ഓണം ആഘോഷിക്കാൻ നമ്മുടെ കേരളത്തിൽ ജീവിക്കുന്ന ആളുകളെ പോലെ തന്നെ എന്ന് വിദേശത്ത് ജീവിക്കുന്ന ആളുകൾക്കും ഏറെ താല്പര്യമാണ്. ഒരുപക്ഷേ നമ്മളെക്കാൾ നല്ലോണം ഓണം ആഘോഷിക്കുന്നത് വിദേശത്തുള്ള മലയാളികളാണ് എന്നുള്ള സംസാരം ഉൾപ്പെടെ ഇപ്പോൾ നിലവിൽ നിൽക്കുകയാണ്. ഇക്കുറി ഓണത്തിന് ആവശ്യമുള്ള സാധനങ്ങൾ നേരത്തെ യുഎസിലേക്ക് മറ്റു രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാൻ തുടങ്ങി. എന്നാൽ ഇക്കുറി അമേരിക്കയിൽ ജീവിക്കുന്ന മലയാളികൾക്ക് ഓണം അത്ര ശുഭകരമാകില്ല എന്നുള്ള സൂചനകൾ ആണ് പുറത്തേക്ക് വരുന്നത്.
വലിയ രീതിയിലുള്ള ടാക്സ് ആണ് ഇന്ന് പല സാധനങ്ങൾക്കും അമേരിക്കയിൽ എത്തുമ്പോൾ നൽകേണ്ടി വരുന്നത്. മറ്റുള്ള രാജ്യങ്ങൾ നൽകുന്നതിന് അപേക്ഷിച്ച ഇന്ത്യൻ നൽകേണ്ടിവരുന്ന ടാക്സിന്റെ അളവിൽ ചെറിയ കുറവുണ്ട് എങ്കിലും വലിയ തുക തന്നെയാണ് ടാക്സിനത്തിൽ അമേരിക്കയിൽ എത്തിക്കുന്ന സാധനങ്ങൾക്ക് നൽകേണ്ടി വരുന്നത്. ഓണം ആഘോഷിക്കാൻ ഇരിക്കുന്ന അമേരിക്കൻ മലയാളികളെ സംബന്ധിച്ചിടത്തോളം വലിയ തുക ഓണവിഭവങ്ങൾ ഉണ്ടാക്കുന്നതിനായി ആവശ്യമുള്ള സാധനങ്ങൾക്കും ഓണാഘോഷത്തിന് ഉപയോഗിക്കുന്ന സാധനങ്ങൾക്കും നൽകേണ്ടി വരുന്നത് വലിയ തിരിച്ചടിയാകുമെന്നുള്ള കാര്യം ഓണം എത്തുന്നതിന് രണ്ടുമാസം മുമ്പ് തന്നെ നമുക്ക് ഉറപ്പിക്കാൻ സാധിക്കും.
വിമാനം ഒഴിവാക്കി കപ്പൽ മുഖേന പച്ചക്കറിയും മറ്റ് അവശ്യസാധനങ്ങൾ കയറ്റുമത് ചെയ്യാം എന്ന് വിചാരിച്ചു കഴിഞ്ഞാൽ പച്ചക്കറി അധികകാലം ഈട് നിൽക്കില്ല എന്നുള്ള കാര്യവും വലിയ തിരിച്ചടിയാകും. കപ്പൽ ഇടവേളയും ഷിപ്പിംഗ് സമയം കൂടിയതോടെ, ഭക്ഷ്യവസ്തുക്കളിന്റെ ഗുണനിലവാരവും കാലാധിക്യതയും കുറയുന്നു.
ഇതെല്ലാം മറികടക്കുന്നതിന് ആരോഗ്യമേഖലയും, കയറ്റുമതി വ്യവസായം പങ്കാളികളുമായി ചേര്‍ന്ന് പുതിയ പാക്കിംഗ് സാങ്കേതികവിദ്യകളും ടാർഗറ്റഡ് മാര്‍ക്കറ്റിങ്ങുമാണ് ആവശ്യം. പ്രത്യേകിച്ചും യുഎസ് പോലുള്ള വിപണികളിൽ ഉത്പന്ന ഗുണനിലവാരവും കൺട്രോൾ സംവിധാനങ്ങളും ശക്തമായിരിക്കണം. വിപണിയിലെ തടസ്സങ്ങളെ മറികടന്ന് ഈ സമ്പന്നമായ കേരള ഭക്ഷ്യസംസ്കാരത്തെ വിജയം നേടാൻ.