കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ കേരളത്തിൽ വെൻഡിങ് മെഷീനുകൾ ട്രെൻഡ് ആവുകയാണ്. സ്വന്തമായി ഒരു ബിസിനസ് തുടങ്ങണമെന്ന് ആഗ്രഹമുള്ള നിരവധി ആളുകളാണ് ഇപ്പോൾ വെൻഡിങ് മെഷീൻ എന്ന ചോയ്സിലേക്ക് എത്തുന്നത്. കേരളത്തിലെ മിക്ക ഐടി കമ്പനികളിലും ഇതിനോടകം തന്നെ വെൻഡിങ് മെഷീനുകൾ സ്ഥാനം പിടിച്ചു കഴിഞ്ഞു. 50,000 മുതൽ 2 ലക്ഷം രൂപയ്ക്കുള്ളിൽ ഈ മെഷീനുകൾ സ്വന്തമാക്കാം എന്നതാണ് മിക്ക ബിസിനസ് ചെയ്യുവാൻ ആഗ്രഹമുള്ള ആളുകൾക്കും ഇത് പ്രൈമറി ചോയിസുകളിൽ ഒന്നായി മാറാനുള്ള കാരണം.
കഴിഞ്ഞദിവസം തൃശ്ശൂരിൽ ഹൈസ്പിരിറ്റ്സ് എന്ന പേരിൽ ബെവ്‌കോ ഹൈടെക് ബീവറേജ് തുറന്നപ്പോൾ അവിടെയും സ്റ്റാറായി മാറിയത് ഇത്തരത്തിൽ ഒരു വെൻഡിങ് മെഷീൻ ആയിരുന്നു. ബിയർ നിറച്ചിരിക്കുന്ന ഈ മെഷീനിൽ പണം ഓൺലൈൻ ആയി അടച്ചുകൊണ്ട് സാധനം വാങ്ങാൻ കഴിയും. പ്രേമലു എന്ന സിനിമ കേരളത്തിൽ ട്രെൻഡ് ആയതു മുതലാണ് പലയാളുകളും വെൻഡിങ് മെഷീൻ എന്ന ബിസിനസ് ഐഡിയയെ കുറിച്ച് ആലോചിച്ചത് തുടങ്ങിയത്. വലിയൊരു ബിസിനസ് ഓപ്പർച്യൂരിറ്റിയായി കൂടി ഇത് മാറുന്ന കാഴ്ചയാണ് കാണുന്നത്.
വിദേശത്ത് വർഷങ്ങൾക്കു മുമ്പേതന്നെ ഇത്തരം മെഷീനുകൾ പ്രചാരത്തിലുണ്ട്. പക്ഷേ കേരളത്തിൽ ഈ അടുത്തിടെയാണ് മെഷീനുകൾക്ക് പ്രചാരം ലഭിച്ചത്. വളരെ എളുപ്പത്തിൽ ഓൺലൈൻ ട്രാൻസ്ലേഷൻസ് മാത്രം ഉപയോഗിച്ചുകൊണ്ടാണ് വെൻഡിങ് മെഷീനുകൾ പ്രവർത്തിക്കുന്നത്. ഇഷ്ടാനുസരണം പല പ്രോഡക്ടുകളും മെഷീനിൽ നറിക്കാൻ സാധിക്കും. ചില സ്ഥലങ്ങളിൽ മുട്ടായികളാണ് എങ്കിൽ ചില സ്ഥലങ്ങളിൽ ചിപ്സ് പാക്കറ്റുകളും സോഫ്റ്റ് മിനറൽ വാട്ടറും ഉൾപ്പെടെ ഇത്തരം മെഷീനുകളിൽ നിറച്ച് കച്ചവടം ചെയ്യാൻ സാധിക്കും.
വാങ്ങുന്ന കസ്റ്റമർക്ക് ഏത് സാധനമാണ് വേണ്ടത് എന്ന് തൊട്ടടുത്തുള്ള ഡിസ്പ്ലേ സ്ക്രീനിൽ ക്ലിക്ക് ചെയ്തുകൊണ്ട് സാധനം വാങ്ങാൻ സാധിക്കും. മെഷീനിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ സാധനങ്ങളും തൊട്ടടുത്തുള്ള ടച്ച് സ്ക്രീനിൽ ഡിസ്പ്ലേ ചെയ്യും. തുടർന്ന് ഏത് സാധനമാണോ വാങ്ങേണ്ടത് അതിൽ ക്ലിക്ക് ചെയ്യുക. പിന്നീട് വാങ്ങാൻ ഉദ്ദേശിക്കുന്ന പ്രോഡക്ടിന്റെ ബില്ല് അനുസരിച്ച് ഓൺലൈൻ വഴി നടത്താൻ സാധിക്കുന്ന ക്യു ആർ കോഡ് ഡിസ്പ്ലേയിൽ കാണിക്കും. ആക്കോട് ഗൂഗിൾ പേ വഴിയോ മറ്റ് ഓൺലൈൻ ആപ്ലിക്കേഷൻ വഴിയോ പേമെന്റ് നടത്തി കഴിഞ്ഞാൽ സാധനം മെഷീന് കൊടുത്തിരിക്കുന്ന ഗ്യാപ്പിലെ കൂടി പുറത്തേക്ക് വരും.
വരുംവർഷങ്ങളിൽ മിക്ക മാളുകളിലും ഇത്തരം മെഷീനുകൾ കണ്ടാൽ അത്ഭുതപ്പെടാനില്ല. കാരണം അത്തരത്തിലാണ് കേരളത്തിൽ വെൻഡിങ് മെഷീനുകൾ വ്യാപകമാകുന്നത്. ക്യാഷ് ട്രാൻസാക്ഷനുകൾ പൂർണമായും ഒഴിവാക്കി ഓൺലൈൻ ട്രാൻസാക്ഷനുകൾ വഴി പേമെന്റ് ആയതിനാൽ തന്നെ ഇവിടെ മെയിന്റനൻസ് ചിലവ് കുറവാണ്. ഇവിടത്തെ ക്കായി ഒരു ജോലിക്കാരനെ വയ്ക്കേണ്ട ആവശ്യമില്ല. കൃത്യമായ രീതിയിൽ സാധനം കഴിയുന്നതിനനുസരിച്ച് ആഴ്ചയിലോ മാസത്തിലോ ഒരിക്കൽ വന്ന് സാധനം ഫില്ല് ചെയ്താൽ മതി.