കേരള ചരിത്രത്തിൽ അമ്യൂസ്മെന്റ് പാർക്കുകളുടെ രംഗത്ത് ചരിത്രം സൃഷ്ടിച്ചതാണ് വണ്ടർലാ. വണ്ടർലാ എന്ന പേര് പുതിയതാണ് എങ്കിലും വീഗാലാൻഡ് എന്ന പേര് മലയാളികൾക്കൊക്കെ നൊസ്റ്റാൾജിയ ആണ്. ഒരുകാലത്ത് സ്കൂളിൽ നിന്നും സ്ഥിരമായി ടൂർ പോയിക്കൊണ്ടിരുന്ന സ്ഥലമായിരുന്നു വണ്ടർലാ അല്ലെങ്കിൽ വീഗാലാൻഡ്. വർഷങ്ങൾക്കിപ്പുറം വീഗാലാൻഡ് വണ്ടർല ആയിയെങ്കിലും യാതൊരു കോട്ടവും തട്ടാതെ അമ്യൂസ്മെന്റ് പാർക്കുകളുടെ രംഗത്ത് ഇന്നും തലയുയർത്തി നിൽക്കുകയാണ്.
രണ്ടായിരത്തിൽ എറണാകുളം പള്ളിക്കരയിൽ ആരംഭിച്ച വീഗാലാൻഡ് കഴിഞ്ഞദിവസം 25 ആം വാർഷികം ആഘോഷിച്ചു. വാർഷികാഘോഷ ചടങ്ങിൽ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയോടൊപ്പം നടൻ ബേസിൽ ജോസഫ് മുഖ്യാതിഥിയായി പങ്കെടുത്തു. നടി മഹിമ നമ്പ്യാരും ചടങ്ങിൽ സംബന്ധിച്ചു. മലയാളികൾ ഇന്നുവരെ കാണാത്ത കാര്യങ്ങളായിരുന്നു രണ്ടായിരത്തിൽ തുടങ്ങിയ വീഗാലാൻഡിൽ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ വളരെ ചുരുങ്ങിയ സമയം കൊണ്ട് വീഗാലാൻഡ് ആളുകൾക്ക് ജനപ്രിയമുള്ള സ്ഥലമായി മാറി.
ഇവരുടെ അടുത്ത പ്രോജക്ട് ചെന്നൈയിലാണ്. ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ പ്രവർത്തനത്തിന് വണ്ടർലാ സജ്ജമാകും എന്നാണ് ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ തിളക്കത്തിൽ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അറിയിച്ചത്. 25 വാർഷികാഘോഷം ആയി ബന്ധപ്പെട്ട നിരവധി പരിപാടികളാണ് വണ്ടർലയിൽ ഒരുക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ഓഫറുകളും സജ്ജമാക്കിയിട്ടുണ്ട് എന്നാണ് ഉദ്ഘാടന വേളയിൽ അറിയിച്ചത്.