ജ്യോതി റെഡ്ഡി എന്ന പേര് പലയാളുകളും കേട്ടിട്ടുണ്ടാവില്ല. പ്രത്യേകിച്ച് മലയാളികൾ. പക്ഷേ ഒന്നുമില്ലായ്മയിൽ നിന്ന് തുടങ്ങി ഇന്ന് എല്ലാം നേടി നിൽക്കുന്ന ജീവിതത്തിന്റെ ഒരു ബാക്കി പത്രമാണ് ജ്യോതി. ഒരു ദരിദ്ര കുടുംബത്തിൽ അഞ്ചുമക്കളിൽ രണ്ടാം മകളായി ജനിച്ച ജ്യോതിയെ എട്ടാം വയസ്സിൽ അച്ഛൻ അനാഥാലയത്തിൽ ആക്കി. പതിനാറാം വയസ്സിൽ വിവാഹിതയുമായി. ജീവിതം അതോടുകൂടി വീടിനുള്ളിൽ തന്നെയാകും എന്നു കരുതിയ നിമിഷങ്ങൾ.
പതിനെട്ടാം വയസ്സിൽ രണ്ടു പെൺകുട്ടികളുടെ അമ്മയുമായി ജോതി റെഡ്ഢി. പക്ഷേ തോറ്റു കൊടുക്കാൻ അവർ തയ്യാറായില്ല. കേന്ദ്ര ഗവൺമെന്റിന്റെ പദ്ധതി പ്രകാരം വീണ്ടും പഠിച്ചു. കമ്പ്യൂട്ടർ കോഴ്സുകൾ വേറെയും പഠിച്ചു. അങ്ങനെ ചെറിയ ജോലി ചെയ്യാൻ അമേരിക്കയിലേക്ക് ചേക്കേറി. അവിടെ പെട്രോൾ പമ്പിലും വീട്ടിൽ കുട്ടികളെ നോക്കാനും ഒക്കെ പോയി തുടങ്ങി. അതിനുമുമ്പ് തന്നെ അവർ സ്വന്തം നാട്ടിലെ പാടങ്ങളിൽ തൊഴിലാളിയായി മണിക്കൂറുകളോളം വിയർപ്പൊഴുക്കി.
ഇന്ത്യയിലെ അപേക്ഷിച്ച് കൂടുതൽ പണം അവിടെ നിന്നും അവർ ഉണ്ടാക്കാൻ തുടങ്ങി. പല ജോലികൾക്കൊടുവിൽ 2021ഇൽ സ്വന്തമായി “കീ സൊല്യൂഷൻസ്” എന്ന കമ്പനി തുടങ്ങി! ഇന്ന് കമ്പനി വൻ വിജയമാകുന്നതിനോടൊപ്പം ജ്യോതിയുടെ ആസ്തി 125 കോടിയിൽ എത്തി. പൂജ്യത്തിൽ നിന്നും 125 കോടിയിലേക്കുള്ള യാത്രയാണ് ജ്യോതിയുടെ ജീവിതം.
കീ സൊല്യൂഷൻസ് എന്ന അവരുടെ കമ്പനി തുടക്കകാലത്ത് വലിയ ബുദ്ധിമുട്ട് നേരിട്ടു. പക്ഷേ ആറേഴു മാസം കൊണ്ട് തന്നെ ആ കമ്പനിയെ വളരെ സക്സസ് ഫുൾ ആയ ഒരു കമ്പനിയാക്കി മാറ്റാൻ അവരുടെയും അവരുടെ കൂടെ ജോലി ചെയ്ത ആളുകളുടെയും അധ്വാനത്താൽ കഴിഞ്ഞു. ഇന്ന് ലോകമെമ്പാടും വളരെ വലിയ കൊളാബ്രറേഷൻസ് കീ സൊല്യൂഷൻസ് എന്ന അവരുടെ കമ്പനി ചെയ്യുന്നുണ്ട്.
125 കോടി രൂപയുടെ ആസ്തി എന്ന് കേൾക്കുമ്പോൾ പലയാളുകൾക്കും മറ്റുള്ള കമ്പനികളെ അപേക്ഷിച്ചു അത് ചെറിയൊരു ആസ്തി മാത്രമാണെന്ന് തോന്നിയേക്കാം. പക്ഷേ ജ്യോതി റെഡ്ഡിയുടെ ജീവിതം മുഴുവനായി എടുത്തു കഴിഞ്ഞാൽ 125 കോടി എന്നത് എത്രമാത്രം കഠിനാധ്വാനത്തോടെ നേടിയതാണ് എന്ന് കൃത്യമായ ധാരണ ലഭിക്കും. കാരണം അവർ തുടങ്ങിയത് പൂജ്യത്തിൽ നിന്നാണ്.
പൂജ്യത്തിൽ നിന്ന് തുടങ്ങി ഒരു കമ്പനിയെ 125 കോടി രൂപ മൂല്യമുള്ള ഒരു കമ്പനിയാക്കി മാറ്റണമെങ്കിൽ അതിന് പിന്നിൽ എത്രമാത്രം കഠിനാധ്വാനവും പ്ലാനിങ്ങും പോയിട്ടുണ്ട് എന്ന് വ്യക്തമാണ്. അതും മണിക്കൂറുകളോളം വളരെ ചെറിയ തുകയ്ക്ക് വർഷങ്ങളോളം അധ്വാനിച്ച ശേഷമാണ് ഇവർ ഒരു കമ്പനി തുടങ്ങിയത്. പാടങ്ങളിൽ പണിയെടുത്ത് നേടിയ പാഠം അവർ യഥാർത്ഥ ജീവിതത്തിൽ കൃത്യമായി പ്രയോഗിച്ചു എന്നതിന് തെളിവ് കൂടിയാണ് കമ്പനിയുടെ വളർച്ച.