പ്രകാശ് വർമ്മ എന്ന പേര് മിക്ക ആളുകളും കേട്ടു തുടങ്ങിയത് തുടരും എന്ന സിനിമയുടെ റിലീസിന് ശേഷമാകും. തുടർന്ന് സിനിമയിൽ പോലീസ് ഉദ്യോഗസ്ഥനായ ജോർജ് സാറായി എത്തിയത് പ്രകാശ് വർമ്മയാണ്. ഗംഭീര പ്രകടനമാണ് ഇദ്ദേഹത്തിന്റെത് എന്നുള്ള അഭിപ്രായം സിനിമയുടെ റിലീസിന് ശേഷം വന്നപ്പോൾ ഈ കഥാപാത്രം ചെയ്തത് ആരാണ് എന്ന് ആളുകൾ തിരഞ്ഞു. അങ്ങനെ അവർ എത്തി നിന്ന് പേര് പ്രകാശ് വർമ്മയുടെ പേരിലാണ്. എന്നാൽ യഥാർത്ഥത്തിൽ വെറുമൊരു സിനിമ നടൻ മാത്രമല്ല പ്രകാശവർമ്മ. നമ്മൾ ഒരു സമയത്ത് കണ്ടു മറന്ന എല്ലാ പ്രധാനപ്പെട്ട പരസ്യ ചിത്രങ്ങളുടെയും സംവിധായകനാണ് ഇദ്ദേഹം.
ഒരു പരസ്യ സംവിധായകന് പുറമേ നമ്മൾ എല്ലാവരും ഒരുകാലത്ത് ഇഷ്ടപ്പെട്ട നടനായിരുന്നു ജഗന്നാഥ വർമ്മ. ഇദ്ദേഹത്തിന്റെ സഹോദരി പുത്രൻ കൂടിയാണ് പ്രകാശ് വർമ. പ്രകാശ്വർമ സിനിമ ഭ്രാന്ത് ഒത്തിരി സിനിമകളിൽ അവസരം നോക്കിയ ഒരു കാലമുണ്ടായിരുന്നു. പക്ഷേ അന്ന് അദ്ദേഹത്തിന്റെ അഭിനയം പ്രതിഭ തിരിച്ചറിയാൻ ആർക്കും പറ്റിയില്ല. ഒടുവിൽ അദ്ദേഹം ജോലി തേടി ബോംബെയിലെത്തി. അവിടെ അഡ്വർടൈസ്‌മെന്റ്കളുടെ അസിസ്റ്റന്റ് ഡയറക്ടറായി. വർഷങ്ങളുടെ പരിചയവും അദ്ദേഹത്തിന് അസിസ്റ്റന്റ് ഡയറക്ടറിൽ നിന്നും ഡയറക്ടറായി മാറ്റുകയും ചെയ്തു.
നമ്മൾ കണ്ട് ഇഷ്ടപ്പെട്ട പരസ്യചിത്രം ആയിരുന്നു ജംസിന്റെത്. അതുവരെയുള്ള ജെൻസിന്റെ പരിസരത്തിൽ നിന്ന് വ്യത്യസ്തമായ ഒരു പരസ്യം ആയിരുന്നു ഒത്തിരി അധികം ജൻസ് ഉപയോഗിച്ച് ഒരു പ്രതിമ ഉണ്ടാക്കിയ ശേഷം ഒരാൾ അതിൽ നിന്നും ഒരു ജംസ് എടുത്തു കഴിക്കുന്നത്. ആ കഴിക്കുന്നത് മറ്റുള്ള ജംസ് മുഴുവൻ താഴെ വീഴാൻ കാരണമാകുന്നു. വലിയ രീതിയിൽ കൈയുടെ നേടിയ ഈ പരസ്യത്തിന്റെ പിന്നിൽ പ്രകാശ് വർമ്മയാണ്. ഹച്ചിന്റെ നായ്ക്കുട്ടിയുമായുള്ള പരസ്യം ഒരുകാലത്തും വലിയ രീതിയിൽ ചർച്ച ചെയ്ത് ഒന്നാണ്. ഇതിന് പിന്നിലും ഇദ്ദേഹം തന്നെയാണ്.
പരസ്യ ചിത്രങ്ങളിൽ വലിയൊരു റവല്യൂഷൻ കൊണ്ടുവന്ന പരസ്യമായിരുന്നു ഐപിഎൽ സമയങ്ങളിൽ മുൻപുള്ള കാലത്ത് പ്രത്യക്ഷപ്പെട്ട വോഡഫോണിന്റെ പരസ്യം. വെള്ള രൂപത്തിലുള്ള ഒരു ആനിമേറ്റഡ് ക്യാരക്ടർ ആണ് എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ സൂ സൂ ജനങ്ങൾക്ക് മുമ്പിൽ എത്തി വളരെ പെട്ടെന്ന് ജനപ്രിയമായി. ഈ ക്യാരക്ടർ ഉപയോഗിച്ച് ഒത്തിരിയധികം പരസ്യങ്ങൾ വോഡഫോൺ ചെയ്തു. ആദ്യമേ ആണ് ഇത് എന്ന് ജനങ്ങൾ വിചാരിച്ചില്ല പിന്നീട് ഇത് ആനിമേറ്റഡ് ക്യാരക്ടർ അല്ല ആളുകൾ വേഷം മാറി വരുന്നതാണ് എന്ന് മനസ്സിലായി. ഇതിന് പിന്നിലെ തല പ്രകാശ് വർമ്മയുടെതാണ്.
ഇതിനുപുറമെ പ്രകാശ്വർമ്മ ചെയ്ത മറ്റൊരു പ്രധാനപ്പെട്ട പരസ്യങ്ങളിൽ ഒന്ന് ഒരുകാലത്ത് എല്ലാവരും ആഘോഷിച്ച ഷാരൂഖാന്റെ പരസ്യമാണ്. അപ്രതീക്ഷിതമായി പല സ്ഥലങ്ങളിൽ നിൽക്കുന്ന സാധാരണ ജനങ്ങൾ. ഇവർക്ക് മുമ്പിലേക്ക് പ്രതീക്ഷിക്കാതെ എത്തുന്ന ഷാറൂഖാൻ. ഇവർ ഷാറൂഖാനെ കണ്ട് അത്ഭുതപ്പെടുന്നു. ഈ പരസ്യം വലിയ രീതിയിൽ ജനപ്രിയമായി. അടുത്തിടെ ഇറങ്ങിയ കിറ്റ് കാറ്റിന്റെ പരസ്യവും യുടെ പരസ്യവും ഒക്കെ സംവിധാനം ചെയ്തത് ഇദ്ദേഹം തന്നെ. ഇതിനുപുറമേ നസ്രിയയും ഫഹദ് അഭിനയിച്ച ക്യാംബറി എന്ന ഐസ്ക്രീമിന്റെ പരസ്യം അടുത്തിടെ എത്തി. ഈ പരസ്യത്തിന്റെ സംവിധായകനും പ്രകാശ് വർമ്മയാണ്.
ഇതിനിടയിൽ സിനിമ പ്രേമം മൂത്ത് ഇദ്ദേഹം കടുംകൈ കാണിക്കുകയും ഉണ്ടായി. പിന്നീട് പ്രശസ്ത സംവിധായകനായി മാറിയ രതീഷ് അമ്പാട്ടുമായി ചേർന്ന് ഒരു സിനിമ നിർമ്മിച്ചു. ഹിറ്റ് കൂട്ടുകെട്ട് ആയ ദിലീപ് ലാൽ ജോസ് കൂട്ടുകെട്ട് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു എന്നുള്ള രീതിയിൽ വലിയ രീതിയിൽ മാർക്കറ്റ് ചെയ്യപ്പെട്ട 7 സുന്ദരരാത്രി എന്ന സിനിമയായിരുന്നു പ്രകാശ് വർമ്മ നിർമിച്ചത്. എന്നാൽ വലിയ പ്രതീക്ഷയോടെ ഒരു ക്രിസ്മസ് റിലീസായി എത്തിയ സിനിമ ആദ്യദിവസം ഗംഭീര കലക്ഷൻ നേടി. എന്നാൽ അതിനോടൊപ്പം മറ്റൊരു സിനിമ കൂടി റിലീസ് ആയി.
അന്ന് ഏഴു സുന്ദര രാത്രി എന്ന സിനിമയ്ക്ക് എതിരായി വന്നത് സാക്ഷാൽ മോഹൻലാലിന്റെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്ന് എന്ന് വാഴ്ത്തപ്പെടുന്ന ദൃശ്യം എന്ന സിനിമയായിരുന്നു. ആദ്യ ദിവസങ്ങളിൽ ദൃശ്യത്തിനേക്കാൾ കളക്ഷൻ നേടിയ സിനിമയായിരുന്നു ഏഴ് സുന്ദരരാത്രികൾ എന്ന സിനിമ എങ്കിലും പിന്നീട് മെല്ലെ മെല്ലെ ദൃശ്യം കേറി കൊളുത്തി. ഗംഭീര സിനിമ എന്ന അഭിപ്രായം വന്നശേഷം ഏഴ് സുന്ദരരാത്രിക്ക് മെല്ലെ മെല്ലെ ആളുകൾ കുറയുകയും ദൃശ്യത്തിന് ആളുകൾ കൂടുതലായി കയറാൻ തുടങ്ങുകയും ചെയ്തു. അങ്ങനെ ഫ്ലാഷ് റിലീസ് ആയി ഇറങ്ങിയ സിനിമകളിൽ ഏഴു സുന്ദരരാത്രികൾക്ക് മുകളിൽ ദൃശ്യം വിജയം നേടി.
അന്ന് പ്രകാശവർമ്മ എന്ന പ്രൊഡ്യൂസർ ഒരുപക്ഷേ പോരാടിയത് ഇന്ന് അദ്ദേഹത്തിന്റെ തോളിൽ കയ്യിട്ട് അഭിനയിച്ച മോഹൻലാലിനോടൊപ്പം ആയിരുന്നു എന്നതാണ് ഇതിന്റെ മറ്റൊരു രസം. ദൃശ്യത്തിനും ഏഴ് സുന്ദരരാത്രികൾക്കും ഒപ്പം തന്നെ ഫഹദ് ഫാസിൽ സത്യക്കാർ കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്നു എന്ന രീതിയിൽ മാർക്കറ്റ് ചെയ്യപ്പെട്ട ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയും എത്തിയിരുന്നു. ദൃശ്യം ആ സമയത്ത് വലിയ വിജയം ആയപ്പോൾ ഇന്ത്യൻ പ്രണയകഥയും വിജയിച്ചു. എന്നാൽ എല്ലാവരും വിജയിക്കുമെന്ന് പ്രതീക്ഷിച്ച ഏഴ് സുന്ദരരാത്രിക്ക് കാലിടറി. പിന്നീട് വീണ്ടും പരസ്യങ്ങളിലേക്ക് പ്രകാശ് വർമ്മ ശ്രദ്ധിച്ചു.
അന്ന് ഏഴു സുന്ദരരാത്രി പ്രകാശ് വർമ്മയ്ക്ക് ഒപ്പം നിർമ്മിക്കാനായി കൂടെയുണ്ടായിരുന്ന രതീഷ് അമ്പാട്ട് വർഷങ്ങൾക്കിപ്പുറം സംവിധായകനായി. കമ്മാരസംഭവം എന്ന സിനിമ മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായി മാറുകയും ചെയ്തു. അപ്പോഴും പ്രകാശ്വർമ എന്ന സിനിമ പ്രേമിയെ മലയാളികൾ ആരും തിരിച്ചറിഞ്ഞില്ല. ഹിറ്റ് പരസ്യങ്ങൾ അദ്ദേഹം വർഷാവർഷം ഉണ്ടാക്കിക്കൊണ്ടിരുന്നു എങ്കിലും ഈ പരസ്യങ്ങൾക്ക് പിന്നിൽ ആര് എന്നുള്ള ചോദ്യം ആരും ചോദിക്കാത്തത് പ്രകാശ്വർമ എന്ന കലാകാരനെ തിരിച്ചറിയുന്നതിൽ വൈകി. ഒടുവിൽ നടനായി ആളുകൾ അദ്ദേഹത്തെ അംഗീകരിച്ചു. കയ്യടിച്ചു.
ഇന്ത്യയിലെ പരസ്യ സംവിധാന രംഗത്ത് ഏറ്റവും കൂടുതൽ പണം വാങ്ങുന്ന ആളുകളിൽ ഒരാളാണ് പ്രകാശ് വർമ്മ. പരസ്യ രംഗത്ത് തന്നെ വലിയൊരു റവല്യൂഷൻ കൊണ്ടുവന്ന സംവിധായകൻ. സിനിമ മോഹിയായ സാധാരണ ഒരു മലയാളി ബോംബെയിലെത്തിപ്പെട്ട ശേഷം വലിയൊരു അത്ഭുതമായി മാറി. പിന്നീട് ഉള്ളിലുള്ള സിനിമാ മോഹം കൂടെ കൂട്ടി അദ്ദേഹം നടനായി മാറി ഒരു സിനിമ കൊണ്ട് മോഹൻലാൽ എന്ന സൂപ്പർതാരത്തിനൊപ്പം മികച്ച പ്രകടനം കാണിച്ച് കയ്യടി നേടുക. അങ്ങനെ ചെയ്ത ഒരേ ഒരാൾ പ്രകാശ് വർമ മാത്രം.