ഒരു സാധാരണ കണ്ണൂരുകാരനിൽ നിന്ന് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ഐടി പ്രമുഖനിലേക്കുള്ള യാത്രയായിരുന്നു ടി എൻ എം ജവാദിന്റേത്. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് ജവാദിന്റെ വളർച്ച എങ്കിലും ആ ചുരുങ്ങിയ കാലയളവ് അത്ര എളുപ്പമുള്ളതായിരുന്നില്ല. ഇന്ന് 30 വയസ്സിനുള്ളിൽ തന്നെ ഈ യുവാവ് കേരളത്തിലെ അറിയപ്പെടുന്ന ഐടി മേഖലയിലെ പ്രമുഖനായി മാറി. ഇതോടൊപ്പം ഇന്ത്യയ്ക്ക് പുറത്തും നിരവധി ക്ലൈന്റുകളാണ് ഇന്ന് ജവാദിന്റെ നേതൃത്വത്തിലുള്ള ടി. എൻ. എം സൊല്യൂഷൻസിന് ഉള്ളത്. അഞ്ചാം ക്ലാസ് പഠിക്കുമ്പോഴായിരുന്നു ജവാദിന്റെ വീട്ടിൽ ആദ്യമായി കമ്പ്യൂട്ടർ എത്തുന്നത്.
ആ കമ്പ്യൂട്ടർ ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. വീട്ടിൽ കമ്പ്യൂട്ടർ എത്തിയത് മുതൽ കമ്പ്യൂട്ടറിലെ പല കാര്യങ്ങളും മനസ്സിലാക്കാൻ തുടങ്ങിയ ഈ യുവാവ് ഇന്ന് ആപ്ലിക്കേഷനുകളും വെബ്സൈറ്റുകളും പ്രമുഖ കമ്പനികൾക്ക് നിർമ്മിക്കുന്ന വ്യക്തിയായി മാറി. അദ്ദേഹത്തിന്റെ ക്ലയന്റുകൾ ആകട്ടെ ലോകമെമ്പാടും അറിയപ്പെടുന്ന പ്രമുഖ കമ്പനികളും. കുട്ടിക്കാലത്ത് തന്നെ ഇഷ്ടം തോന്നിയ വെബ് ഡിസൈനിങ് കൂടുതൽ ഗ്രാഹ്യത്തോടെ പഠിച്ച് അദ്ദേഹം ഇന്ന് എത്തിനിൽക്കുന്നത് ടി എൻ എം സൊല്യൂഷൻസ് എന്ന കമ്പനിയുടെ തലപ്പത്താണ്.
തന്റെ അച്ഛന്റെ ഓഫീസിൽ കണ്ട കമ്പ്യൂട്ടറുകളോടുള്ള കൗതുകം ആണ് കമ്പ്യൂട്ടർ കൂടുതൽ അറിയുവാനും മനസ്സിലാക്കുവാനും അദ്ദേഹത്തിന് പ്രേരണയായ ആദ്യ ഘടകം. തന്റെ പത്താം ക്ലാസിൽ പഠിക്കുമ്പോഴേക്കും ബ്ലോഗ് ഉണ്ടാക്കാൻ അദ്ദേഹം പഠിച്ചു. പ്ലസ് വൺ പഠനകാലത്താണ് ഈ മേഖലയെ കുറിച്ച് കൂടുതൽ പഠിക്കാൻ ആരംഭിച്ചത്. തുടർന്ന് ഒരു പ്രൊഫഷണൽ സ്ഥാപനത്തിൽ പോയി വെബ് ഡിസൈനിങ്, ഡെവലപ്മെന്റ് എന്നിവ പഠിച്ചു. ആ പഠനം അദ്ദേഹത്തെ നയിച്ചത് സ്വന്തമായി ഒരു കമ്പനി തുടങ്ങുക എന്ന ആശയത്തിലേക്കാണ്.
വീട്ടിൽ സാമ്പത്തികപരമായി ഒത്തിരി അധികം ബുദ്ധിമുട്ടുകൾ നേരിട്ട ജവാദ്, ബുദ്ധിമുട്ടിനെ മറികടക്കാൻ ആയിരുന്നു ആദ്യം ചെറിയതോതിൽ ഡിസൈനിങ് ഉൾപ്പെടെ ചെയ്തു നൽകാൻ തുടങ്ങിയത്. 2013ൽ അദ്ദേഹം കണ്ണൂർ മുൻസിപ്പൽ മാർക്കറ്റ് കോംപ്ലക്സിൽ സ്വന്തമായി ഒരു ഓൺലൈൻ സൊല്യൂഷൻ സ്ഥാപനം തുടങ്ങി. ജവാദ് വെബ് ഡിസൈനിങ് പഠിച്ച സ്ഥാപനത്തിലെ രണ്ട് അധ്യാപകരെയും കൂടെ കൂട്ടി. മെല്ലെ മെല്ലെ കമ്പനി വളരാൻ തുടങ്ങി. ആ വളർച്ച 2025 ൽ എത്തി നിൽക്കുമ്പോൾ ജവാദിന് നൽകിയത് ലോകത്തിലെ തന്നെ പ്രമുഖ കമ്പനികളുടെ വെബ്സൈറ്റ് നിർമ്മിക്കുക എന്ന കടമയിലേക്കാണ്.
നിരവധി പ്രമുഖ കമ്പനികളുടെ വെബ്സൈറ്റ് ആണ് ഇന്ന് ജവാദിന്റെ നേതൃത്വത്തിലുള്ള ടി. എൻ. എം ഓൺലൈൻ സൊല്യൂഷൻസ് നിർമ്മിക്കുന്നത്.ഇന്ന് വെബ് ഡിസൈനിംഗ്, ഡെവലപ്മെന്റ്, ഹോസ്റ്റിങ്ങ്, ഗൂഗിൾ എസ്.ഇ.ഒ, ഓൺലൈൻ മാർക്കറ്റിങ്ങ്, ബ്രാന്റിങ്ങ്, ഇകോമേഴ്സ്, സോഫ്റ്റ്വേർ, മൊബൈൽ ആപ്പ് തുടങ്ങിയ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുന്ന, കോടികൾ വരുമാനമുള്ള കമ്പനിയായി ജവാദിന്റെ സ്വപ്ന പദ്ധതി മാറി. 18 വയസ്സാകുന്നതിനു മുമ്പു ആയിരുന്നു ജവാദ് സ്വന്തമായി ഒരു സ്ഥാപനം തുടങ്ങിയത് എന്നതാണ് ഇതിലെ ഏറ്റവും രസകരമായ കാര്യം.
ഏകദേശം 12 വർഷം ആകുമ്പോഴേക്കും ഇന്ത്യയിലെ തന്നെ പ്രമുഖ വെബ് ഡിസൈനിങ് കമ്പനികളിൽ ഒന്ന് ആയി ടി. എൻ. എം സൊല്യൂഷൻസ് മാറി. ഇപ്പോൾ കിറ്റക്സ് പോലുള്ള പ്രമുഖ സ്ഥാപനങ്ങൾ ഉൾപ്പെടെ ഇവരുടെ സേവനങ്ങൾ വിനിയോഗിക്കുന്നു. ഇന്ത്യക്ക് പുറമേ പല രാജ്യങ്ങളിലും ഉള്ള പ്രമുഖ ക്ലൈന്റ്സുകൾ ഇന്ന് ഇവർക്കുണ്ട്. ഇതിനൊക്കെ പുറകിലുള്ളത് ജവാദ് എന്ന 28 വയസ്സ് മാത്രം പ്രായമുള്ള ഒരു യുവാവാണ്. നിരവധി ആളുകളാണ് ഇന്ന് ഇവരുടെ കമ്പനിയിൽ ജോലി ചെയ്യുന്നത്. സോഷ്യൽ മീഡിയയിലും ജവാദ് വളരെ ആക്ടീവ് ആണ്. ചുരുങ്ങിയ കാലയളവിനുള്ളിൽ നിരവധി അവാർഡുകൾ ആണ് ഇദ്ദേഹം സംരംഭക രംഗത്ത് വാരിക്കൂട്ടിയത്.