സിലിണ്ടറിന് വലിയ രീതിയിലുള്ള വില വർധനമാണ് കഴിഞ്ഞ ദിവസങ്ങളായി ഉണ്ടായിരിക്കുന്നത് എന്നാൽ ഇതിന് വിപരീതമായി വാണിജ്യ സിലിണ്ടറിന് 15 രൂപ ഇപ്പോൾ കുറച്ചിരിക്കുകയാണ്. വലിയ രീതിയിൽ പ്രതിസന്ധി ഇപ്പോൾ അനുഭവിക്കുന്ന ഹോട്ടൽ മേഖലകൾക്ക് വാണിജ്യ സിലിണ്ടറിൽ ഉണ്ടായിരിക്കുന്ന 15 രൂപയുടെ വില വ്യത്യാസം ഏതായാലും വലിയ ആശ്വാസം തന്നെയാണ്. ഇതോടുകൂടി ഇപ്പോൾ കേരളത്തിലെ ആവറേജ് ഒരു സിലിണ്ടറിന്റെ വില 1754 രൂപയായി.
കഴിഞ്ഞമാസവും വാണിജ്യ 43 രൂപയോളം കുറച്ചിരുന്നു. ഇതിന് പിന്തുടർന്നു കൊണ്ടാണ് ഇപ്പോൾ വീണ്ടും 15 രൂപ വാണിജ്യ സിലിണ്ടറിന് കുറച്ചിരിക്കുന്നത്. എന്നാൽ ഗ്യാസിൽ വില കുറവുണ്ടാകുമ്പോൾ ഹോട്ടൽ തൊഴിലാളികൾ ഭക്ഷണപദാർത്ഥങ്ങൾക്ക് വില കുറക്കുന്നില്ല എന്നുള്ള ആക്ഷേപം പരക്കെ ഉയരുന്നുണ്ട്. സാധനങ്ങൾക്ക് വില കൂടുമ്പോൾ ഭക്ഷണത്തിന് വില കൂട്ടുകയും എന്നാൽ കുറയുമ്പോൾ വില കുറക്കാതിരിക്കുകയും ചെയ്യുന്ന പ്രവണത നല്ലതല്ല എന്ന് മിക്ക സാധാരണക്കാരും അഭിപ്രായപ്പെടുന്നുണ്ട്.
ഹോട്ടൽ തൊഴിലാളികൾക്ക് വലിയ ആശ്വാസമാകുമ്പോഴും സാധാരണക്കാരായ ജനങ്ങൾ ഇപ്പോൾ വലിയ പ്രതിസന്ധിയിലാണ്. വലിയ വില കൊടുത്താണ് പല വീട്ടുടമകളും ഇപ്പോൾ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വാങ്ങുന്നത്. വാണിജ്യ സിലിണ്ടറിന് ഇടയ്ക്കിടയ്ക്ക് വിലകുറയുന്നുണ്ട് എങ്കിലും ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വില കുറയുന്നില്ല. സബ്സിഡി വരും എന്നു പറഞ്ഞിട്ട് ഒന്നോ രണ്ടോ തവണ സബ്സിഡി വന്നു എന്ന് ചോദിച്ചു കഴിഞ്ഞാൽ ഇതുവരെ ഗ്യാസ് സിലിണ്ടറിനു മുകളിൽ ആളുകൾക്കും വരാത്തതും ആക്ഷേപത്തിന് ഇടയാക്കുന്നുണ്ട്.