വെങ്കിടേഷ് എന്ന വ്യക്തി മലയാളികൾക്ക് സുപരിചിതനായത് നായികാനായകൻ എന്ന മഴവിൽ മനോരമയിലെ പരിപാടിയിലൂടെയാണ്. ഈ പരിപാടിയിൽ ഒരു നടനായി വന്ന ഇദ്ദേഹം മികച്ച അഭിനയ പ്രതിഭ പുറത്തെടുത്ത് പരിപാടിയിലൂടെ ജനങ്ങൾക്ക് പ്രിയങ്കരനായി മാറി. പിന്നീട് മെല്ലെ സിനിമയിലേക്ക് കാലു വച്ച് ഇദ്ദേഹം മമ്മൂട്ടിക്കൊപ്പം വില്ലനായി ഡി പ്രീസ്റ്റ് എന്ന സിനിമയിൽ ഉൾപ്പെടെ എത്തി. വേറെയും നിരവധി സിനിമകളിൽ വെങ്കിടേഷ് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റി.
എന്നാൽ അടുത്തിടെ ഇദ്ദേഹം മലയാളികളെ ഉൾപ്പെടെ ഞെട്ടിച്ചുകൊണ്ട് തെലുങ്ക് സൂപ്പർതാരമായ വിജയ് ദേവരകോണ്ടയുടെ കിങ്ഡം എന്ന സിനിമയിൽ വില്ലൻ വേഷത്തിൽ എത്തി. അപ്രതീക്ഷിതമായി വെങ്കിടേശന് ഈ സിനിമയിൽ കണ്ട മലയാളികൾ ഉൾപ്പെടെ ഞെട്ടി. സിനിമയ്ക്കു മുമ്പേ നടന്ന പ്രീ ലോഞ്ച് ഇവനിൽ തെലുങ്ക് ഉൾപ്പെടെ വളരെ ഭംഗിയായി സംസാരിച്ചുകൊണ്ട് തെലുങ്ക് ജനങ്ങളുടെ പ്രിയങ്കരനായി മാറി മലയാളികളുടെ സ്വന്തം വെങ്കിടേഷ്. സിനിമയിലെ അദ്ദേഹത്തിന്റെ പ്രകടനവും പ്രശംസ പിടിച്ചു പറ്റി.
എന്നാൽ വെങ്കിടേഷ് തുടങ്ങിയ സുടു സുഡാ ഇഡലി എന്ന ബ്രാൻഡ് ഇന്ന് വലിയ സക്സസ് ഫുൾ ആയ ഇഡലി കടയായി മാറി. കഴിഞ്ഞദിവസം കടയുടെ കോഴിക്കോട് ബ്രാഞ്ചിന്റെ ഉദ്ഘാടനം നടന്നു. കോവിഡ്സമയം വന്നതിനാൽ സിനിമാതാരങ്ങൾക്ക് ഉൾപ്പെടെ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ഈ സമയത്താണ് ഒരു ഇഡ്ഡലി കട തുടങ്ങാം എന്ന ആശയം വെങ്കിടേശന്റെയും സുഹൃത്തുക്കളുടെയും മനസ്സിൽ വന്നത്. സ്വന്തം നാടായ തിരുവനന്തപുരത്ത് വളരെ ചെറിയ സെറ്റപ്പിൽ ഒരു കുഞ്ഞു കടയായി പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഓരത്ത് സുടു സുടാ ഇഡലി ആരംഭിച്ചു.
മികച്ച ഭക്ഷണം കൊടുത്തതിനാൽ തന്നെ വളരെ വേഗത്തിൽ തിരുവനന്തപുരത്തുകാരുടെ പ്രിയങ്കരമായ കടയായി മാറി. സാധാരണക്കാരായ ജനങ്ങൾക്ക് വളരെ ചുരുങ്ങിയ തുകയ്ക്ക് രുചികരമായ പലവിധത്തിലുള്ള ഇഡലി കഴിക്കാൻ എന്നതായിരുന്നു കടയുടെ ആശയം. ബാംഗ്ലൂരുകാരുടെ പ്രിയങ്കരമായ രാമേശ്വരം കഫെ പോലെ വളരെ പെട്ടെന്നാണ് തിരുവനന്തപുരത്ത് കട വിജയിച്ചത്. നാട്ടുകാർക്ക് പുറമേ നിരവധി ബ്ലോഗർ മാറും കട ഏറ്റെടുത്തതോടുകൂടി പലനാട്ടിൽ നിന്നും ആളുകൾ തിരുവനന്തപുരത്തേക്ക് ചെല്ലുമ്പോൾ സുഡുസ ഇഡലി തേടി പോകുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി.
ജീവിതത്തിൽ ഏറെ കഷ്ടപ്പെട്ട് വ്യക്തിയാണ് വെങ്കിടേഷ്. വളരെ കഷ്ടപ്പെട്ട് സിനിമ എന്ന വ്യവസായത്തിൽ തന്റെതായ സ്ഥാനം ഉറപ്പിക്കുമ്പോൾ തന്നെ അദ്ദേഹം ബിസിനസിലും തന്റെതായ സ്ഥാനം നേടിയെടുക്കുകയാണ്. കഴിഞ്ഞദിവസം വെങ്കിടേഷ് തന്നെ എത്തിയാണ് കോഴിക്കോടുള്ള സുടു സുഡാ ഇഡലിയുടെ ചെറിയ കട ഉദ്ഘാടനം ചെയ്തത്. അഞ്ച് പേർ ചേർന്നാണ് ഇഡ്ഡലി കട തുടങ്ങിയത്. പെട്ടെന്നുണ്ടായ തീരുമാനമാണ് ഇഡ്ഡലി കട. വെറും ഒരു മാസം കൊണ്ടാണ് പ്ലാൻ ചെയ്തത്.
സോയ ഇഡ്ഡലി, ഹാർട്ട് പൊടി ഇഡ്ഡലി, മിനി പൊടി ഇഡ്ഡലി, ബട്ടർ ഇഡ്ഡലി എന്നിവയാണ് ഇപ്പോഴുള്ളത്. ഇഡലി വാങ്ങുന്ന ആൾക്ക് ഇഡലികൊപ്പം നല്ല രുചികരമായ സാമ്പാറും തക്കാളി ചട്ടിണിയും കട്ടി ചമ്മന്തിയും രണ്ടുതരത്തിലുള്ള പൊടികളും നൽകും. കേരളത്തിൽ അധികം കണ്ടുപരിചിതമല്ലാത്ത കറിവേപ്പില പൊടിയും ദോശ പൊടിയും ആണ് ഇഡലികൊപ്പം നൽകുന്നത്.സുപ്രഭാതം ഓൺ വീൽസ്’ എന്നാണ് ആദ്യം ഇട്ടിരുന്ന പേര്. പിന്നീട് സുഡ സുഡ ഇഡ്ഡലി എന്ന പേരിലേക്ക് മാറ്റി.
തിരുവനന്തപുരത്തുള്ള കടയിൽ ആദ്യം ഒരു സ്റ്റീമർ ഉപയോഗിച്ചാണ് ഇഡലി പാകം ചെയ്ത് തുടങ്ങിയത്. ഇഡലി ആയതുകൊണ്ട് തന്നെ പാചകം ചെയ്ത് വെന്തു വരാൻ സമയമെടുക്കും. ആളുകൾ അധികമായതിനാൽ തന്നെ ഒരു സ്റ്റീമറിൽ നിന്നും ഇവർ രണ്ട് സ്റ്റീമറിലേക്ക് കടന്നാണ് ഇപ്പോൾ ഇഡലി പാചകം ചെയ്യുന്നത്. കഴിഞ്ഞവർഷമാണ് ഇഡ്ഡലി കട ആരംഭിച്ചത് എങ്കിലും ചുരുങ്ങിയ സമയത്തിനുള്ളിൽ കമ്പനി ഇന്ന് രണ്ടാമത്തെ ബ്രാഞ്ച് ആരംഭിച്ചിരിക്കുകയാണ്. അഞ്ചു സുഹൃത്തുക്കൾ ചേർന്നു തുടങ്ങിയ കട ആയതിനാൽ തന്നെ അഞ്ചുപേരുടെയും അമ്മമാർ ചേർന്നാണ് കടയുടെ ഉദ്ഘാടനം നിർവഹിച്ചത്.
ചൊവാഴ്ച്ച മുതൽ ഞായറാഴ്ച്ച വരെ വെെകിട്ട് 7 മണി മുതൽ 10 മണി വരെ കട പ്രവർത്തിക്കുന്നത്. തിങ്കളാഴ്ച അവധിയായിരിക്കും. കറികൾ ഉൾപ്പെടെ തിരുവനന്തപുരം തുടങ്ങിയപ്പോൾ സുഹൃത്തുക്കളുടെ വീട്ടിൽ നിന്നും പാചകം ചെയ്തു കൊണ്ടുവരുന്ന തരത്തിലായിരുന്നു ഇഡ്ഡലി കട ആരംഭിച്ചത്. എന്നാൽ കട രണ്ടാമത്തെ ബ്രാഞ്ചിലേക്ക് വ്യാപിച്ചതോടുകൂടി കൂടുതൽ സജ്ജീകരണത്തോടുകൂടിയാണ് കടയുടെ പ്രവർത്തനം ഇപ്പോൾ. തിരുവനന്തപുരത്ത് ഉണ്ടായതുപോലെതന്നെ കോഴിക്കോടും വലിയ ജന പിന്തുണ ലഭിക്കുമെന്നാണ് വെങ്കിടേശന്റെയും സുഹൃത്തുക്കളുടെയും പ്രതീക്ഷ.






