സ്കൈപ് എന്നത് വൻ ഹൈപ്പ് നേടിയ ഒരു ആപ്ലിക്കേഷൻ ആയിരുന്നു. വിദേശത്തുള്ള ആളുകളെ വിളിക്കാതെ പണ്ടുള്ള കാലത്ത് ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നതും സ്കൈപ്പ് തന്നെ. എന്നാൽ കാലം കാലം മാറുന്നതിനനുസരിച്ച് സ്കൈപ്പ് പഴയ രീതിയിൽ ജനപ്രീതി ഇല്ലാത്ത ഒരു ആപ്ലിക്കേഷൻ ആയി മാറി. അതിനുപകരമായി ബോട്ടിം, ഐഎംഒ തുടങ്ങിയ ആപ്ലിക്കേഷൻ പല രാജ്യത്തും സുലഭമായി. വാട്സാപ്പിൽ ഉൾപ്പെടെ വീഡിയോ കോളിംഗ് ഫീച്ചറുകൾ വന്നു. വാട്സാപ്പിനു പുറമേ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഉൾപ്പെടെ മെസഞ്ചർ ഉപയോഗിച്ച് ഇപ്പോൾ വീഡിയോ കോൾ ചെയ്യാനാകും.
മുമ്പ് ആളുകൾ തമ്മിലുള്ള ദൂരം കുറയ്ക്കുന്നതിന് പ്രധാനപ്പെട്ട കാരണമായി മാറിയ സ്കൈപ്പിന് മെല്ലെ മെല്ലെ ജനപ്രീതി കുറഞ്ഞു വന്നു യാഥാർത്ഥ്യമാണ്. 2003ല്‍ ആശയവിനിമയത്തിൽ വലിയൊരു തരംഗം സൃഷ്ടിച്ചു കൊണ്ട് മാർക്ക് കീഴടക്കിയ ഒരു ആപ്ലിക്കേഷൻ ആയിരുന്നു സ്കൈപ്പ്. പക്ഷേ ഇന്നലത്തോടുകൂടി സ്കൈപ്പ് വെറും ഒരു ഓർമ്മയായി മാറി. ആപ്ലിക്കേഷൻ മാർക്കറ്റിൽ നിന്നും പിൻവലിക്കുകയാണ് എന്ന് മൈക്രോസോഫ്റ്റ് തന്നെ പറയുകയുണ്ടായി. ഒരുകാലത്ത് വലിയ തരംഗം സൃഷ്ടിച്ച് ഇല്ലാതാകുന്ന നൊസ്റ്റാൾജിയ ആയി മാറുകയാണ് സ്കൈപ്പ്.
പണ്ടുള്ള കാലത്തെ വിദേശത്തുള്ള ഒരാളെ വിളിച്ചാൽ അയാൾ തിരികെ ഐ എം ഓ യിലാണ് വിളിക്കുന്നതെങ്കിൽ പോലും ഞാൻ സ്കൈപ്പിൽ തിരിച്ചു വിളിക്കാം എന്ന് പറയുന്ന ഒരു കാലമുണ്ടായിരുന്നു. കോവിഡ് കാലത്ത് വലിയ രീതിയിൽ മാർക്കറ്റിൽ കൈപ്പിന് ആളുകളെ പിടിച്ചുനിർത്താൻ ആയില്ല എന്നതായിരുന്നു ആപ്ലിക്കേഷൻ നേരിട്ട ഏറ്റവും വലിയ തിരിച്ചടി. പണ്ടുള്ള കാലത്ത് മീറ്റിങ്ങിന് ഉൾപ്പെടെ ആപ്ലിക്കേഷൻ ഉപയോഗിക്കുമായിരുന്നു. എന്നാൽ കോവിഡ് സമയം ഗൂഗിൾ മീറ്റ്, സൂം തുടങ്ങിയ ആപ്ലിക്കേഷൻ ജനപ്രിയമായി മാറി.
മെയ് അഞ്ചിനാണ് സ്കൈപ്പ് പ്രവർത്തനം അവസാനിപ്പിച്ചത്. 30 ലക്ഷത്തോളം ഉപഭോക്താക്കൾ നിലവിലുള്ള സമയത്താണ് ആപ്ലിക്കേഷൻ പ്രവർത്തനം നിർത്തുന്നത് . മൈക്രോസോഫ്റ്റ് ഒരുകാലത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ചുകൊണ്ട് നിന്ന ആപ്ലിക്കേഷൻ ആയിരുന്നു സ്കൈപ്പ്. പണ്ടുള്ള ആളുകൾക്ക് ജനപ്രിയമായ ഒട്ടനവധി കാര്യങ്ങൾ കാലം മാറുന്നതിനനുസരിച്ച് നിർത്തലാക്കിയിരുന്നു. ടോം ആൻഡ് ജെറി, പോഗോ ചാനലിലെ പണ്ടുള്ള പരിപാടികൾ, യാഹൂ, തുടങ്ങിയ നിരവധി കാര്യങ്ങൾ നിർത്തലാക്കിയത് പോലെ സ്കൈപ്പും ഇനി വെറും ഓർമ്മ.