സുഡിയോ എന്നത് വളരെ ചുരുക്ക് കാലം കൊണ്ട് ഇന്ത്യൻ മാർക്കറ്റ് പിടിച്ച ഒരു ബ്രാൻഡ് ആണ്. താരതമ്യേന വലിയ വിലയുടെ വസ്ത്രങ്ങൾ നമ്മൾ പല മാർക്കറ്റിലും പോയി വാങ്ങുന്ന സമയത്ത് വളരെ ചെറിയ വിലയ്ക്ക് മികച്ച ക്വാളിറ്റി സാധനങ്ങൾ മാർക്കറ്റിൽ എത്തിക്കാനായി സുഡിയോക്ക് കഴിഞ്ഞു. ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് സുഡിയോ. കേരളത്തിൽ ആദ്യം സുലഭം അല്ലാതിരുന്ന സുഡിയോ വളരെ പെട്ടെന്ന് തന്നെ മലയാളി ജനങ്ങൾക്ക് സുപരിചിതമായി. കേരളത്തിലെ മിക്ക മുക്കിലും മൂലയിലും ഇപ്പോൾ സുഡിയോ എത്തിക്കഴിഞ്ഞു.
ഇപ്പോൾ സുഡിയോക്ക് ചെക്ക് വെക്കാനായി റിലയൻസ് കമ്പനി ഒരുങ്ങുന്നു എന്നതാണ് വാർത്തകൾ. ചെറിയ തുകയിൽ മികച്ച ക്വാളിറ്റി വസ്ത്രങ്ങൾ ജനങ്ങൾക്ക് നൽകാനായി റിലയൻസും മാർക്കറ്റിൽ എത്തുകയാണ്. ട്രെൻഡ്സ് എന്ന റിലയൻസ് ബ്രാൻഡ് ഇതിനോടകം ജനപ്രിയമാണ് എങ്കിലും സൂഡിയോക്ക് ഒരു എതിരാളി അല്ല ട്രെൻഡ്സ്. ചൈനീസ് കമ്പനിയെ ഒപ്പം പിടിച്ചുകൊണ്ടാണ് റിലയൻസ് മാർക്കറ്റിൽ ആധിപത്യം സ്ഥാപിക്കാൻ ഒരുങ്ങുന്നത്. ചൈനീസ് വസ്ത്ര വ്യാപാര ബ്രാൻഡാണ് ഷീഇൻ.
2020ൽ ആഭ്യന്തര പ്രശ്നം കാരണം ഈ ബ്രാൻഡ് ഇന്ത്യയിൽ നിരോധിച്ചതാണ്. എന്നാൽ ഇപ്പോൾ കാര്യമായ പ്രശ്നം അതിർത്തിയിൽ ഇല്ല എന്നതിനാൽ തന്നെ ബ്രാൻഡിലെ ഇന്ത്യയിൽ റീ ലോഞ്ച് ചെയ്യാനാണ് റിലയൻസ് ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കരാറിൽ കഴിഞ്ഞവർഷം അവസാനം തന്നെ റിലയൻസും ഷീഇനും ഒപ്പുവച്ചു കഴിഞ്ഞു. കരാർ പ്രകാരം ഇന്ത്യയിലെക്ക് ചൈനീസ് ബ്രാൻഡിനെ തിരിച്ചുകൊണ്ടുവരാനാണ് റിലയൻസ് ഉദ്ദേശിക്കുന്നത്.
നിയന്ത്രണങ്ങൾ പാലിക്കുന്നത് ഉറപ്പിക്കാനായി റിലയൻസിന് പൂർണ നിയന്ത്രണം നൽകുന്ന രീതിയിലാണ് പുതുക്കിയ കരാർ. ഉപഭോക്താക്കളിലേക്ക് കൂടുതൽ കടന്നു കയറ്റം ഇല്ലാതെ വെറും ടെക്നോളജി ദാദാവായി മാത്രമായിരിക്കും കരാർ പ്രകാരം ഷീഇൻ പ്രവർത്തിക്കുക. പക്ഷേ ഇന്ത്യയിൽ നിരോധന ഏർപ്പെട്ട കമ്പനിയാണ് എന്നതിനാൽ തിരിച്ച് ഇന്ത്യൻ മാർക്കറ്റിലേക്ക് ഒരു വരവ് എന്നത് ഷീഇൻ എന്ന കമ്പനിയെ സംബന്ധിച്ചിടത്തോളം ഒരു തിരിച്ചുവരവാണ്. ചൈനീസ് ബ്രാൻഡ് ആണ് എന്നതിനാൽ തന്നെ ചെറിയ വിലയിൽ മികച്ച ക്വാളിറ്റി പ്രോഡക്ടുകൾ ജനങ്ങൾക്ക് എത്തിക്കുക എന്നതായിരിക്കും കമ്പനിയുടെ പ്രഥമ ലക്ഷ്യം.
ചെറിയ തുകയിൽ മികച്ച ക്വാളിറ്റി സാധനങ്ങൾ കമ്പനിക്ക് എത്തിക്കാൻ കഴിഞ്ഞാൽ ഇവിടെ ഏറ്റവും കൂടുതൽ സമൃദ്ധം നേരിടാൻ പോകുന്നത് നിലവിൽ മാർക്കറ്റിലുള്ള കമ്പനിയായ സുഡിയോ ആണ്. കാരണം ആ സെക്ടറിൽ ഇന്ത്യയിൽ സൂഡിയോക്ക് നിലവിൽ കാര്യമായി എതിരാളികൾ ഇല്ല. മാക്സും ട്രെൻസും ഒക്കെ നിലവിലുണ്ട് എങ്കിലും സോഡിയോ രംഗത്ത് വലിയൊരു ആധിപത്യം പുലർത്തുകയാണ്.
ചൈനീസ് ബ്രാൻഡ് ആണ് ഷീഇൻ എങ്കിലും ഇന്ത്യയിലേക്ക് ആവശ്യമായ വസ്ത്രങ്ങളുടെ ഭൂരിഭാഗവും ഇന്ത്യയിൽ നിർമ്മിക്കാൻ തന്നെയാണ് തീരുമാനം. 2027 ഓടെ കമ്പനി ഇന്ത്യയിലെ എല്ലാ ചെറുപട്ടണങ്ങളിലേക്കും വ്യാപിപ്പിക്കാൻ ആണ് ഉദ്ദേശിക്കുന്നത്.