Saturday, March 28, 2026
25.8 C
Kerala

വളരുന്ന ഐഡി ഫ്രഷ്; പിസി മുസ്തഫയുടെ സക്സസ് സ്റ്റോറി അറിയാമോ?

ഐഡി ഫ്രഷ് എന്ന ബ്രാൻഡ് ഇന്ന് പല നഗരങ്ങളിലേക്കും വ്യാപിച്ചു കിടക്കുകയാണ്. ഐഡി ഫ്രഷ് തുടങ്ങിയത് ഇഡലി മാവ് വിറ്റു കൊണ്ടാണ്. ഇന്ന് കമ്പനി കോടികളുടെ ടേൺ ഓവറിലേക്ക് എത്തിനിൽക്കുകയാണ്. അതിന് പിന്നിൽ കമ്പനിയുടെ ഉടമയായ പി.സി മുസ്തഫയുടെ വലിയൊരു പങ്കുമുണ്ട്. വയനാട്ടുകാരൻ പി.സി മുസ്തഫ തുടങ്ങിയ ഐഡി ഫ്രഷിന്റെ കഥ അറിയാം…

 പി.സി മുസ്തഫ വയനാട്ടിൽ ജനിച്ച വെറും ഒരു സാധാരണക്കാരൻ മാത്രമായിരുന്നു, ഐഡി ഫ്രഷ് തുടങ്ങുന്നതുവരെ. പണ്ട് പിതാവിന് പ്രതിഫലമായി ലഭിച്ചിരുന്നത് വെറും 10 രൂപ മാത്രമായിരുന്നു. അതും രാവും പകലുമില്ലാതെ ഇഞ്ചി ഫാമിൽ പിതാവ് അധ്വാനിച്ച സമയത്ത്. ആ ജീവിതം മുസ്തഫയെ ജീവിക്കാൻ പഠിപ്പിച്ചിരുന്നു. കാരണം 10 രൂപ മാത്രം വരുമാനം കിട്ടുന്ന സമയത്ത് പോലും പിതാവ് കുടുംബം നോക്കിയിരുന്നു. ഇന്നത്തെ പത്തു രൂപയല്ല അന്നത്തെ പത്തു രൂപ എങ്കിലും 10 രൂപ അന്നത്തെ കാലത്ത് വളരെ ചെറിയൊരു തുക മാത്രമായിരുന്നു സമയത്ത് ആയിരുന്നു പിതാവിന് പത്ത് രൂപ പ്രതിഫലം ലഭിച്ചിരുന്നത്.

 വലിയ ബുദ്ധിമുട്ടുള്ള ജീവിതമായിരുന്നു അതുകൊണ്ടുതന്നെ കൂലിപ്പണി ഉൾപ്പെടെ മുസ്തഫ ചെയ്തിട്ടുണ്ട്. ഇതോടൊപ്പം തന്നെ വിറക് കീറുന്ന പണി ഒക്കെ ചെയ്തു നടക്കുന്ന സമയത്ത് കയ്യിൽ കിട്ടിയ തുക സ്വരൂപിച്ചുവെച്ച് അന്നത്തെ കാലത്ത് ഒരു ആടിനെ വാങ്ങി. അതായിരുന്നു ആ കുടുംബത്തിന്റെ അക്കാലത്തെ ഏറ്റവും വലിയ സമ്പാദ്യം. പിന്നീട് ആടിൽ നിന്നും പശുവിലേക്ക് എത്തി. ആടിനെ കൊടുത്താണ് പശുവിനെ വാങ്ങിച്ചത്. പശു വന്നതോടെ കുടുംബം മൂന്നുനേരം ആഹാരം കഴിക്കാൻ പറ്റുന്ന നിലയിലേക്കായി. കഷ്ടപ്പെട്ട് ജോലിക്കൊപ്പം മുസ്തഫ പഠിച്ചു. 

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് പഠിച്ചിറങ്ങിയ മുസ്തഫ ഐഐഎം ബെംഗളൂരുവിലെയും പൂർവ വിദ്യാർത്ഥി ആയിരുന്നു. അങ്ങനെയിരിക്കുന്ന സമയത്ത് തലയിൽ ഒരു ഐഡിയ തോന്നി, ഒരു ക്ലൗഡ് കിച്ചൻ തുടങ്ങാം. അങ്ങനെ ക്ലൗഡ് കിച്ചനുമായി മുമ്പോട്ടേക്ക് പോകുന്ന സമയത്ത് മറ്റൊരു ഐഡിയ തലയിൽ തോന്നി. ദോശമാവും ഇഡലി മാവും വീട്ടിൽ കഷ്ടപ്പെട്ടാണ് എല്ലാവരും നിർമ്മിക്കുന്നത്. ഇത് കടകളിലേക്ക് എത്തിക്കാൻ കഴിഞ്ഞാൽ ആളുകളുടെ പണി എളുപ്പമാവില്ല? ആ ചിന്തയിൽ നിന്നും ഐഡി ഫ്രഷ് എന്ന കമ്പനിയുടെ ചിറക് മുളക്കാൻ തുടങ്ങി. ക്ലൗ കിച്ചന് അപ്പുറം കമ്പനി വളരാൻ തുടങ്ങി.

 പക്ഷേ ആദ്യകാലത്ത് ബിസിനസ് വളരെ ബുദ്ധിമുട്ടായിരുന്നു. കാരണം 100 പാക്കറ്റുകൾ മാർക്കറ്റിൽ എത്തിച്ചാൽ 90 എണ്ണവും തിരികെ എത്തും. പക്ഷേ എപ്പോഴും മാർക്കറ്റ് വീക്ഷിച്ചു മാർക്കറ്റിലുള്ള കോമ്പറ്റീഷൻ മനസ്സിലാക്കി ഐഡി ഫ്രഷ് ബിസിനസ് ചെയ്യാൻ തുടങ്ങി. അതോടെ മെല്ലെ മെല്ലെ ബിസിനസ് വളർന്നു. ഇഡലി മാവിൽ നിന്നും ദോശമാവിൽ നിന്നും മറ്റു ബിസിനസിലേക്കും കമ്പനി നടന്നു. അതിൽ ഏറ്റവും ചലഞ്ചിങ് ആയ ഒന്ന് വട ഉണ്ടാക്കൽ ആയിരുന്നു. വടയിലെ തുള വളരെ പ്രധാനമാണ്. തുളയില്ലാത്ത വടക്ക് ഒരു വിലയും ഉണ്ടാകില്ല. 

 എന്നാൽ റെഡിമെയ്ഡ് ആയി മാവ് വിൽക്കുന്ന ഒരു കമ്പനി എങ്ങനെ തുളയോട് കൂടി മാവ് വീട്ടിലെത്തിക്കും? ആ ചിന്ത വർഷങ്ങളോളം തലയിലിട്ട് പുത്തൻ ആശയത്തിലേക്ക് എത്തി. വടയുടെ മാവ് എണ്ണയിലേക്ക് ഇടുന്ന സമയത്ത് തന്നെ പാക്കിങ്ങിൽ വ്യത്യസ്തത കൊണ്ടുവന്ന് തുളയോട് കൂടി വട എണ്ണയിലേക്ക് വീഴുന്ന പാക്കിങ് ടെക്നിക്. അത് അങ്ങനെ കമ്പനി കൊണ്ടുവന്നു. ഈ ടെക്നിക്കിനെ വലിയ രീതിയിൽ മാർക്കറ്റും ചെയ്തു. സംഭവം സക്സസ്ഫുൾ ആയി. ആദ്യം ബാംഗ്ലൂരിലായിരുന്നു കമ്പനി തുടങ്ങിയത് എങ്കിൽ മെല്ലെ മെല്ലെ കമ്പനി പല നഗരങ്ങളിലേക്കും വളർന്നു. ഇന്ന് ഐഡി ഫ്രഷ് വലിയൊരു കമ്പനിയായി മാറിയിരിക്കുന്നു.

 ഇന്ന് കമ്പനി 2,000 പാക്കറ്റ് മല്ലിയില ചട്ണിയും, തക്കാളി ചട്ണിയും 2,00,000 പറാത്തയും 40,000 ചപ്പാത്തിയും ഒരു ദിവസം വിൽക്കുന്നുണ്ട്.ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് മായമില്ലാത്തതും ആരോഗ്യകരവുമായ ദോശ മാവും, ഇഡ്ഡലി മാവും, മല്ലിയില ചട്ണി, തക്കാളി ചട്ണി, ചപ്പാത്തി, പറാത്ത എന്നിവയുൾപ്പെടെയുള്ള ഭക്ഷ്യ ഉൽപന്നങ്ങൾ ദിവസേന വിൽക്കുന്നതിന് ഫ്രഷ് ഫുഡിന് മൂവായിരത്തിനു മുകളിൽ ജോലിക്കാരുണ്ട് ഇന്ന്. ഇന്ന് ഐഡി ഫ്രഷ് 3000 കോടി രൂപയുടെ കമ്പനിയായി മാറിയിരിക്കുന്നു. ബാംഗ്ലൂരിലും മറ്റു പ്രധാനപ്പെട്ട സൗത്ത് ഇന്ത്യൻ നഗരങ്ങളിലും ഇത്തരത്തിൽ മാവ് വിൽക്കുന്ന കമ്പനികളിൽ ഒന്നാം സ്ഥാനത്ത് എത്തി.

 ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിൽ ആയിരുന്നു പി.സി മുസ്തഫ തുടങ്ങിയത്. ആ ദാരിദ്ര്യം അദ്ദേഹത്തിനെ ജീവിക്കാൻ പഠിപ്പിച്ചു. 2025ൽ കമ്പനി ലക്ഷ്യമിടുന്നത് 700 കോടിയുടെ വരുമാനമാണ്. റെഡി ടു ഈറ്റ് എന്നുള്ള രീതിയിലെ സമ്പ്രദായം ഫേമസ് ആക്കിയത് പോലും ഐഡി ഫ്രഷ് ആണ്. മാവിൽ യാതൊരുവിധത്തിലുള്ള രാസവസ്തുക്കളും ഉപയോഗിക്കാതെയാണ് നിർമ്മാണം എന്ന് പി.സി മുസ്തഫ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട് ഇതും കമ്പനിയുടെ വളർച്ചയുടെ മറ്റൊരു പ്രധാനപ്പെട്ട കാരണമായി. നിങ്ങളുടെ പാസ്റ്റ് എന്തായിരുന്നു എന്നതിലല്ല നിങ്ങൾ  ഇപ്പോൾ എന്താണ് എന്നതിലാണ് കാര്യം എന്ന് തെളിയിക്കുകയാണ് പി. സി മുസ്തഫ.

Hot this week

Rayzon Solar posts sharp revenue and profit growth in FY25 driven by strong module sales

Rayzon Solar Limited reported a significant surge in financial...

RCB ownership set for major change as consortium eyes record deal ahead of IPL 2026

Royal Challengers Bengaluru (RCB) could be heading toward a...

BPCL launches India’s first 24×7 LPG vending machine in Gurugram

In a first-of-its-kind initiative in the country, Bharat Petroleum...

Duroflex posts steady revenue growth with sharp rise in profit in FY25

Duroflex reported a modest increase in revenue for the...

IPL 2026 Begins with Strong Financial Momentum and Heightened Safety Measures

The 2026 season of the Indian Premier League is...

Topics

Rayzon Solar posts sharp revenue and profit growth in FY25 driven by strong module sales

Rayzon Solar Limited reported a significant surge in financial...

RCB ownership set for major change as consortium eyes record deal ahead of IPL 2026

Royal Challengers Bengaluru (RCB) could be heading toward a...

BPCL launches India’s first 24×7 LPG vending machine in Gurugram

In a first-of-its-kind initiative in the country, Bharat Petroleum...

Duroflex posts steady revenue growth with sharp rise in profit in FY25

Duroflex reported a modest increase in revenue for the...

Raghav Chadha raises concern in Parliament over expiry of unused mobile data

Aam Aadmi Party MP Raghav Chadha has raised concerns...

Elon Musk Unveils $25 Billion TeraFab Chip Factory in Texas

Elon Musk has unveiled plans for TeraFab, a massive...
spot_img

Related Articles

Popular Categories

spot_imgspot_img