കെഎസ്ആർടിസിയുടെ പാർസൽ സർവീസ് പൂർവാധികം ശക്തിയോടുകൂടി മുന്നേറുകയാണ്. വലിയ രീതിയിലുള്ള പ്രോഫിറ്റ് ആണ് കെഎസ്ആർടിസിയുടെ പാർസൽ വിഭാഗം ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. ഇതേ പാർസൽ സർവീസ് ഇനി കൂടുതൽ പുത്തൻ രീതികൾ പിന്തുടർന്ന് മുന്നേറാൻ ഒരുങ്ങുകയാണ്. ഇതുവരെ പാർസൽ എത്തുന്ന സ്ഥലത്ത് ചെന്ന് സാധാരണക്കാരായ ഉള്ള ആളുകൾ വാങ്ങുകയാണ് ചെയ്തിരുന്നതെങ്കിൽ ഈ സംവിധാനത്തിന് മാറ്റം വരുത്താനായി കെഎസ്ആർടിസി ഒരുങ്ങുകയാണ്.
ഇനി കെഎസ്ആർടിസി സർവീസ് വീടുകളിലേക്ക് തന്നെ പാർസൽ എത്തിക്കുന്ന നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ്. പിക്കപ്പ് ഡോർ ഡെലിവറി കൊറിയർ സേവനങ്ങൾ ആരംഭിക്കാനാണ് കെഎസ്ആർടിസി തീരുമാനിച്ചിരിക്കുന്നത്. അതായത് പാർസൽ സാധാരണ രീതിയിലാണെങ്കിൽ കെഎസ്ആർടിസി ഏറ്റവും അടുത്തുള്ള ഡിപ്പോയിൽ എത്തിക്കുകയായിരുന്നു പതിവ്. പാർസൽ കൈപ്പറ്റേണ്ട ആളുകൾ ഡിപ്പോയിലെത്തി ഇത് വാങ്ങണം. ഈ നടപടിയാണ് ഇനിമുതൽ പൂർണ്ണമായും മാറി കൂടുതൽ ജനകീയമാക്കാനുള്ള തീരുമാനത്തിന്മേൽ അടുത്തഘട്ടത്തിലേക്ക് കടക്കുന്നത്.
കെഎസ്ആർടിസി പാർസൽ സർവീസ് കൂടുതൽ പുരോഗമന രീതിയിൽ ചിന്തിക്കുന്നതിന്റെ ഭാഗമായി കൊണ്ടുവരുന്ന ഈ നടപടിയുമായി ബന്ധപ്പെട്ടുള്ള കരാറുകൾ ആന്ധ്രപ്രദേശ് ആസ്ഥാനമായുള്ള കമ്പനിക്ക് നൽകാനുള്ള നീക്കത്തിലാണ് ഗതാഗത വകുപ്പ്. ആറുമാസം സമയമരുതി ഈ കമ്പനിക്ക് നൽകിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ വീടുകളിലേക്ക് എത്തിക്കുന്ന ഡെലിവറി മാത്രമാണ് അവതരിപ്പിക്കുക. പിന്നീട് പിക്കപ്പ് ആൻഡ് ഡ്രോപ്പ് കൊറിയർ എന്നുള്ള രീതിയിൽ സാധനം പാസൽ ചെയ്യണമെങ്കിൽ വീട്ടിൽ വന്ന് വാങ്ങുന്ന രീതിയിലേക്ക് കടക്കാനാണ് ഇപ്പോൾ ആലോചിക്കുന്നത്.
10 കിലോമീറ്റർ ചുറ്റളവിൽ ആയിരിക്കും ഡെലിവറി ആദ്യഘട്ടത്തിൽ ഉണ്ടാവുക. പിന്നീട് പദ്ധതി വിജയമാണ് എങ്കിൽ കൂടുതൽ കൃത്യതയാർന്ന രീതിയിൽ കിലോമീറ്ററുകളുടെ അളവ് കൂട്ടി നടത്താനാണ് തീരുമാനം. പിക്കപ്പ് ആൻഡ് ഡ്രോപ്പ് സേവനങ്ങൾ ചെയ്യുന്ന കൊറിയർ സർവീസ് കേരളത്തിൽ തന്നെ വളരെ കുറവാണ്. അതുകൊണ്ടുതന്നെ അടുത്തഘട്ടത്തിൽ പദ്ധതി അത്തരത്തിൽ കടക്കുകയാണ് എങ്കിൽ വിജയം ആകും എന്നുള്ള രീതിയിലാണ് ഗതാഗത വകുപ്പ് ഉൾപ്പെടെ കരുതുന്നത്. നിലവിൽ സാധനം പാർസൽ അയക്കണമെങ്കിൽ കെഎസ്ആർടിസി ഡിപ്പോയിലെത്തി ഒരു നിശ്ചിത തുക അടച്ച ശേഷം നടപടിക്രമങ്ങൾ പിന്തുടർന്ന് കാത്തിരിക്കേണ്ടത് ഉണ്ട്. എന്നാൽ പിക്ക്അപ്പ് ആൻഡ് ഡ്രോപ്പ് സേവനം വരുന്നതു വഴി സാധനം അടുത്തഘട്ടത്തിൽ വീട്ടിൽ വന്നു തന്നെ കെഎസ്ആർടിസി പ്രതിനിധികൾ വാങ്ങും.