കുഴപ്പമില്ലാത്ത രീതിയിൽ ശമ്പളം വാങ്ങുന്ന എല്ലാ ആളുകളും ഇന്ന് നികുതിയടച്ചാണ് കഴിയുന്നത്. നികുതി എന്നത് മിക്ക ആളുകൾക്കും ഇന്ന് ഒഴിച്ചുകൂടാൻ പറ്റാത്ത ജീവിതത്തിന്റെ ഭാഗമാണ്. കഴിഞ്ഞ വർഷങ്ങളിലായി ജിഎസ്ടി നടപ്പിലാക്കിയ ശേഷം നികുതി ഇനത്തിലും നികുതിയുടെ അടവിന്റെ കാര്യത്തിലും വലിയ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. രണ്ടുപ്രാവശ്യം നീകുതി അടയ്ക്കേണ്ട അവസ്ഥ പോലും പല ആളുകൾക്കും ഉണ്ടാവുന്നുണ്ട്.
നികുതി വ്യവസ്ഥയിൽ കഴിഞ്ഞവർഷങ്ങളിലും ഈ വർഷത്തിലും വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. TDS, TCS എന്നിവയെക്കുറിച്ച് തൊഴിലുടമകളെ അറിയിക്കാനായി ജീവനക്കാർക്കുള്ള മാറ്റങ്ങൾ ഈ മാസം മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇതിനായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ്(CBDT) ഒരു പുതിയ ഫോം-12BAA അവതരിപ്പിച്ചു.
കഴിഞ്ഞ ബഡ്ജറ്റിൽ ഇതിനെക്കുറിച്ച് ഒരു സൂചന മന്ത്രി നിർമല സീതാരാമൻ തന്നിരുന്നു. ഇതാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. ഇതുപ്രകാരം ശമ്പളം ഒഴുകിയുള്ള നികുതിയിണത്തിൽ കിഴിവുകൾ പലവിധത്തിലുള്ള ആളുകൾക്ക് ലഭിക്കും. സ്ഥിര നിക്ഷേപങ്ങൾ, ഓഹരികളിൽ നിന്നുള്ള ലാഭവിഹിതം, സാധനങ്ങൾ വാങ്ങുമ്പോൾ ചുമത്തുന്ന നികുതി, ഇൻഷുറൻസ് കമ്മീഷനുകൾ മുതലായവയിൽ കിഴിവുകൾ ലഭിക്കും.
12BAA ഫോമിൽ നികുതി വെട്ടിക്കുറച്ചുള്ള വകുപ്പുകൾ, കുറയ്ക്കുന്ന ആളിന്റെ പേര് വിവരങ്ങളും വിലാസവും ഇളവിന്റെ TAN നികുതി കുറച്ചുള്ള തുക ലഭിച്ച വരുമാനം മറ്റു പ്രധാനപ്പെട്ട വിവരങ്ങൾ എന്നിവയൊക്കെ ഉൾപ്പെടുത്താനുള്ള സാധ്യതകൾ ഉണ്ട്.തൊഴിലുടമകൾ സാധാരണയായി അവരുടെ ജീവനക്കാരുടെ ഡിക്ലറേഷൻ അനുസരിച്ച് ശമ്പളത്തിൽ നിന്ന് TDS കുറയ്ക്കുന്നു. ഇത് സാധാരണ അവരുടെ നിക്ഷേപങ്ങളും മറ്റും കണക്കിലെടുത്താണ് ചെയ്യുന്നത്. TDS, TCS എന്നിവയെക്കുറിച്ച് തൊഴിലുടമകളെ അറിയിക്കാനുള്ള ഈ പുതിയ ഫോം പൂരിപ്പിച്ചു നൽകുന്നത് ജീവനക്കാരുടെ നികുതിയിൽ ഇളവ് ലഭിക്കാൻ സഹായിക്കും.
ഉത്തരത്തിൽ കൂടുതൽ തൊഴിലാളികൾക്ക് ഇളവ് ലഭിക്കുന്ന രീതിയിലാണ് പുതിയ ടാക്സിന്റെ മാറ്റങ്ങൾ വന്നിരിക്കുന്നത്. ശമ്പളത്തിനപ്പുറം ഇൻവെസ്റ്റ്മെന്റ് പ്ലാനുകളിൽ ഈ നികുതിയിൽ ഉണ്ടാകുന്ന മാറ്റം ലഭ്യമാകും. സാധാരണ നടക്കുന്ന തുകയെ അപേക്ഷിച്ച് ചെറിയൊരു തുകയുടെ കിഴിവ് ഇത്തരത്തിൽ ലഭിക്കും.12BAA ഫോം 12BBB ക്ക് സമാനമാണ്. തൊഴിലിടങ്ങളിൽ ഉടമ പല രീതിയിലുള്ള പണം തൊഴിലാളികളുടെ സാലറിയിൽ നിന്നും പിടിക്കുന്നത് ഇനി ഒഴിവാക്കാൻ സാധിക്കും. ഇത് സാധാരണ തൊഴിലാളിയുടെ സാലറി വർദ്ധിപ്പിക്കുന്ന രീതിയിലുള്ള മാറ്റങ്ങളിലേക്ക് കൊണ്ടുവരുവാനുള്ള പ്രധാനപ്പെട്ട കാരണമാകും.
കാലം മാറിയെങ്കിലും ഇന്നും പല ആളുകൾക്കും നൽകുന്ന നികുതിയെ കുറിച്ചും എത്ര രൂപ നികുതി നൽകണമെന്നതിനെക്കുറിച്ചും കൃത്യമായ ബോധമില്ല. ഇത് മിക്ക ആളുകളും രണ്ടു തവണ നികുതി കൊടുക്കുന്ന രീതിയിലേക്ക് ഒക്കെ കാര്യങ്ങൾ നീങ്ങിയിരുന്നു. ഈ പ്രശ്നങ്ങൾ ഒഴിവാക്കി കൂടുതൽ സുതാര്യമാക്കുക എന്നുള്ള ലക്ഷ്യത്തോടെയാണ് പുതിയ മാറ്റങ്ങൾ ടാക്സിന്റെ കാര്യത്തിൽ കൊണ്ടുവരുന്നത്.
പുതിയ ഫോം 12BAA രൂപകല്പന ചെയ്തിരിക്കുന്നത് ശമ്പളേതര വരുമാനം റിപ്പോർട്ടുചെയ്യുന്നതിന് മാത്രമല്ല നിലവിലുള്ള ഫോമിൽ നിന്നുള്ള ഒരു സുപ്രധാന അപ്‌ഡേറ്റായ സ്രോതസ്സിലെ നികുതി (TCS) വിശദാംശങ്ങൾ ഉൾപ്പെടുത്താൻ വേണ്ടിയാണ്. ഇത് തൊഴിലടങ്ങളിൽ എല്ലുമുറിയെ പണിതു ജീവിക്കുന്ന തൊഴിലാളികളെ കൂടുതൽ സഹായിക്കാൻ വേണ്ടിയുള്ള നീക്കമാണ്.12BAA എല്ലാ സ്ഥലങ്ങളിലും അടുത്തവർഷം മുതൽ നിർബന്ധമാക്കാനുള്ള നീക്കം ആണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. തൊഴിലാളിയുടെ കൂടുതൽ സഹായിക്കുന്ന രീതിയിലാണ്12BAA രൂപകൽപ്പന ചെയ്തിരിക്കുന്നത്.