സംസ്ഥാനത്ത് സ്റ്റാർട്ടപ്പ് രംഗത്തെ വികസനത്തിനായി കേരള സർക്കാർ 2025-26 ബജറ്റിൽ 90.52 കോടി രൂപ വകയിരുത്തി. ഇതിൽ 20 കോടി രൂപ കൊച്ചിയിലെ ടെക്നോളജി ഇന്നവേഷൻ സോൺ സ്ഥാപിക്കുന്നതിനും 70.52 കോടി രൂപ യുവ സംരംഭകത്വ വികസന പരിപാടികൾക്കുമാണ് നിജപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, സ്റ്റാർട്ടപ്പുകളിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ഫണ്ട് ഓഫ് ഫണ്ട്സ് പദ്ധതിയിലൂടെ 30 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഈ നീക്കങ്ങൾ സംസ്ഥാനത്തെ യുവ സംരംഭകർക്ക് വലിയ പ്രോത്സാഹനം ആകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പുത്തൻ ആശയവുമായി വരുന്ന യുവ സംരംഭകർ അവരുടെ ആശയം പകുതി വഴിക്ക് ഇട്ടിട്ട് പോകുന്നത് പതിവ് കാഴ്ചയാകുന്ന സാഹചര്യത്തിലാണ് യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ഇത്തരത്തിൽ ഒരു പ്രഖ്യാപനം വന്നത് എന്നത് വലിയ ഉത്തേജനം ആയിരിക്കും യുവ സംരംഭകർക്ക് നൽകുക. ഇതോടൊപ്പം തന്നെ വിവിധ തരത്തിലുള്ള കോൺകേവുകൾ കേരളത്തിൽ സംഘടിപ്പിക്കും എന്നുള്ള പ്രഖ്യാപനവും ബഡ്ജറ്റിൽ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് നടക്കുന്നത് ബിസിനസ് ആഗ്രഹിക്കുന്ന ആളുകൾക്ക് ഏറെ സഹായകരാമാകും.