുന്നു. കേരളത്തിൽ ടിവി പരസ്യങ്ങൾ ഉൾപ്പെടെ കമ്പനി ചെയ്യുന്നുണ്ടെങ്കിലും സൗത്ത് ഇന്ത്യയെക്കാൾ ആപ്പ് സക്സസ് ആയിരിക്കുന്നത് നോർത്ത് ഇന്ത്യയിലാണ്. ഹരിയാനയിലെ ഗുഡ്ഗാവിലാണ്  കമ്പനിയുടെ ആസ്ഥാനം. ചെറിയ രീതിയിൽ തുടങ്ങിയ കമ്പനി ഇന്ന് കോടികളുടെ ആസ്തിയുള്ള കമ്പനിയായി മാറിയതിന് പിന്നിൽ ഉപാസന ടാക്കുവിന്റെ പ്രയത്നം വളരെ വലുതാണ്.

9. ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്നാ കേരള ബിസിനസ് ലോകത്തെ അധികാരന്റെ പത്നി എന്നതിനപ്പുറം ഒരു വളർച്ച അവർക്ക് സാധ്യമായി എങ്കിൽ അതിനു പിന്നിലെ അവരുടെ കഠിനാധ്വാനം വലുതാണ്. വി സ്റ്റാർ എന്ന ബ്രാൻഡിന്റെ മാനേജിംഗ് ഡയറക്ടർ ആണ് അവർ കൂടാതെ കേരളത്തിൽ ഇന്ന് അറിയപ്പെടുന്ന വനിതാ സംരംഭകരിൽ ഏറ്റവും പ്രമുഖരായ ഒരാളും. വി സ്റ്റാർ ഇന്ന് 75 കോടി രൂപ മൂല്യമുള്ള ബിസിനസായി മാറിയിരിക്കുന്നു. കേരളത്തിൽ ആണ് തുടക്കം എങ്കിലും കേരളത്തിന് പുറത്തും പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിൽ വലിയൊരു സാന്നിധ്യം ഇന്ന് വീസ്റ്റാറുണ്ട്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള രണ്ടായിരത്തോളം തയ്യൽക്കാർക്ക് പുറമേ  180 ഓളം സാധാരണ ആളുകൾക്ക്  തൊഴിൽ നൽകുന്നതിലൂടെ  സാധാരണക്കാരായ ആളുകളെ ചേർത്ത് പിടിക്കാനുള്ള മനസ്സ് കൂടി വി സ്റ്റാർ കാണിക്കുന്നു.

10. ഹർഷ താച്ചേരി

ആരോഗ്യകരവും പ്രിസർവേറ്റീവ് രഹിതവുമായ ഭക്ഷണം വിതരണം ചെയ്യണമെന്ന ലക്ഷ്യവുമായി ഹർഷ താച്ചേരി ആരംഭിച്ച പ്രസ്ഥാനമാണ് മസാല ബോക്സ്. ഇ പ്ലാറ്റ്ഫോം എന്ന രീതിയിൽ ഇവർ ആരംഭിച്ച ഭക്ഷണവിതരണ പ്ലാറ്റ്ഫോം ഇന്ന് കൊച്ചിയിലും ബാംഗ്ലൂരിലും വളരെ സജീവമാണ്. വളർന്നുവരുന്ന യുവ സംരംഭക എന്നുള്ള രീതിയിൽ വലിയ രീതിയിൽ മസാല ബോക്സ് വിപുലീകരിപ്പിക്കാനും ഇവർ ഇന്ന് ആലോചിക്കുന്നു. വീട്ടിൽ വിളമ്പുന്ന ഭക്ഷണം അതേ രുചിയോടും ചൂടോടും കൂടി ആളുകളിലേക്ക് കെമിക്കലുകൾ ഒന്നും ഉൾപ്പെടുത്താതെ എത്തിക്കുക എന്നതാണ് മസാല ബോക്സിന്റെ ലക്ഷ്യം. ‘വിശ്വസിച്ച് കഴിക്കണം’ എന്നുള്ള ആശയത്തിനു പിന്നിൽ സ്ഥാപിതമായ ഈ പ്രസ്ഥാനം ഇന്ന് വളർച്ചയുടെ പാതയിലാണ്.

 വിജയകരമായിരിക്കുന്ന നിരവധി സ്ത്രീകൾ നമ്മൾക്ക് ചുറ്റുമുണ്ട്. എല്ലാ സ്ത്രീകൾക്കും വിജയിക്കാൻ കഴിയും എന്നുള്ളതിന് തെളിവാണ് മുകളിൽ കൊടുത്തിരിക്കുന്ന 10 പേർ. ഇവർക്ക് പുറമേ നമ്മൾക്ക് ചുറ്റുമുള്ള എല്ലാ സ്ത്രീകൾക്കും ഇത്തരത്തിൽ കഠിനാധ്വാനവും പ്ലാനിങ് ഉണ്ടെങ്കിൽ വിജയിക്കാൻ കഴിയും. നമുക്ക് ചുറ്റുമുള്ള എല്ലാ സ്ത്രീകൾക്കും വുമൺസ് ഡേ ആശംസകൾ.

Hot this week

Ex-IAF Pilot Reyo Augustine Takes Flight into Entrepreneurship with LaunchPilot

From commanding airbases and flying India’s top leaders to...

ഓൺലൈൻ മണി ഗെയിമുകൾ ഇനി നിയന്ത്രണവിധേയം

ആളുകളുടെ ജീവൻ എടുക്കുന്നതിലേക്ക്  വരെ നയിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് ഓൺലൈൻ ഗെയിമിങ്ങുകൾ....

SuperQ Quantum Launches Asia’s First Quantum Super™ Hub in UAE

SuperQ Quantum Computing Inc., a global leader in quantum...

Startup Founders’ Salaries See a Sharp Drop in FY25

While valuations of Indian startups often make headlines, the...

Topics

Ex-IAF Pilot Reyo Augustine Takes Flight into Entrepreneurship with LaunchPilot

From commanding airbases and flying India’s top leaders to...

ഓൺലൈൻ മണി ഗെയിമുകൾ ഇനി നിയന്ത്രണവിധേയം

ആളുകളുടെ ജീവൻ എടുക്കുന്നതിലേക്ക്  വരെ നയിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് ഓൺലൈൻ ഗെയിമിങ്ങുകൾ....

SuperQ Quantum Launches Asia’s First Quantum Super™ Hub in UAE

SuperQ Quantum Computing Inc., a global leader in quantum...

Startup Founders’ Salaries See a Sharp Drop in FY25

While valuations of Indian startups often make headlines, the...

Parag Agrawal Returns With AI Startup That Challenges Leading Models

Former Twitter CEO Parag Agrawal has made a strong...

ഓണ ചിത്രങ്ങൾ റെഡി; ഓണക്കാലം കളർ ആക്കാൻ മലയാള സിനിമകൾ ഒരുങ്ങുന്നു 

മലയാള സിനിമയ്ക്ക് താരതമ്യേന അത്ര നല്ല കാലമല്ല. പ്രിൻസ് ആൻഡ് ഫാമിലി,...

വീണ്ടും ഇന്ത്യ ക്രിക്കറ്റ് മത്സരത്തിന് വേദിയൊരുക്കുന്നു! ഒഴുകുക കോടികൾ…

വീണ്ടും ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിന് വേദിയൊരുങ്ങുകയാണ്. ഇക്കുറി ഏഷ്യ കപ്പിൽ...
spot_img

Related Articles

Popular Categories

spot_imgspot_img