ഫെബ്രുവരി ഒന്നാം തീയതി ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് ആകെ നിരാശയായിരുന്നു. കേരളത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയായ വയനാട് പുനരധിവാസം, സിൽവർ ലൈൻ, വിഴിഞ്ഞം തുറമുഖം തുടങ്ങിയ പ്രധാനപ്പെട്ട ആവശ്യങ്ങൾക്ക് പണം വകയിരുത്തൽ ഒന്നുമുണ്ടായില്ല. എന്നാൽ പരോക്ഷത്തിൽ കേരളത്തിൽ ഉപകാരപ്പെടുന്ന ഒത്തിരി അധികം പ്രഖ്യാപനങ്ങൾ ധന മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായി. അതിൽ പ്രധാനപ്പെട്ട ഒന്ന് കപ്പലുകൾക്ക് ഉണ്ടായ തീരുവ കുറവും 10 വർഷത്തേക്ക് ഷിപ്പിന്റെ സ്പെയർപാർട്സിൽ ഉണ്ടായ ടാക്സ് ഇളവുമാണ്. കപ്പൽ നിർമ്മാണവുമായി ബന്ധപ്പെട്ട് ഒട്ടനവധി സാധ്യതകൾ തുറന്നിടുന്ന ഈ പ്രഖ്യാപനം കേരളത്തെ സംബന്ധിച്ചിടത്തോളം നേട്ടമാണ്.
അന്താരാഷ്ട്ര സി പോർട്ടായി വിഴിഞ്ഞം വന്ന ശേഷമുള്ള ഏറ്റവും വലിയ പ്രതീക്ഷയാണ് ഈ പ്രഖ്യാപനം. ഇതോടൊപ്പം കേരളത്തിൽ ഏറ്റവും വലിയ ഉപകാരപ്രദം ഉണ്ടാകാൻ പോകുന്ന പ്രഖ്യാപനം ഇ വിസ പ്രഖ്യാപനമാണ്. ധനമന്ത്രി ഇ വിസ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയിലേക്കുള്ള വിസ പ്രൊസീജിയർ വളരെ എളുപ്പമാകും. ഇത് കേരളത്തിലേക്കുള്ള ടൂറിസം സാധ്യത വലിയ രീതിയിൽ വർദ്ധിപ്പിക്കും എന്നാണ് കരുതുന്നത്. കേരളത്തിന്റെ ജി.ഡി.പിയുടെ 10% സംഭാവന ചെയ്യുന്നത് ടൂറിസം രംഗമാണ്. വിസ പ്രക്രിയകൾ ലളിതമാകുന്നത് വഴി വിദേശ സഞ്ചാരികൾ കൂടുതലും കേരളത്തിലെ എത്തുവാൻ സാധ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വയനാട് പോലൊരു സ്ഥലം ദുരന്തത്തിനുശേഷം ടൂറിസത്തിൽ കൂപ്പുകുത്തിയ അവസ്ഥയാണ് നിലവിൽ. അതിൽ ഏറ്റവും വലിയ തിരിച്ചടിയാല്‍ ഇന്ന് പുലിയും കടുവയും ഉൾപ്പെടെ വയനാട് പ്രദേശത്ത് ഇറങ്ങി നടക്കുന്നതും ടൂറിസം മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
വലിയ രീതിയിലുള്ള കൂപ്പുകുത്തൽ വയനാടിന് ഉണ്ടായതിനാൽ തന്നെ പ്രഖ്യാപനങ്ങൾ വയനാട്ടിലെ ടൂറിസം മേഖലയ്ക്ക് വീണ്ടും കരുത്തേക്കും എന്നാണ് കരുതപ്പെടുന്നത്.2019വർഷത്തിൽ കേരളത്തിലെത്തിയ വിദേശ സഞ്ചാരികളുടെ എണ്ണം 11.9 ലക്ഷമായിരുന്നു. 2023ൽ ഇത് 6.5 ലക്ഷത്തിലേക്ക് താഴ്ന്നിട്ടുണ്ട്. അതിന് നിരവധി ഘടകങ്ങൾ വേറെയുമുണ്ട്. വിസ പ്രക്രിയകൾ എളുപ്പമാകുന്നതു വഴി വീണ്ടും കേരളത്തിലേക്ക് ടൂറിസം സാധ്യത തുറക്കപ്പെടും എന്നാണ് കരുതുന്നത്. ഇതിന് രീതിയിലുള്ള പ്രവർത്തനങ്ങളാണ് കേരള സർക്കാരിന്റെ ഭാഗത്തുനിന്നും മിക്ക ടൂറിസം ഡെസ്റ്റിനേഷനുകളും ഇപ്പോൾ ഉണ്ടാകുന്നത്. കണ്ണൂർ ജില്ലയിലെ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ എത്തുന്ന സ്ഥലമായ മുഴപ്പിലങ്ങാട് ബീച്ചിൽ റിനോവേഷൻ പ്രവർത്തനങ്ങൾ ദുരിതയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ചാണ് ഇത് എന്നതിനാൽ തന്നെ പുതിയ വിസ പ്രക്രിയ എളുപ്പമാകുന്ന കാര്യം കൂടി വരുന്നതിനാൽ തന്നെ ടൂറിസം മേഖല ശക്തിപ്പെടുമെന്നുള്ള പ്രതീക്ഷയാണ് കേരളത്തിലുള്ളത്.
ആയുർവേദവുമായി ബന്ധപ്പെട്ട ചികിത്സകളും, വെൽനെസ് ട്രീറ്റ്മെന്റുകളും വിദേശികൾ മുൻഗണന നൽകുന്ന മേഖലകളാണ്. മെഡിക്കൽ മേഖലയിൽ ധനമന്ത്രിയുടെ പ്രഖ്യാപനത്തിൽ കൂടുതൽ ഊന്നൽ വന്നതിനാൽ തന്നെ കേരളത്തിലെ ആയുർവേദ ചികിത്സ മേഖലയ്ക്കും നേട്ടമുണ്ടാകും എന്നാണ് കരുതുന്നത്. രാജ്യത്ത് ‘Top 50 Tourist Destination Sites’ നടപ്പാക്കാനുള്ള തീരുമാനവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും കേരളത്തിന് ടൂറിസം സാധ്യതകളുടെ അവസരം തുറന്നു നൽകുന്നു. കേരളത്തിലേക്ക് ഒരു മാസത്തെ പാക്കേജിൽ ഒരാൾ വരാൻ തയ്യാറാണ് എങ്കിൽ ഇവിടെ കടലും, മലയും, പുഴയും, തോടും ഒക്കെ ഉള്ളതിനാൽ തന്നെ കമ്പ്ലീറ്റ് പാക്കേജ് ആയി കേരളത്തെ അവതരിപ്പിക്കാൻ കേരള സർക്കാർ ആലോചിക്കുന്നുണ്ട്. ഇത് ധനമന്ത്രിയുടെ പ്രഖ്യാപനവുമായി ചേർന്നു പോകുന്ന ഒന്നാണ്.
കൂപ്പുകുത്തിയ കേരളത്തിലെ ടൂറിസം മേഖലയെ വീണ്ടെടുക്കുവാൻ തക്കവണ്ണമായ രീതിയിലുള്ള ഡയറക്റ്റ് പ്രഖ്യാപനങ്ങൾ ധനമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എങ്കിലും പല കാര്യങ്ങളും കേരളത്തെ സഹായിക്കും എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കണ്ണൂർ വിമാനത്താവളത്തിനും കാര്യമായ പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായില്ല എങ്കിലും മറ്റു മൂന്നു വിമാനത്താവളങ്ങൾ വഴിയും കൂടുതലായി ആളുകൾക്ക് കേരളത്തിലെ എത്തുവാൻ കഴിയും. ഇത് കൂടാതെ കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളും ഇപ്പോൾ പുതുക്കി പണിയുന്നുണ്ട്. ഇവിടെയുള്ള സൗകര്യങ്ങളും ഇപ്പോൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതൊക്കെ കേരളത്തിലെ ടൂറിസം മേഖലയെ സഹായിക്കും എന്നാണ് കരുതുന്നത്.