ബാങ്കുകൾ യഥാർത്ഥത്തിൽ സുരക്ഷിതമാണോ?
ഓൺലൈൻ തട്ടിപ്പുകളുടെ വലയത്തിൽ നിരവധി ആളുകൾ അകപ്പെട്ട് ലക്ഷങ്ങളും കോടികളും നഷ്ടമായ വാർത്ത നമ്മൾ ദിനംപ്രതി കാണാറുണ്ട്. ഇതിൽ മിക്ക ആളുകളും ഏതെങ്കിലും സൈബർ കെണിയിൽ പെട്ട ആയിരിക്കും പണം നഷ്ടമാകുന്നതിന് ഇരയാകുന്നത്. എന്നാൽ അത്തരത്തിൽ ഒന്നുമില്ലാതെ കോഴിക്കോട് സൈബർ തട്ടിപ്പിൽ പെട്ട് ഒരു യുവാവിന് മിനിറ്റുകൾക്കുള്ളിൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് നാലുലക്ഷം രൂപ നഷ്ടമായി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി മനീഷിനാണ് ഘട്ടംഘട്ടമായി 4 ലക്ഷത്തോളം രൂപ നഷ്ടമായത്.
ഈ കഴിഞ്ഞ സെപ്റ്റംബറിൽ ആണ് സംഭവം നടന്നത്. ആദ്യം മനീഷിന് അക്കൗണ്ടിൽ നിന്ന് നഷ്ടമായത് ഒന്നര ലക്ഷം രൂപയാണ്. ആദ്യം മനീഷിന് ലഭിക്കുന്നത് ഒരു മെസ്സേജ് ആണ്. ബാങ്ക് അക്കൗണ്ടിൽ ഏതോ ഒരു സർദാർജിയെ ബെനിഫിഷ്യറിയായി ആഡ് ചെയ്തു എന്നതായിരുന്നു ആ മെസ്സേജ്. മെസ്സേജ് കണ്ട ഉടനെ ബാങ്ക് കസ്റ്റമർ കെയർ എക്സിക്യൂട്ടീവിനെ വിളിക്കാനായി ശ്രമിച്ചു. പക്ഷേ ഫോൺ കണക്ട് ആയില്ല. ഫോൺ കണക്ട് ആവാതെ കണ്ടപ്പോൾ ബാങ്കിലെ റിലേഷൻഷിപ്പ് മാനേജറെ വിളിച്ച് ട്രാൻസാക്ഷൻസ് ഫ്രീസ് ചെയ്യണമെന്നു പറഞ്ഞു. പക്ഷേ അവരുടെ ഭാഗത്തുനിന്നും കാര്യമായ നടപടികൾ ഒന്നും ഉണ്ടായില്ല.
ഡെബിറ്റ് കാർഡ് ഫ്രീസ് ചെയ്ത് വെക്കാം എന്നതായിരുന്നു റിലേഷൻഷിപ്പ് മാനേജരുടെ മറുപടി. എന്നാൽ ഡെബിറ്റ് ട്രാൻസാക്ഷൻ ഫ്രീസ് ചെയ്യണമെന്ന് മനീഷ് ആവശ്യപ്പെട്ടു. ആ സംസാരം നടക്കുമ്പോൾ തന്നെ അക്കൗണ്ടിൽ നിന്നും ഒന്നരലക്ഷം രൂപ പോയി കഴിഞ്ഞിരുന്നു. ബാങ്ക് അക്കൗണ്ടിലേക്ക് ബെനിഫിഷ്യറിയായി ആഡ് ചെയ്ത വ്യക്തിയുടെ അക്കൗണ്ടിലേക്കാണ് പണം പോയത്. കാര്യം ബോധിപ്പിക്കാൻ മാനേജരുടെ മുമ്പിൽ മനീഷ് ഇരിക്കവേ ഏഴു മിനിറ്റ് സമയത്തിനുള്ളിൽ ബാക്കിയുള്ള രണ്ടര ലക്ഷം കൂടി അക്കൗണ്ടിൽ നിന്നും പോയി.
ഇൻഡസ്ലാൻഡ് ബാങ്കിലാണ് സംഭവം. വെസ്റ്റ് ബംഗാളിൽ ഉള്ള ഇതേ ബാങ്കിലെ ഒരാളുടെ അക്കൗണ്ടിലേക്കാണ് പണം പോയത് എന്ന് വ്യക്തമായി. പക്ഷേ സൈബർ തട്ടിപ്പ് ആയതിനാൽ തന്നെ കൂടുതൽ അന്വേഷിച്ചിട്ട് യാതൊരു കാര്യവുമില്ല എന്നതാണ് സൈബർ ഉദ്യോഗസ്ഥർ തന്നെ നൽകുന്ന മറുപടി. എങ്ങനെയാണ് മനീഷിന്റെ അക്കൗണ്ട് തേടി സൈബർ കുറ്റവാളികൾ എത്തിയത് എന്നുള്ള കാര്യത്തിൽ മനീഷിനും വ്യക്തതയില്ല. സൈബർ ഉദ്യോഗസ്ഥർക്കും എങ്ങനെ മനീഷിന്റെ അക്കൗണ്ട് ഇവർ തിരഞ്ഞെടുത്തു എന്നുള്ള കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല.
ഒരുവിധത്തിലുള്ള ലിങ്കുകളിലും അറിയാതെ ക്ലിക്ക് ചെയ്തിട്ടില്ല എന്ന് മനീഷ് തന്നെ പറയുന്നു. മാത്രമല്ല ആർക്കും ഒടിപി കൈമാറുകയോ സിവിവി നമ്പർ കൈമാറുകയോ ചെയ്തിട്ടില്ല എന്നും മനീഷ് ഉറപ്പിക്കുന്നു. സാമ്പത്തികപരമായുള്ള മറ്റ് ഓൺലൈൻ ഇടപാടുകൾ ഒന്നും തന്നെ നടത്തിയിട്ടില്ല എന്നാണ് മനീഷ് പറയുന്നത്. പിന്നെ എങ്ങനെയാണ് ഇവർക്ക് അക്കൗണ്ട് വിവരങ്ങൾ ലഭിച്ചത് എന്നത് ഇപ്പോഴും വ്യക്തമാകാത്ത കാര്യമാണ്. ഒരു മാസത്തോളമായി സംഭവവുമായി ബന്ധപ്പെട്ട് സൈബർ പോലീസിനും ആർബിഐക്കും പരാതി നൽകിയിട്ട്. ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
വെസ്റ്റ് ബംഗാളിൽ ഉള്ള ബാങ്കിലേക്കാണ് പണം കൈമാറിയത് എന്ന് ഉൾപ്പെടെ കണ്ടെത്തിയിട്ടും കേസുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികളിലേക്ക് കടക്കാൻ കഴിയില്ല എന്നതാണ് സൈബർ പോലീസ് പറയുന്നത്. ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പോകാൻ സാധ്യതയുണ്ട് എന്നുള്ള സൂചന മെസ്സേജ് ലഭിച്ചപ്പോൾ തന്നെ മനീഷ് ബാങ്ക് അധികൃതരെ വിളിച്ച ശേഷവും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ സാധിച്ചില്ല എന്നിടത്താണ് പണം നഷ്ടമാകാൻ കാരണമായ പ്രധാന ഘടകം. ബെനിഫിഷ്യറിയായി മനീഷിന്റെ സമ്മതം ഇല്ലാതെ എങ്ങനെ മറ്റൊരാൾ കടന്നുകൂടി എന്നുള്ള കാര്യം ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്.
ഏതൊരു സാധാരണക്കാരനായ മനുഷ്യനും അവന്റെ സമ്പാദ്യം കൊണ്ടിടുന്നത് ബാങ്കുകളിലാണ്. ഇവിടെ മനീഷിന് സംഭവിച്ചത് മനീഷിന്റെ ഭാഗത്ത് നിന്നുമുള്ള തെറ്റല്ല എന്ന് അദ്ദേഹം തന്നെ തുറന്നു പറയുന്നു. എന്നിട്ടും അദ്ദേഹത്തിന് നാല് ലക്ഷം രൂപ നഷ്ടമായി. ഈ കേസ് സൂചിപ്പിക്കുന്നത് നമ്മുടെ നാട്ടിലെ ബാങ്കുകളുടെ അവസ്ഥയെയാണ്. ആർബിഐക്ക് പോലും ഇതിൽ യഥാർത്ഥത്തിൽ ഒരു നടപടിയെടുക്കാൻ പറ്റുന്നില്ല എന്നിടത്താണ് ഇതിലുള്ള ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം. ദിനംപ്രതി സൈബർ തട്ടിപ്പുകൾ വർധിച്ചു വന്നുകൊണ്ടിരിക്കുന്ന ഒരു നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്.
സൈബർ തട്ടിപ്പുകൾ വർധിക്കുമ്പോൾ ബാങ്കുകളിൽ സുരക്ഷയും വർധിപ്പിക്കേണ്ടതായിട്ടുണ്ട്. ഇവിടെ കൃത്യമായി മനീഷനു കാര്യം മനസ്സിലായിട്ട് ബാങ്കുമായി സംസാരിക്കുമ്പോൾ ആണ് പണം പിൻവലിക്കപ്പെടുന്നത്. മനീഷ് അക്കൗണ്ട് ഫീസ് ചെയ്യണം എന്നു പറയുന്ന സമയത്ത് തന്നെ അക്കൗണ്ട് ഫ്രീസ് ചെയ്യാൻ പറ്റാത്തതാണ് നാല് ലക്ഷം നഷ്ടപ്പെടാൻ കാരണമായ ഘടകം. നമ്മളുടെ ബാങ്കുകൾ എത്രത്തോളം സുരക്ഷിതമാണ് എന്നതാണ് ഈ ഒരു സംഭവം ഉയർത്തുന്ന പ്രധാന ചോദ്യം. ചിലപ്പോൾ ഒരു മനുഷ്യന് ഇത്തരം തട്ടിപ്പുകൾ കാരണം ആയുസ്സിൽ അദ്ദേഹം സമ്പാദിച്ച സമ്പാദ്യങ്ങൾ ഉൾപ്പെടെ നഷ്ടപ്പെട്ടേക്കാം.
കൃത്യമായ രീതിയിൽ ഒടിപിയും മറ്റുകാര്യങ്ങളും അറിയാത്ത ആളുകൾക്ക് കൈമാറാൻ പാടില്ല എന്ന് സൈബർ ഉദ്യോഗസ്ഥർ പറയുന്നുണ്ട്. അറിയാത്ത ലിങ്കുകൾ തുറക്കരുത് എന്നും അവർ പറയുന്നുണ്ട്. പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ജോലി വാഗ്ദാനങ്ങളിലും പോലീസ് ഉദ്യോഗസ്ഥർ ചമഞ്ഞുള്ള തട്ടിപ്പുകളിൽ നമ്മൾ വീഴരുത് എന്നും സൈബർ ഉദ്യോഗസ്ഥർ പറയുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ ഒന്നുമല്ല ഇവിടെ മനീഷ് പറ്റിക്കപ്പെട്ടിരിക്കുന്നത്. തന്റെ ഭാഗത്തുനിന്നും യാതൊരു അബദ്ധവും സംഭവിച്ചിട്ടില്ല എന്നാണ് ആ ചെറുപ്പക്കാരൻ തുറന്നു പറയുന്നത്.
തന്റേതു പോലുമല്ലാത്ത തെറ്റിൽ അദ്ദേഹത്തിന് നഷ്ടമായിരിക്കുന്നത് നാലു ലക്ഷം രൂപയാണ്. സൈബർ തട്ടിപ്പുകൾ പെരുകുന്ന ഈ സമയത്തും കാര്യമായ രീതിയിലുള്ള നടപടികൾ സൈബർ കുറ്റങ്ങൾക്ക് എതിരെ എടുക്കാൻ കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം. കാരണം കേരളത്തിൽ ഒരാൾ പറ്റിക്കപ്പെട്ടു കഴിഞ്ഞാൽ അതിനു പിന്നിൽ മിക്കവാറും ഉണ്ടാവുക നോർത്ത് ഇന്ത്യയിലുള്ള ഒരു സംഘം ആയിരിക്കും. അവരെ ഇവിടെ നിന്നും അവിടെ വരെ ചെന്ന് അറസ്റ്റ് ചെയ്തു കൊണ്ടുവരിക എന്നുള്ളത് വലിയ റിസ്ക്കുള്ള കാര്യമാണ്.
ഇത്തരം ആളുകളെ നിയമത്തിനു മുന്നിൽ അറസ്റ്റ് ചെയ്തു കൊണ്ടുവന്നാൽ പോലും അവർക്കെതിരെ കൃത്യമായി ശിക്ഷ നടപടികൾ എടുക്കാൻ മാത്രം ശക്തിയുള്ളതല്ല നമ്മുടെ നാട്ടിലെ നിയമം. അതുകൊണ്ടുതന്നെ ഇനി ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാവാതിരിക്കേണ്ടത് നമ്മുടെ നാട്ടിലെ സൈബർ ഉദ്യോഗസ്ഥരുടെയും ബാങ്കുകളുടെയും വിശ്വാസ്യതയ്ക്ക് അത്യാവശ്യമാണ്. നോർത്ത് ഇന്ത്യയിലുള്ള ഒരു സംഘത്തിനും മനീഷിന്റെ അക്കൗണ്ട് ഇത്തരത്തിൽ തട്ടിയെടുക്കാൻ സാധിച്ചു എങ്കിൽ നമ്മൾ എല്ലാവരുടെയും അക്കൗണ്ടുകൾ സുരക്ഷിതമല്ല എന്നതാണ് സൂചിപ്പിക്കുന്നത്.
ആർക്കും ഏതുനിമിഷം വേണമെങ്കിലും നേരിടാൻ പറ്റുന്ന ഒന്നായി നമ്മുടെ നാട്ടിൽ സൈബർ കുറ്റകൃത്യങ്ങൾ മാറുകയാണ്. വീട്ടിൽ സമ്പാദ്യം സൂക്ഷിച്ചാൽ കള്ളന്മാരെ പേടിക്കണം ബാങ്കിൽ സമ്പാദ്യം സൂക്ഷിച്ചു കഴിഞ്ഞാൽ ഇത്തരം സൈബർ കുറ്റവാളികളെ പേടിക്കണം എന്നുള്ള അവസ്ഥയിലാണ് നമ്മുടെ നാട്ടിലെ ജനങ്ങൾ. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ പല രീതിയിലുള്ള ബോധവൽക്കരണവും സൈബർ ഉദ്യോഗസ്ഥർ നടത്തുന്നുണ്ട് എങ്കിലും പുത്തൻ രീതിയിൽ ആണ് പല തട്ടിപ്പുകളും ഉണ്ടാകുന്നത്.
സാധാരണ രീതിയിൽ ദിനംപ്രതി നിരവധി സൈബർ തട്ടിപ്പുകൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. വാട്സപ്പ്ലെ കൂടി ലിങ്ക് അയച്ചുകൊണ്ട് അക്കൗണ്ടിൽ നിന്നും പണം അപഹരിക്കുന്ന രീതിയിലും വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി പണം ചോദിക്കുന്ന രീതിയിലും സൈബർ തട്ടിപ്പ് നടത്തുന്ന വാർത്ത നമ്മൾ ദിനംപ്രതി കാണാറുണ്ട്. കേരളത്തിൽ നിന്നും മാത്രമുള്ള കണക്കെടുത്തു കഴിഞ്ഞാൽ ഈ വർഷം 10 മാസത്തിനിടെ കോടികളുടെ രൂപയാണ് സൈബർ തട്ടിപ്പ് കൊണ്ട് ആളുകൾക്ക് നഷ്ടമായിരിക്കുന്നത്. നിരവധി ആളുകൾ കേസുമായി മുൻപോട്ടേക്ക് പോയിട്ടുണ്ട് എങ്കിലും മിക്ക കേസുകളിലും പ്രതികൾ കാണാമറയതാണ്. നാണക്കേട് കൊണ്ട് സംഭവം പുറത്തു പറയാത്ത കേസുകളും ഉണ്ട്.
ഇത്തരത്തിലുള്ള സംഭവം നടന്നു കഴിഞ്ഞാൽ എത്രയും പെട്ടെന്ന് സൈബർ ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയാണ് വേണ്ടത് എന്ന് സൈബർ ഉദ്യോഗസ്ഥർ തന്നെ പറയുന്നുണ്ട്. അടുത്തിടെ കേരളത്തിൽ യുവാക്കളുടെ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചു വലിയ തുക വന്ന കേസ് റിപ്പോർട്ട് ചെയ്തിരുന്നു. ചെറിയ തുക ഇവർക്ക് നൽകി ഇവരുടെ അക്കൗണ്ടുകൾ വാടകയ്ക്ക് കിടക്കുന്ന രീതി പോലും സൈബർ ക്രൈം ചെയ്യുന്ന ആളുകൾ സ്വീകരിച്ചിരുന്നു. വെറുതെ കിടക്കുന്ന അക്കൗണ്ട് അല്ലേ ചെറിയൊരു തുക ലഭിക്കുമല്ലോ എന്ന് കരുതി നിരവധി യുവാക്കൾ ഇത്തരത്തിൽ അക്കൗണ്ട് വിവരങ്ങൾ സൈബർ ക്രൈം ചെയ്യുന്ന ആളുകൾക്കും കൈമാറി. പക്ഷേ അവർ പോലും അറിയാതെ അവർ വലിയൊരു ക്രൈമിൽ ആണ് പങ്കാളികളായത്. നിർജീവമായി കിടക്കുന്ന മരിച്ച ആളുകളുടെ അക്കൗണ്ടുകൾ പോലും ഇത്തരത്തിൽ സൈബർ ക്രൈം ചെയ്യാനായി കുറ്റവാളികൾ ഉപയോഗിക്കുന്നുണ്ട് എന്നതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദിനംപ്രതി സൈബർ ക്രൈമുകൾ കൂടി വരുമ്പോഴും കൃത്യമായി എങ്ങനെ ഈ സൈബർ ക്രൈമിനെ ചെറുക്കണം എന്നുള്ള കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല.
എങ്ങനെയാണ് തട്ടിപ്പ് നടന്നത് എന്നുപോലും സൈബർ ഉദ്യോഗസ്ഥർക്ക് മനീഷിന്റെ കേസിൽ മനസ്സിലായിട്ടില്ല. അടുത്തിടെ കണ്ണൂരിൽ റിട്ടയേഡ് ആയ ഒരു അധ്യാപകർ നഷ്ടമായത് 50 ലക്ഷത്തോളം രൂപയാണ്. ഇത്തരത്തിൽ നിരവധി സൈബർ തട്ടിപ്പുകൾ ദിനംപ്രതി കേരളത്തിൽ നടക്കുന്നുണ്ട്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് സൈബർ തട്ടിപ്പുകൾ കേരളത്തിൽ ഇരട്ടി ആയിട്ടുണ്ട്. ബാങ്കുകളുടെ സുരക്ഷ ഉയർത്തിക്കൊണ്ട് സൈബർ തട്ടി പോൽക്കെതിരെ കൃത്യമായ നിയമനടപടി സ്വീകരിക്കുന്ന രീതിയിലേക്ക് നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥ മാറിയേ തീരുകയുള്ളൂ.






