ടെസ്ല ഇന്ത്യയിലേക്ക് ലോഞ്ച് ചെയ്യാൻ പോകുന്നു എന്നുള്ള വാർത്തകൾ ഏറെക്കുറെ ഉറപ്പായിരിക്കുന്ന സാഹചര്യത്തിൽ മറ്റൊരു കൈകോർക്കൽ കൂടി നടന്നിരിക്കുകയാണ്. വലിയ വാർത്താപ്രാധാന്യം ഒന്നും ലഭിക്കാതെ തന്നെ പുതിയൊരു ഒത്തുചേരൽ നടക്കുന്നു, അത് ടെസ്ലയും ടാറ്റയും തമ്മിലാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളെ അപേക്ഷിച്ച് ഈ നടത്തു വർഷത്തിൽ ടാറ്റയ്ക്ക് വലിയ രീതിയിലുള്ള സെയിൽസിലെ കുറവ് ഉണ്ടായിരിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ മുന്നേറിയ നെക്സോണും പഞ്ചും ഉൾപ്പെടെയുള്ള വാഹനങ്ങളുടെ സെയിൽസിന്റെ കാര്യത്തിലും കുറവന്നിട്ടുണ്ട്.
അപ്രതീക്ഷിതമായി ഉണ്ടായ കുറവ് നികത്താനായി ടെസ്‌ലയുടെ ഗ്ലോബൽ സപ്ലൈയർസായി ആയി പ്രവർത്തിക്കാനാണ് ടാറ്റ ഒരുങ്ങുന്നത്. പല ടാറ്റ കമ്പനികളാണ് ടെസ്ലയുടെ ഗ്ലോബൽ സപ്ലൈയറായി മാറിയിരിക്കുന്നത്. നിലവിൽ ലോകത്തെ ഏറ്റവും മൂല്യമുള്ള ഇലക്ട്രിക് വാഹന നിർമ്മാതാക്കളാണ് ടെസ്ല. ടാറ്റയും ഇപ്പോൾ വലിയ രീതിയിലുള്ള ഇലക്ട്രിക് വാഹനം നിർമ്മാണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പല പ്രമുഖ നഗരങ്ങളിലും ടാറ്റ ഇ.വി എന്നുള്ള പേരിൽ ഷോറൂമുകൾ അടക്കം തുടങ്ങിയിരിക്കുന്ന സാഹചര്യത്തിലാണ് ടെസ്ലയുമായുള്ള കൈകോർക്കൽ.
ആഗോള തലത്തിലുള്ള സപ്ലെയേഴ്സ് മേഖലയിലാണ് ടാറ്റയും ടസ്ലയും കൈകോർത്തത് എങ്കിലും വരുംകാലത്ത് ഇലക്ട്രിക് നിർമ്മാണ രംഗത്തേക്ക് ആവശ്യമായ സഹായം ടെസ്‌ലയുടെ ഭാഗത്തുനിന്നും ഉണ്ടാകും എന്നുള്ള വിവരങ്ങളാണ് പുറത്തേക്ക് വരുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഭാവിയിൽ ഇന്ത്യയിൽ ഉൾപ്പെടെ ടെസ്ലയും ടാറ്റയും കൈകോർത്താൽ അമ്പരപ്പെടാൻ ഇല്ല എന്നർത്ഥം. ഒരു തുടക്കമായി മാത്രമായിരിക്കും മുംബൈയിലെ ടെസ്ല ഷോറൂം. വരും മാസങ്ങളിൽ ഇന്ത്യയിലാകമാനം വ്യാപിക്കാനും കമ്പനിക്ക് പദ്ധതികൾ ഉണ്ട്.
ഇപ്പോൾത്തന്നെ പല ടാറ്റ കമ്പനികൾക്കും ടെസ്ലയുമായി കരാറുകളുണ്ട്. വിവിധ തരം പാർട്സുകൾ സപ്ലൈ ചെയ്യുകയും, സേവനങ്ങൾ നൽകുകയും ചെയ്യുന്നുമുണ്ട്. ടെസ്ല ഇന്ത്യയിലേക്ക് ഈ വർഷം തന്നെ കടക്കുന്നതിനാൽ ഇന്ത്യയിലെ ടെസ്ലയുടെ വ്യാപനത്തിന് ആവശ്യമായ സഹായം ടാറ്റയുടെ ഭാഗത്തുനിന്നും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. മറ്റു രാജ്യത്തെ വാഹനം നിർമ്മിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് ടാക്സ് അധികമാക്കും എന്നതിനാൽ തന്നെ യുടെ പല പാർട്സുകളും ഇന്ത്യയിൽ നിർമ്മിക്കാനും ടെസ്ല പദ്ധതിയിടുന്നുണ്ട്.
ടാറ്റയും മറ്റുള്ള കമ്പനികളുമായി ടെസ്‌ല ഇപ്പോൾ ചർച്ചയിലാണ്. അധികം വൈകാതെ വാഹനത്തിന്റെ സ്പെയർപാർട്സ് നിർമ്മാണവും ടെസ്‌ലയുടെ ഇന്ത്യൻ വ്യാപനവുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളിലും തീരുമാനം ഉണ്ടാകും. മറ്റുള്ള രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്നതുപോലെ ഇന്ത്യയിൽ ടെസ്ല വ്യാപിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് 40 ലക്ഷത്തിന് ഉള്ളിൽ ടെസ്ലയുടെ ചില മോഡലുകൾ മാർക്കറ്റിൽ എത്താൻ സാധ്യതയുണ്ട് എന്നുള്ള വാർത്തകൾ പ്രചരിക്കുകയാണ്. ഇലക്ട്രിക് വാഹനവും അത്യാവശ്യം നല്ല മൈലേജ് ഉള്ള വാഹനവും ആയതിനാൽ തന്നെ ആളുകൾക്ക് ടെസ്ല മോഹം തോന്നുവാനുള്ള സാധ്യത തള്ളിക്കളയാൻ.
ചുരുക്കിപ്പറഞ്ഞാൽ ടെസ്ലക്ക് ഗ്ലോബൽ മാർക്കറ്റിൽ ടാറ്റ ചെയ്യുന്ന സഹായം വളരെ വലുതാണ്. ടെസ്ല ഇന്ത്യയിലേക്ക് വരാൻ കൂടി ഒരുങ്ങുന്നതിനാൽ ഇന്ത്യൻ മാർക്കറ്റുമായി ബന്ധപ്പെട്ട ടാറ്റയും കൈകോർക്കാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നർത്ഥം. ഇങ്ങനെ ഇന്ത്യയിൽ വളരെ വ്യാപിച്ച് കിടക്കുന്ന കമ്പനിയായ ടാറ്റയും ഇലക്ട്രിക് വാഹനങ്ങൾ നിർമാണത്തെ കൊലകൊമ്പനായ ടെസ്ലയും ഒന്നിച്ചാൽ മറ്റുള്ള വാഹന നിർമ്മാണ കമ്പനികൾക്ക് ഇന്ത്യയിൽ നടത്തിപ്പ് അത്ര ശുഭകരമാവില്ല എന്നർത്ഥം.