നവംബർ ഒന്നു മുതൽ ബാങ്കിൽ സുപ്രധാനമാറ്റങ്ങൾ നിലവിൽ വന്നു. സാധാരണ രീതിയിൽ ഉള്ളതിൽ നിന്നും വിഭിന്നമായി ബാങ്കിലെ ലോക്കർ സേവനങ്ങൾക്കും നിക്ഷേപങ്ങൾക്കും ഇനി നാല് നോമിനുകളെ വരെ വെക്കാം. ഇത്രയും കാലം ഒരു നോമിനിയെ മാത്രം അനുവദിച്ചിരുന്ന സമയത്താണ് നാല് നോമിനുകളെ അനുവദിക്കുന്നത്. രണ്ടുതരത്തിൽ ഇനിമുതൽ നോമിനുകളെ തിരഞ്ഞെടുക്കാം. ഇനി ബാങ്ക് അക്കൗണ്ട് എടുക്കുന്ന സമയത്ത് നോമിനിയെ വേണ്ട എന്നാണ് കൃത്യമായി അത് എഴുതി നൽകേണ്ടതായും ഉണ്ട്. പക്ഷേ നോമിനിയെ വെക്കുന്നില്ല എന്ന കാരണത്താൽ അക്കൗണ്ട് തുറക്കുന്നത് നിഷേധിക്കാൻ പറ്റില്ല.
ഒരു എക്കൗണ്ടിൽ നാല് നോമിനികൾ ഉണ്ട് എങ്കിൽ അക്കൗണ്ട് ഉടമയ്ക്ക് എന്തെങ്കിലും പറ്റിക്കഴിഞ്ഞാൽ 25% എന്നുള്ള രീതിയിലായിരിക്കും അസറ്റ് പിൻവലിക്കാൻ സാധിക്കുക. ഇനിയല്ല ഓരോ നോമിനികൾക്കും എത്ര വിഹിതം നൽകണമെന്ന് മുൻകൂട്ടി ബാങ്ക് അക്കൗണ്ട് എടുക്കുന്ന ആളുകൾക്ക് എഴുതി നൽകുവാനും അവസരം ഉണ്ടാകും. ഈ എഴുതുക നൽകുന്ന മാതൃകയിൽ അസറ്റുകൾ വീതിക്കപ്പെടും. ഇതേ മാതൃകയിൽ ഒരു അക്കൗണ്ടിൽ ഒന്നിലേറെ ഉടമകൾ ഉണ്ടെങ്കിൽ എല്ലാവരുടെയും അനുമതിയോടെ മാത്രമേ നോമിനുകളെ തീരുമാനിക്കാനും മാറ്റാനും റദ്ദാക്കാനും കഴിയു.
മുൻപ് ജിഎസ്ടി രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ആറ് ദിവസം വരെ എടുക്കുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ നവംബർ ഒന്നു മുതൽ 6 ദിവസം എന്നുള്ളത് മൂന്ന് ദിവസമായി ചുരുക്കി. എന്നാൽ റിസ്ക് കുറവുള്ള കേസുകളിൽ മാത്രമേ ഈ അതിവേഗ ചാനൽ ഉപയോഗിച്ച് ജിഎസ്ടി രജിസ്ട്രേഷൻ പെട്ടെന്ന് പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ. പ്രതിമാസ ജി എസ് ടി ബാധ്യത രണ്ടര ലക്ഷം രൂപയിൽ താഴെയുള്ള സംരംഭകർക്കാണ് ഇത്തരത്തിലുള്ള രജിസ്ട്രേഷൻ സംവിധാനത്തിന് അപേക്ഷ സമർപ്പിക്കാൻ കഴിയുക.
ഈ മാറ്റങ്ങളോടൊപ്പം തന്നെ ഉണ്ടായിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിൽ ഒന്ന് സംസ്ഥാനത്തുള്ള സഹകരണ ബാങ്കുകളും റിസർവ് ബാങ്കിന്റെ പരാതി പരിഹാര സംവിധാനത്തിന് കീഴിൽ ഇനിമുതൽ വരും. നിലവിളത് കേരള സഹകരണസംഘം നിയമപ്രകാരമുള്ള കേരള കോപ്പറേറ്റീവ് ഓംമ്പുഡ്സ്മാൻ സ്കീമിൽ ആണ് ഉണ്ടായിരുന്നത്. നേരത്തെ തന്നെ ജിഎസ്ടി ഇളവുകൾ കേരളത്തിൽ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ലഭ്യമായി തുടങ്ങിയിരുന്നു. ജിഎസ്ടി ഇളവുകൾ കാരണം വലിയ രീതിയിൽ കേന്ദ്രസർക്കാറിന് ബാധ്യത ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും ഇത് ഉണ്ടായിട്ടില്ല എന്നുള്ളതാണ് ഇപ്പോഴുള്ള വസ്തുത. അതുകൊണ്ടുതന്നെയാണ് ബാങ്കിംഗ് മേഖലയിൽ കൂടുതൽ പരിഷ്കരണം നടപ്പിലാക്കിയിരിക്കുന്നത്.






