ഇന്ന് ലോകമെമ്പാടുമുള്ള ആളുകൾ കാണുന്ന ക്രിക്കറ്റിലെ ഏറ്റവും വലിയ മാമാങ്കമായി മാറിയിരിക്കുകയാണ് ഐപിഎൽ. പല രാജ്യങ്ങളിലും ഐപിഎൽ മാതൃകയിൽ പ്രീമിയർ ലീഗുകൾ തുടങ്ങിയെങ്കിലും ഐപിഎല്ലിനോളം വളരാൻ മറ്റു ഒരു ലീഗിനും ഇതുവരെ കഴിഞ്ഞിട്ടില്ല. ലോകത്ത് വ്യൂവർഷിപ്പിന്റെ കാര്യം പരിഗണിച്ച് ഏത് സ്പോർട്സിനങ്ങളുടെയും കണക്കെടുത്താൽ ഐപിഎൽ ഇന്നു ആദ്യ മൂന്നിൽ ഉണ്ട്. ഓരോ സീസൺ കഴിയുമ്പോഴും ഐപിഎൽ വളർന്നുകൊണ്ടിരിക്കുകയാണ്.
കോടികളാണ് ഐപിഎൽ സമയം പല രീതിയിലും ഒഴുകുന്നത്. ഐപിഎല്ലുമായി ബന്ധപ്പെട്ട ബെറ്റിങ് വിവാദങ്ങൾ ഉൾപ്പെടെ മറ്റൊരു ഭാഗത്തുണ്ട് എങ്കിലും ഏതൊരു ക്രിക്കറ്റ് പ്രേമിയെ സംബന്ധിച്ചിടത്തോളം വലിയ ആഘോഷ കാലമാണ് സമ്മർ വെക്കേഷനിൽ നടക്കുന്ന ഐപിഎൽ ക്രിക്കറ്റ് മാമാങ്കം. ഇന്ത്യയിലെ സ്റ്റാർ കളിക്കാരായ രോഹിത്തും, കോലിയും ഉൾപ്പെടെയുള്ള പ്രമുഖർ പല ടീമുകൾക്കായി അണിനിരക്കുമ്പോൾ വിദേശത്തുള്ള താരങ്ങളും ഐപിഎല്ലിനായി ബൂട്ട് അണിയുന്നു എന്നതാണ് ഐപിഎല്ലിന്റെ ഭംഗി. പാക്കിസ്ഥാൻ താരങ്ങൾ ഒഴികെയുള്ള എല്ലാ താരങ്ങൾക്കും ഐപിഎല്ലിൽ പങ്കെടുക്കാൻ കഴിയും. ഇപ്പോഴും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മഹേന്ദ്ര സിംഗ് ധോണിയെ ഐപിഎല്ലിൽ കാണാൻ കഴിയുന്നു എന്നതും ഐപിഎല്ലിന് മറ്റൊരു ഭംഗിയാണ്.
എന്നാൽ ഇന്ന് എല്ലാവരും ആഘോഷിക്കപ്പെടുന്ന ഐപിഎൽ പിറന്നതിന് പിന്നിലെ കഥ നിങ്ങൾക്കറിയാമോ? 2008 അന്നത്തെ ബിസിസിഐ വൈസ് പ്രസിഡണ്ട് ആയിരുന്ന ലളിത് മോദിയുടെ നേതൃത്വത്തിലാണ് ഐപിഎൽ തുടങ്ങുന്നത്.യഥാർഥത്തിൽ ഇന്ത്യയിലെ ആദ്യത്തെ ട്വന്‍റി20 ക്രിക്കറ്റ് ലീഗ് ഐപിഎൽ അല്ല. അതിനൊക്കെ മുൻപ് ഐസിഎൽ എന്നൊരു സംഗതിയുണ്ടായിരുന്നു. 2007ൽ തുടങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ലീഗ്. ബിസിസിഐ അംഗീകരിക്കാത്ത റെബൽ ലീഗ് ആയതിനാൽ രണ്ടു സീസൺ മാത്രമായിരുന്നു ഐസിഎല്ലിന്‍റെ ആയുസ്. അമ്പാടി റായുഡുവും രോഹൻ ഗവാസ്കറും സ്റ്റ്യുവർട്ട് ബിന്നിയും അടക്കമുള്ളവർ അതിൽ കളിച്ചിട്ടുണ്ട്.
പക്ഷേ, ലീഗിനോട് സഹകരിച്ച കിരൺ മോറെയും സാക്ഷാൽ കപിൽ ദേവും വരെ ബിസിസിഐയുടെ ഈഗോ പ്രശ്നത്തിന് ഇരയായി. പിന്നീട്, ഐസിഎല്ലിൽ കളിച്ച് വിലക്കേറ്റുവാങ്ങിയവർക്ക് ബിസിസിഐ ‘പൊതുമാപ്പ്’ പ്രഖ്യാപിച്ചതോടെ കളിക്കാർ കൂട്ടത്തോടെ പിൻമാറി, അങ്ങനെ ആ ലീഗ് ഇല്ലാതാകുകയും ചെയ്തു.ബിസിസിഐക്ക് ഇത് ഈഗോ പ്രശ്നമായിരുന്നെങ്കിലും അന്നത്തെ ആ ടൂർണമെന്റിന്റെ വാണിജ്യ സാധ്യതയെ കുറിച്ച് കൃത്യമായി ലളിത് മോദി മനസ്സിലാക്കി. തുടർന്ന് തുടർച്ചയായ ആലോചന ഇത്തരത്തിൽ ഒരു ടൂർണമെന്റ് പ്രാവർത്തികമാക്കുന്നതിൽ അദ്ദേഹം നടത്തി.അങ്ങനെ തുടർച്ചയായ ലളിത് മോഡിയുടെ ആലോചനയുടെ പിന്നിൽ നിന്നും ഐപിഎൽ എന്ന ക്രിക്കറ്റ് മാമാങ്കം പിറന്നു.
ഇപ്പോൾ മറ്റൊരു ഐപിഎൽ സീസൺ നടക്കുകയാണ്. ഈ സമയത്ത് പോലും ഐപിഎല്ലിനെ കവിച്ചുവെക്കുന്ന രീതിയിലുള്ള ബിസിനസ് സാധ്യത ഇന്ത്യയിലുള്ള മറ്റൊരു സ്പോർട്സ് ടൂർണമെന്റിനുമില്ല. ലോകത്തെ കണക്കെടുത്തു നോക്കിയാൽ പോലും ഒരു ക്രിക്കറ്റ് ടൂർണമെന്റിലും ഐസിസി ഉൾപ്പെടെ നടത്തുന്ന ടൂർണമെന്റ്കൾക്കു പോലും ഐപിഎൽ ഓളം പോകുന്ന ഫിനാൻഷ്യൽ വാല്യൂ ഇല്ല.
എന്നാൽ അന്ന് ഐപിഎൽ തുടങ്ങിവച്ച ലളിത മോദി ഇപ്പോൾ എവിടെയാണ്? പിന്നീട് വർഷങ്ങൾക്കിപ്പുറം സാമ്പത്തിക ക്രമക്കേടും മറ്റ് സാമ്പത്തിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ലളിത് മോദിക്ക് ഇന്ത്യ വിടേണ്ടി വന്നു. ഇന്ത്യയിൽ തനിക്കെതിരെ ഒരു കേസ് പോലും ഇല്ല എന്ന് ഇപ്പോൾ യൂട്യൂബ് ചാനലുകളിലെ പോസ്റ്റ്കാടുകളിൽ അദ്ദേഹം പറയുന്നുണ്ട് എങ്കിലും അയാൾക്കെതിരെ ഇന്ത്യയിൽ ഇന്ന് പല ആരോപണങ്ങളും ഉയരുന്നുണ്ട്. ഒരു സമയത്ത് ഇന്ത്യയിലെ തന്നെ ക്രിക്കറ്റിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ച ഐപിഎൽ തുടങ്ങിയ വ്യക്തി യഥാർത്ഥത്തിൽ പിന്നീട് ചരിത്രം പരിശോധിച്ചാൽ വില്ലനായി മാറി.
ഇനി നമ്മൾ കേരളത്തിലും ഉണ്ടായിരുന്നു കുറെ വർഷങ്ങൾക്കു മുമ്പ് ഒരു ഐപിഎൽ ടീം. സാമ്പത്തിക ബാധ്യത കാരണം പിന്നീട് ആ ടീം ഐപിഎല്ലിൽ തുടർന്നില്ല എങ്കിലും കൊച്ചിൻ ടസ്കർസ് എന്ന പേരിൽ ആരംഭിച്ച ആ ടീം ഇന്ന് പല ആളുകൾക്കും നൊസ്റ്റാൾജിയയായി മാറി. മഹേളാ ജയവർദ്ധനയായിരുന്നു കൊച്ചിൻ ടീമിന്റെ ക്യാപ്റ്റൻ. വിവിഎസ് ലക്ഷ്മണനും, രവീന്ദ്ര ജഡേജയും, ബ്രണ്ടൻ മക്കലവും, ശ്രീശാന്തും, മുത്തയ്യ മുരളീധരനും, ആർ പി സിങ്ങും, വിനയ് കുമാറും ഉൾപ്പെടെയുള്ള പ്രമുഖർ കൊച്ചിക്കായി കളിച്ചിരുന്നു. എന്നാൽ ഒരു വർഷത്തിനിപ്പുറം ആ ടീം ഇല്ലാതായി.
ഇപ്പോൾ ഐപിഎൽ സംരക്ഷണം ചെയ്യുന്നത് സ്റ്റാർ സ്പോർട്സ് ആണ്. പരസ്യ ഇനത്തിൽ അടക്കം വലിയ തുകയാണ് സ്റ്റാർ സ്പോർട്സ് പല ആളുകളിൽ നിന്നും വാങ്ങുന്നത്. ടെലികാസ്റ്റ് റൈഡ്സും സ്ട്രീമിംഗ് റൈറ്റും, സ്പോൺസർഷിപ്പും ടിക്കറ്റ് സെയിൽസിന്റെ തുകയും, ബ്രാൻഡ് വാല്യൂവിനായി ഈടാക്കുന്ന തുകയും, ഉൾപ്പെടെ വലിയ തുക ബിസിസിഐക്ക് ഐപിഎല്ലിലൂടെ ലഭിക്കുന്നു. ഐസിസിയിൽ ഉൾപ്പെടെ ബിസിസിഐ ആധിപത്യം തുടരുവാനായി സഹായിക്കുന്നത് വർഷാവർഷങ്ങൾ നടക്കുന്ന ഐപിഎൽ ആണ്.
സാധാരണ ക്രിക്കറ്റ് പ്രേമികൾക്ക് ഐപിഎൽ വെറും ഒരു ക്രിക്കറ്റ് മാമാങ്കമാണ് എങ്കിൽ വലിയ രീതിയിലുള്ള ഫണ്ട് ഒഴുകുന്ന ഒരു വ്യവസായമാണ് ബി സി സി ഐ ക്കും മറ്റു ക്രിക്കറ്റിങ് സർക്കിളിലും ഐപിഎൽ. പ്രഥമ ഐപിഎൽ ചാമ്പ്യൻ ഇന്ന് സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസ് ആണ്. അന്ന് ഷെയിൻ വോൺ ആയിരുന്നു അവരുടെ ക്യാപ്റ്റൻ. ഇന്ത്യ കണ്ട എക്കാലത്തെ മികച്ച ഓൾറൗണ്ടർ മാറിൽ ഒരാളായ രവീന്ദ്ര ജഡേജ വന്നതും ആദ്യ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ കളിക്കാരനായി കൊണ്ടായിരുന്നു. ഇന്ന് ഐപിഎൽ തുടങ്ങുമ്പോഴുള്ള മിക്ക താരങ്ങളും വിരമിച്ചു എങ്കിലും ആദ്യ സീസൺ മുതൽ ഇന്നുവരെ കളിക്കുന്ന എംഎസ് ധോണിയും, രോഹിത് ശർമയും, വിരാട് കോഹ്ലിയും ഇപ്പോഴും ഐപിഎല്ലിൽ ഉണ്ട്.






