കഴിഞ്ഞതവണ ഐഫോൺ 16 സീരീസ് ഇറങ്ങിയപ്പോൾ ഏറ്റവും കൂടുതൽ വെല്ലുവിളി സൃഷ്ടിച്ചത് വിവോയുടെ x200 പ്രൊ ആയിരുന്നു. ഇപ്പോൾ ഇതാ വിവോ X300 ഫോണുകൾ വിപണിയിൽ എത്തുകയാണ്. ക്യാമറയിൽ സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലിനെയും ഐഫോണിന്റെ ഏറ്റവും പുതിയ മോഡലിനെയും കവച്ചു വയ്ക്കാൻ പറ്റുന്ന രീതിയിലുള്ള ഫീച്ചറുകളും ആയാണ് ഫോൺ എത്തുന്നത്. ചൈനയിൽ ഫോൺ കഴിഞ്ഞമാസം ഇറങ്ങിയപ്പോൾ വൻ സ്വീകാര്യതയാണ് ലഭിച്ചത്.
ഇപ്പോൾ ഇന്ത്യയിലേക്ക് മോഡൽ എത്തുമ്പോൾ ഒരു ലക്ഷത്തിനടുത്ത് രൂപ വില വരും എന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ ആപ്പിൾ ഫോൺ വാങ്ങണമെങ്കിൽ ഇന്ന് മാർക്കറ്റിൽ ഒന്നരലക്ഷത്തോളം രൂപ നൽകേണ്ടതുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ ആളുകൾക്ക് പ്രിയങ്കരമാകാൻ പറ്റുന്ന രീതിയിലാണ് ഫോൺ വിവോ നിർമ്മിച്ചിരിക്കുന്നത്. എല്ലാംകൊണ്ടും കോംപറ്റീറ്റർ മാറെ വെല്ലുവിളിക്കുന്ന രീതിയിലുള്ള ഫീച്ചറുകൾ ആണ് ഫോണിൽ അടങ്ങിയിരിക്കുന്നത് എന്നാണ് ചൈനീസ് മോഡൽ പുറത്തിറങ്ങിയത് മുതൽ പുറത്തുവന്ന ടെക് റിവ്യൂ പറയുന്നത്.
വലിയ ബാറ്ററി ബാക്കപ്പുമായി വരുന്ന ഫോൺ ഇന്ത്യയിൽ എത്തുമ്പോൾ 120 വാട്ടിന്റെ ഫാസ്റ്റ് ചാർജിങ്ങുയുമായി ആയിരിക്കുമെത്തുക. ഇതോടൊപ്പം തന്നെ ക്യാമറ ക്വാളിറ്റി സിനിമ ഉൾപ്പെടെ ചിത്രീകരിക്കാൻ പറ്റുന്ന രീതിയിലുള്ളതായിരിക്കും എന്നാണ് ചൈനീസ് മോഡൽ പുറത്തിറങ്ങിയപ്പോൾ മുതൽ ലഭിക്കുന്ന സൂചന. വിവോ x300 fe എന്നാ താരതമ്യേന മികച്ച ക്യാമറ ക്വാളിറ്റിയുള്ള കുഞ്ഞൻ മോഡലും ഈ ഫോൺ പുറത്തിറങ്ങുന്നതിനോടൊപ്പം തന്നെ ഇന്ത്യയിൽ ലഭിക്കും എന്നാണ് സൂചന.
ഈ മാസം ഈ ഫോൺ അല്ലാതെ നിരവധി മറ്റു ഫോണുകൾ കൂടി മാർക്കറ്റിൽ എത്തുന്നുണ്ട്. ഐ ഫോൺ സീരിയസുകൾ മാർക്കറ്റിൽ വലിയ രീതിയിൽ വിൽക്കപ്പെട്ടു എങ്കിലും നിരവധി നെഗറ്റീവ് അഭിപ്രായങ്ങളും ഫോണിന് വരുന്നുണ്ട്. ഐക്യു എന്ന ബ്രാൻഡിന്റെ പുത്തൻ മോഡലുകൾ ഈ മാസം തന്നെ പുറത്തിറങ്ങാൻ ഇരിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ വൺപ്ലസിന്റെ പുതിയ മോഡലും ഈ മാസം ഇറങ്ങും. ഈ ഫോണുകളിലും ആയി മത്സരിക്കാൻ അല്ല വിവോ വരുന്നത്. കാരണം ഈ ഫോണുകൾ 50,000 രൂപയ്ക്ക് അടുത്ത് ലഭിക്കുമെങ്കിൽ വിവോയുടെ ഫോണുകൾ മത്സരിക്കുന്നത് ഒരു ലക്ഷം രൂപ അടുത്ത് നൽകേണ്ടി വരുന്ന സാംസങ് ഐഫോൺ മോഡലുകളോടാണ്.






