കന്നഡ സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ തരംഗമായി മാറാൻ ഒരുങ്ങുകയാണ് കാന്താര ചാപ്റ്റർ വൺ. റിഷാബ് ഷെട്ടി സംവിധാനം ചെയ്ത് റിഷാബ് ഷെട്ടി തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയിൽ മലയാളികളുടെ പ്രിയതാരം ജയറാമും മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. രുക്മിണി വസനന്താണ് സിനിമയിൽ നായികയായി എത്തിയിരിക്കുന്നത്. വലിയ വിജയമായ കാന്താര ദി ലെജൻഡ് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഇപ്പോൾ തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്.
വലിയ പ്രതീക്ഷ ഒന്നുമില്ലാതെ തിയേറ്ററിൽ എത്തിയ കാന്താരയുടെ ഒന്നാം ഭാഗം വലിയ വിജയമായി മാറിയിരുന്നു. മൊഴിമാറ്റം ചെയ്തു ഈ സിനിമ പല ഭാഷകളിലും റിലീസിന് എത്തി. ഇതേ മാതൃകയിൽ ആണ് ഇപ്പോൾ കാന്താരയുടെ രണ്ടാം ഭാഗവും തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. കണ്ണട സിനിമയിൽ കെജിഎഫ് ഒന്നാം ഭാഗവും രണ്ടാം ഭാഗവും തീർത്ത തരംഗത്തിന് പിന്നാലെയാണ് ഇപ്പോൾ കാന്താരയും തരംഗമാകുന്നത്. ഷൂട്ടിംഗ് സമയങ്ങളിൽ അപ്രതീക്ഷിതമായി ഉണ്ടായിരുന്ന ടെക്നീഷ്യൻമാരുടെ മരണങ്ങൾ ഏറെ വാർത്ത പ്രാധാന്യം നേടിയിരുന്നു.
ഒന്നാം ഭാഗം ഇന്ത്യയിൽ മുഴുവൻ തരംഗമായ പുഷ്പയെക്കാളും കലക്ഷൻ നേടിയതോടെ കൂടിയാണ് സംസാര വിഷയമായി മാറിയത്. 441 കോടിയായിരുന്നു ഒന്നാം ഭാഗം കാന്താരയുടെ കലക്ഷൻ. ഇപ്പോൾ കാന്താരിയുടെ രണ്ടാം ഭാഗം ഏഴു ദിവസം പിന്നിട്ടപ്പോൾ 451 കോടി പിന്നിട്ടു. ഇപ്പോഴും നിറഞ്ഞ സദസ്സിൽ ആണ് സിനിമ പ്രദർശിപ്പിച്ചുകൊണ്ട് നിൽക്കുന്നത്. ഇത് പോക്ക് പോയാൽ സിനിമ ആയിരം കോടിയിൽ പോലും നിക്കില്ല എന്നുള്ള നിഗമനത്തിലാണ് അണിയറ ശില്പികൾ.
അന്യഭാഷയിൽ നിന്നും വലിയ ബഡ്ജറ്റിൽ കാര്യമായ സിനിമകൾ ഒന്നും ഉടൻ റിലീസിന് ഇല്ല. തമിഴ് നിന്നും ഡ്യൂഡ് എന്ന സിനിമ ദീപാവലി റിലീസായി വരുന്നുണ്ട് എങ്കിലും കാന്താര രണ്ടാം ഭാഗത്തിന് എതിരാളി ആകുമെന്ന് ആരും കരുതുന്നില്ല. ഇതേ അവസ്ഥയിലാണ് ബോളിവുഡും. ദീപാവലി റിലീസായി അനവധി സിനിമകൾ തിയേറ്ററുകളിലേക്ക് എത്തുമെങ്കിലും കാന്താര സൃഷ്ടിച്ച ഓളം മറ്റു സിനിമകൾ സൃഷ്ടിക്കില്ല എന്നുള്ള കാര്യം ഏറെക്കുറെ ഉറപ്പാണ്.
കാന്താര രണ്ടാം ഭാഗം തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുമ്പോൾ സിനിമയുടെ ക്ലൈമാക്സിൽ മൂന്നാം ഭാഗത്തിനുള്ള സൂചന കൂടി നൽകുന്നുണ്ട്. അതായത് അടുത്ത ഒരു വരവ് കൂടി കാന്താര വരും എന്നർത്ഥം. സാധാരണ സിനിമയിൽ നിന്നും മാറി ദേവികത കൂട്ടിയിണക്കിയുള്ള സ്ക്രിപ്ടിംഗ് ആണ് കാന്താര എന്ന സിനിമയുടേത്. ആദ്യഭാഗത്തിൽ ഉള്ളതുപോലെ തന്നെ കർണാടകയിലെ തെയ്യം എന്ന കലയെ കൂട്ടുപിടിച്ചുകൊണ്ട് ചേർത്ത് ഇളക്കിയാണ് സിനിമയുടെ ആകെ മൊത്തത്തിലുള്ള നിർമ്മാണം.
സിനിമയുടെ നെടുംതൂണായ റിഷാബ് ഷെട്ടി രണ്ടാം ഭാഗത്തിനുവേണ്ടി മൂന്നുവർഷത്തോളം കഷ്ടപ്പെടുകയാണ്. അതിനുള്ള ഫലമാണ് ഇപ്പോൾ തീയേറ്ററിൽ നിന്ന് ലഭിക്കുന്നത് എന്നതാണ് സിനിമയിൽ പ്രമുഖ കഥാപാത്രത്തെ അവതരിപ്പിച്ച ജയറാം പറയുന്നത്. ജയറാം അവതരിപ്പിച്ച കഥാപാത്രത്തിലും ഏറെ പ്രശംസയാണ് സിനിമ വലിയ വിജയമായതിനു പിന്നാലെ ലഭിക്കുന്നത്. ഒരുപക്ഷേ ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമയായി കാന്താര ചാപ്റ്റർ രണ്ടാം ഭാഗം മാറിയാലും അത്ഭുതപ്പെടാനില്ല. അത്തരത്തിലാണ് 7 ദിവസം പിന്നിടുമ്പോൾ സിനിമയുടെ വളർച്ച.
ഇന്ത്യയിൽ റിലീസ് ആയ സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയതായി പറയപ്പെടുന്നത് അമീർഖാൻ നായകനായ ദംഗൽ എന്ന സിനിമയും ബാഹുബലി ഫ്രാഞ്ചൈസിൽ പുറത്തിറങ്ങിയ സിനിമകളുമാണ്. കന്നഡയിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ കെ ജി എഫ് രണ്ടാണ്. ഇതൊക്കെ കാന്താര മറികടക്കും എന്നതാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട് മുന്നോട്ടേക്ക് വെക്കുന്ന കാര്യം. അതായത് ഒരുപക്ഷേ ഇന്ത്യൻ സിനിമയിൽ തന്നെ ബിസിനസ് മാത്രം കണക്കിലെടുത്താൽ ഏറ്റവും വലിയ വിജയമാകുന്ന സിനിമയായി ചിലപ്പോൾ കാന്താര മാറിയേക്കാം.
കാന്താര എന്ന സിനിമ 90% ചിത്രീകരിച്ചിരിക്കുന്നത് കുന്താപുരയിലാണ്. കുന്താപുരയിലെ കാടുകളിൽ സെറ്റ് നിർമിച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. വെറും 125 കോടി രൂപ മാത്രമാണ് ഈ സിനിമയുടെ നിർമ്മാണ ചിലവ്. റിഷാബ് ഷട്ടി, രക്ഷിത് ഷെട്ടി, രാജ് ബി ഷെട്ടി എന്നീ മൂന്ന് പേർ ഒന്നിച്ച് കന്നഡ സിനിമയെ മറ്റൊരു സ്ഥലത്തിലേക്ക് കൊണ്ടുപോകുന്നതാണ് കാണുന്നത്. ഒരു ദിവസങ്ങളിൽ ബാഹുബലിയുടെ മൂന്നാം ഭാഗം അനൗൺസ് ചെയ്തേക്കാം എന്നുള്ള അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. അങ്ങനെയെങ്കിൽ കാന്താര ഒരു വലിയ റെക്കോർഡ് ഇന്ത്യയിൽ സ്വന്തമാക്കുമ്പോൾ അതിനെ മറികടക്കാൻ സാധ്യതയുള്ള പ്രധാന സിനിമ ബാഹുബലിയുടെ മൂന്നാം ഭാഗം ആയേക്കാം.






