ഫ്രഷ് ടു ഹോം എന്ന പേര് മലയാളികൾ കൂടുതലായി കേട്ട് തുടങ്ങിയത് കോവിഡ് സമയം മുതലായിരിക്കും. മത്സ്യം പോലും നമ്മളിലേക്ക് എത്താതിരുന്ന കാലത്ത് മിക്ക ആളുകളും ആശ്രയിച്ചത് ഫ്രഷ് ടു ഹോം എന്ന ഓൺലൈൻ ആപ്ലിക്കേഷൻ ആയിരുന്നു. 2015 ലോഞ്ച് ചെയ്ത ആപ്ലിക്കേഷൻ ആണ് ഫ്രഷ് ടു ഹോം. വളരെ ചുരുങ്ങിയ കാലയളവിലുള്ള തന്നെ ആപ്ലിക്കേഷൻ സക്സസ്ഫുൾ ആയി. ആദ്യം സൈറ്റായി തുടങ്ങി എങ്കിൽ പിന്നീട് മൊബൈൽ ആപ്ലിക്കേഷൻ ആയി വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ഫ്രഷ് ടു ഹോം വളർന്നു.
മലയാളികളായ ഷാൻ കടവിലും മാത്യു ജോസഫും ആണ് ഫ്രഷ് ടു ഹോമിനു പിന്നിൽ. 100% നാച്ചുറൽ 0% കെമിക്കൽ എന്നതാണ് ഇവരുടെ ക്യാപ്ഷൻ. നാച്ചുറൽ ആയ മത്സ്യമാംസാദികൾ ജനങ്ങൾക്ക് വളരെ എളുപ്പത്തിൽ വീട്ടിലെത്തിച്ചു കൊടുക്കുക എന്നതാണ് ആപ്ലിക്കേഷൻ ചെയ്യുന്നത്. മലയാളികളാണ് ആപ്ലിക്കേഷൻ തുടങ്ങിയത് എങ്കിലും കൊച്ചിയെ പോലെ തന്നെ തുടക്ക സമയം ആപ്ലിക്കേഷൻ ബാംഗ്ലൂരിലും ഇവർ പരീക്ഷിച്ചിരുന്നു. കൂടുതൽ ബാംഗ്ലൂരിലാണ് എന്ന് തന്നെ നമുക്ക് പറയാം. ഇവിടെ രണ്ട് സ്ഥലത്തും ആപ്ലിക്കേഷൻ വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ വിജയമായി.
തുടർന്ന് പല നാടുകളിലേക്കും ഫ്രഷ് ടു ഹോം വ്യാപിച്ചു. കൊച്ചി മുംബൈ എറണാകുളം കോഴിക്കോട് തുടങ്ങിയ നഗരങ്ങളിൽ ഒക്കെ ഇപ്പോൾ ഫ്രഷ് ടു ഹോം ലഭ്യമാണ്. കേരളത്തിൽ ആപ്ലിക്കേഷൻ ജനപ്രിയ ലഭിച്ചതും ആപ്ലിക്കേഷൻ വളർന്നതും കോവിഡ് സമയത്താണ്. വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു കോവിഡ് സമയത്ത് ആപ്ലിക്കേഷന്റെ പ്രവർത്തനം. പക്ഷേ മാർക്കറ്റിൽ ആളുകൾക്ക് വളരെ എളുപ്പത്തിൽ എത്താൻ പറ്റാത്ത സാഹചര്യമായിരുന്നു ഇത് എന്നതിനാൽ തന്നെ ആളുകൾ ഫ്രഷ് ടു ഹോമിനെ ആശ്രയിക്കാൻ തുടങ്ങി.
മത്സ്യമാംസാദികൾക്ക് പുറമെ ചിക്കനും ബീഫും ഉൾപ്പെടെയുള്ള കാര്യങ്ങളും ആപ്ലിക്കേഷനിൽ കൂടി വാങ്ങാൻ സാധിക്കും. മട്ടനും ലഭ്യമാണ്. ഫ്രഷ് ആയി സാധനം ഡെലിവർ ചെയ്യുക എന്നതാണ് ഇവർ ശ്രദ്ധ ചെലുത്തുന്ന കാര്യം. ഇന്ന് 160 നഗരങ്ങളിലാണ് ഇവർ സാധനം ഡെലിവർ ചെയ്യുന്നത്. രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ മീന്‍ വില്‍പന പ്ലാറ്റ്‌ഫോം കൂടിയാണ് ഫ്രഷ് ടു ഹോം.മത്സ്യ, മാംസ ഉത്പന്നങ്ങളും പാല്‍, പാലുത്പന്നങ്ങള്‍, ധാന്യങ്ങള്‍, പച്ചക്കറി തുടങ്ങിയവയും ഇപ്പോള്‍ ഫ്രഷ് ടു ഹോം ലഭ്യമാക്കുന്നുണ്ട്.
സംരംഭത്തിന് പ്രതിമാസം 1.5 കോടി ഓര്‍ഡറുകൾ ഉണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. കൊച്ചിയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് മീൻ കയറ്റുമതി ചെയ്തുകൊണ്ടായിരുന്നു തുടക്കം. ചേര്‍ത്തലയിലെ പള്ളിപ്പുറം സ്വദേശിയായ മാത്യൂ ജോസഫിന് സീഫൂഡ് കമ്പനിയിലെ പ്രവൃത്തി പരിചയവും ബിസിനസിൽ നിര്‍ണായകമായി. വെല്ലുവിളികളെ അതിജീവിച്ച് തന്നെയായിരുന്നു സംരംഭക ജീവിതം.പ്രതിദിനം ഏകദേശം 5000 കിലോഗ്രാം മത്സ്യവും 1000 കിലോഗ്രാം മാംസവുമാണ് സംരംഭം ഉപഭോക്താക്കളിൽ എത്തിക്കുന്നത്.