ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പ്ലേറ്റ് കൂടി കഴിക്കാം എന്നു പറഞ്ഞാൽ പലയാളുകളും ചോദിക്കും നീയെന്താ പശുവാണോ എന്ന്? പക്ഷേ ഈ ചോദ്യങ്ങളെ അസ്ഥാനത്താക്കി കൊണ്ട് പുത്തൻ ആശയവുമായി വിജയം കൊള്ളുകയാണ് കാക്കനാട് താമസമാക്കിയിരിക്കുന്ന വിനയ് ബാലകൃഷ്ണൻ. പുത്തൻ സാങ്കേതികവിദ്യയിൽ നിർമ്മിച്ച എടുത്തിരിക്കുന്ന ഇദ്ദേഹത്തിന്റെ തലയിൽ വിരിഞ്ഞ ആശയമായ പ്ലേറ്റ് ഭക്ഷണത്തിനുശേഷം കഴിക്കാം.
“തൂശൻ ” എന്നാണ് കഴിക്കാവുന്ന പ്ലേറ്റ് ബ്രാൻഡിന് നൽകിയിരിക്കുന്ന പേര്. തുടക്കകാലം എല്ലാ ബിസിനസുകാരെ പോലെയും വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. എടുത്ത വായ്പ പോലും തിരിച്ചടക്കാൻ പറ്റാതിരുന്ന കാലം. വായ്പ നൽകിയ ആളുകൾ വീട്ടിൽ കയറിയിറങ്ങി ഏതാനും മാസങ്ങളോളം. പക്ഷേ വിട്ടുകൊടുക്കാൻ വിനയ് ബാലകൃഷ്ണൻ തയ്യാറായില്ല. പരീക്ഷണം നടത്തിക്കൊണ്ടിരുന്നു. ഒടുവിൽ ആ പരീക്ഷണം വിജയിക്കുകയും ചെയ്തു.
വായ്പ തിരിച്ചടക്കാൻ പോലും പറ്റാതിരുന്ന കാലത്തുനിന്നും അദ്ദേഹം ഒരു എം എസ് എമ്മി തുടങ്ങുകയും വായ്പയ്ക്കായി ബാങ്കുകൾ ഉൾപ്പെടെ ഇങ്ങോട്ടേക്ക് ചെയ്തു. തവിട് ഉപയോഗിച്ചുകൊണ്ടാണ് കഴിക്കാൻ പറ്റുന്ന പ്ലേറ്റിന്റെ നിർമ്മാണം. അത് എളുപ്പത്തിൽ ആർക്കും നിർമിക്കാൻ പറ്റില്ല കൃത്യമായ അനുപാതത്തിൽ തവിടും മറ്റു മിശ്രിതവും ഒക്കെ ചേർത്ത് കുഴച്ച ശേഷമാണ് പ്ലേറ്റ് നിർമ്മിക്കുന്നത്. ആ പരീക്ഷണം യാഥാർത്ഥ്യമായി പ്ലേറ്റിന്റെ രൂപത്തിലേക്ക് എത്താൻ പോലും കാലങ്ങൾ എടുത്തു.
അങ്കമാലിയിലെ മില്ലിൽ നിന്നും ആവശ്യമില്ലാതെ കളയുന്ന തവിട് സ്വീകരിച്ചുകൊണ്ടാണ് ഇന്ന് “തൂശൻ” എന്ന ബ്രാൻഡ് പ്രധാനമായും പ്ലേറ്റുകൾ നിർമ്മിക്കുന്നത്. തവിടു കൊണ്ട് പ്ലേറ്റ് ഉണ്ടാക്കി കഴിഞ്ഞാൽ ഇതിൽ എത്ര നേരം ഭക്ഷണപദാർത്ഥം നിൽക്കും എന്നുള്ള ചോദ്യം മിക്ക ആളുകൾക്കും ഉണ്ടാകാം. എന്നാൽ ഒരു മണിക്കൂറിനു മുകളിൽ പ്ലേറ്റിൽ ഭക്ഷണപദാർത്ഥങ്ങൾ സൂക്ഷിക്കാം. ഇനി പ്ലേറ്റ് തിന്നാൻ ബുദ്ധിമുട്ടുണ്ട് എങ്കിൽ അത് ചെടികൾക്കും മറ്റും വളമായി വരെ ഉപയോഗിക്കാം. കാരണം തവിട് ചെടികൾക്ക് നല്ല വളമാണ്.
പ്ലേറ്റിനപ്പുറം ഇന്ന് ഇദ്ദേഹം അരിപ്പൊടിയിൽ നിന്നും സ്ട്രോയും ചോളത്തിന്റെ അവശിഷ്ടത്തിൽ നിന്ന് കാരി ബാഗും ഉണ്ടാക്കുന്നു. വളരെ എളുപ്പമാണ് ഈ ആശയങ്ങൾ എന്ന് തോന്നിയേക്കാം പക്ഷേ അല്ല. വളരെ കാലത്തെ റിസർച്ചിൽ ഒടുവിലാണ് ഈ ആശയങ്ങൾ ഇദ്ദേഹം പ്രാവർത്തികമാക്കി എടുത്തത്. ശരീരത്തിന് ദൂഷ്യമാകാൻ സാധ്യതയുള്ള ക്യാരിബാഗും എങ്ങനെ ശരീരത്തിനും സമൂഹത്തിനും ദൂഷ്യമാകാത്ത രീതിയിൽ നിർമ്മിക്കാം എന്ന ചിന്തയാണ് പുത്തൻ രീതിയിലേക്ക് ഇവ അവതരിപ്പിക്കാൻ വിനയ് ബാലകൃഷ്ണന് പ്രേരണയായത്