സാധാരണക്കാർക്ക് വലിയ ആശ്വാസം
മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബഡ്ജറ്റിൽ ടാക്സ് ഇളവ് അനുവദിച്ചു. ഇതിൽ 12 ലക്ഷം വരെ വരുമാനമുള്ള ആളുകൾക്ക് ഇനി ആദായനികുതി അടക്കേണ്ടതില്ല. മദ്യവർഗ കേന്ദ്രീകൃതമായ സമൂഹമാണ് ഇന്ത്യയുടെ ഏത് എന്നും ആയതിനാൽ തന്നെ മധ്യവർഗ്ഗത്തിന് അനുയോജ്യമായ രീതിയിലുള്ള ഏറ്റവും വലിയ ഇളവാണ് താൻ പ്രഖ്യാപിക്കുന്നത് എന്നും ധനമന്ത്രി ബഡ്ജറ്റ് പ്രഖ്യാപനത്തിലൂടെ പറഞ്ഞു.
സമീപകാലത്ത് നൽകുന്ന ഏറ്റവും വലിയ ടാക്സി അളവാണ് ഇക്കുറി കേന്ദ്രമന്ത്രി പ്രഖ്യാപിച്ചത്. ഇതിനു മുന്നേ 12 ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്ന ആളുകൾ 80000 രൂപവരെ വർഷത്തിൽ ടാക്സ് ആയി നൽകേണ്ടത് ഉണ്ടായിരുന്നു. ഇനിമുതൽ 80,000 രൂപ വരെ ഇത്തരത്തിൽ ടാക്സ് നൽകുന്ന ആളുകൾക്ക് ലാഭിക്കാൻ കഴിയും. 12 ലക്ഷത്തിനു മുകളിൽ വാർഷിക വരുമാനമുള്ള ആളുകൾ മാത്രം ഇനി ടാക്സ് അടച്ചാൽ മതി. പുതിയ ടാക്സ് ഇളവ് പ്രകാരം 25 ലക്ഷം രൂപ വാർഷിക വരുമാനമുള്ള ആളുകൾക്ക് 1.1 ലക്ഷം രൂപ വരെ മാത്രം ടാക്സിനത്തിൽ ലാഭിക്കാം. 18 ലക്ഷം ആണ് ഒരാൾക്കുള്ള വാർഷിക വരുമാനമെങ്കിൽ 70,000 രൂപ വരെ ടാക്സിനത്തിൽ ലാഭിക്കാൻ സാധിക്കും.
ഇതോടൊപ്പം തന്നെ ഇലക്ട്രിക് വാഹനങ്ങൾക്കും വലിയ രീതിയിലുള്ള ഇളവ് ഇക്കുറി ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. ജീവൻ രക്ഷാ മരുന്നുകൾക്കും വിലകുറയും എന്നാണ് ധനമന്ത്രി നിർമല സീതാരാമൻ ബഡ്ജറ്റിലൂടെ പ്രഖ്യാപിച്ചത്. മൊബൈൽ ബാറ്ററികൾക്കും ഇലക്ട്രിക്കൽ ഉൽപ്പനങ്ങൾക്കും വില കുറയുമ്പോൾ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കും ഫ്ലാറ്റ് സ്ക്രീൻ ടിവികൾക്കും വില വർദ്ധിക്കും. നെയ്ത്ത് തുണിത്തരങ്ങൾക്കും വില വർധിക്കാൻ സാധ്യതയുണ്ട് എന്നും മന്ത്രി ബഡ്ജറ്റ് പ്രഖ്യാപനത്തിലൂടെ പറയുന്നു. 2047ഓടെ 100 ഗിഗാ വാട്ട് ആണവോർജ പദ്ധതികളുടെ പ്രഖ്യാപനവും നിർമ്മല സീതാരാമൻ നടത്തി