ഐപിഎൽ താര ലേലം എന്നത് കോടികൾ കൈമാറപ്പെടുന്ന ബിസിനസ് ആണ് എന്ന് മിക്ക ആളുകൾക്കും അറിയാം. എന്നാൽ ഐപിഎൽ താരനേരം നടക്കുന്നതിന് ഒരു മാസം മുമ്പ് ആയി ട്രേഡഡ് പ്ലെയേഴ്സ് ലിസ്റ്റ് പുറത്തിറക്കും. ഇതും ഐപിഎല്ലിലെ മറ്റൊരു ബിസിനസ് സാധ്യതയാണ്. ഐപിഎൽ എന്നത് മാച്ച് അവസാനം മാത്രം നടക്കുന്ന രണ്ടുമാസം നീണ്ടുനിൽക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്പോർട്സ് മാമാങ്കം ആണ്. എന്നാൽ ഈ സ്പോർട്സ് മാമാങ്കത്തിന് 5 മാസം മുമ്പേ നടക്കുന്ന താരങ്ങളുടെ ട്രേഡിങ് ഉൾപ്പെടെ വലിയ വാർത്താ പ്രാധാന്യം ലഭിക്കുന്ന ഒന്നാണ്.
ഇങ്ങനെ വാർത്ത പ്രാധാന്യം ട്രേഡിംഗിന് ലഭിക്കുന്നതുപോലും ബിസിസിഐയുടെ ഒരു തന്ത്രമാണ്. യഥാർത്ഥത്തിൽ ട്രേഡിങ് വിൻഡോ ഇപ്പോൾ ഓപ്പൺ ആണ്. ഈ സമയം പല സ്പെക്കുലേഷൻസും ഐപിഎൽ പ്ലെയർ ട്രേഡിങ്ങുമായി ബന്ധപ്പെട്ട് നടക്കും. ഇത് യഥാർത്ഥത്തിൽ വലിയ ബിസിനസ് സാധ്യതയാണ് ഐപിഎല്ലിന് തുറന്നിടുന്നത്. യഥാർത്ഥത്തിൽ ഐപിഎൽ തുടങ്ങാൻ മാസങ്ങൾക്ക് മുമ്പേതന്നെ ഐപിഎല്ലിനെ കുറിച്ച് ആളുകൾ സംസാരിക്കാൻ തുടങ്ങുന്നു എന്നതാണ് ഇതിൽ പ്രധാനപ്പെട്ട ഘടകം. അതായത് ഒരു വർഷത്തെ ഐപിഎൽ തുടങ്ങുന്നതിന് അഞ്ച് മാസം മുമ്പ് തന്നെ ഐപിഎല്ലിന്റെ ബിൽഡപ്പ് തുടങ്ങുന്നു.
ട്രേഡിങ്ങുമായി ബന്ധപ്പെട്ട വാർത്ത മാധ്യമങ്ങൾ ഉൾപ്പെടെ വലിയ രീതിയിൽ കാണിക്കുമ്പോൾ ബിസിസിഐക്ക് ലഭിക്കുന്നത് പണം ചിലവാക്കാതെയുള്ള പ്രമോഷനാണ്. എന്നാൽ മാധ്യമങ്ങൾക്ക് ഈ വാർത്ത വിറ്റ് വലിയ തുകയും ലഭിക്കും. ട്രേഡിങ് നടക്കുന്നതിനു മുമ്പേതന്നെ ട്രേഡിങ് സ്പെഷൽസുമായി ബന്ധപ്പെട്ട് കോടികൾ ചൂതാട്ടത്തിൽ മറയും. ഇത് പുറമേ ടീമുകൾക്കും വലിയ നേട്ടം ട്രേഡിങ്ങുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നു. ഒരു താരം തങ്ങളുടെ ടീമിലേക്ക് വരുന്നുവെങ്കിൽ വലിയ തുക കയ്യിൽ നിന്നു പോകുന്നുവെങ്കിൽ മറിച്ചാണ് എങ്കിൽ കോടികളാണ് കയ്യിൽ ലഭിക്കുന്നത്.
ഇത്തവണ മലയാളി താരം സഞ്ജു സാംസൺ ആണ് ട്രേഡിങ്ങിലെ താരം. രാജസ്ഥാൻ റോയൽ താരം ആയിരുന്ന സഞ്ജു ടീമിൽ തുടരാൻ താല്പര്യമില്ല എന്ന് അറിയിച്ചതിനെ തുടർന്ന് ചെന്നൈയിലേക്ക് മാറുന്നു എന്നതാണ് ഏറ്റവും വലിയ അബ്യൂഹം. ഇതിനുപകരമായി ചെന്നൈ സൂപ്പർ കിംഗ്സ് അവരുടെ എക്സ്പീരിയൻസ് നിറഞ്ഞ താരമായ ഇന്ത്യൻ രവീന്ദ്ര ജഡേജയെ രാജസ്ഥാന് കൈമാറുന്നു എന്നും വിവരങ്ങൾ സൂചിപ്പിക്കുന്നു. രണ്ട് ടീമിനും ഇതുകൊണ്ട് വലിയ നേട്ടം ഉണ്ടാകുമെങ്കിലും രാജസ്ഥാന് നഷ്ടപ്പെടുന്നത് എക്സ്പീരിയൻസ് ഉള്ള ഒരു ക്യാപ്റ്റനെ ആണ്.
കഴിഞ്ഞതവണ ഇതേപോലെ വലിയ പാർട്ടി ഉണ്ടാക്കിയ ട്രേഡിംഗുകളിൽ ഒന്ന് ഗുജറാത്തിന്റെ ക്യാപ്റ്റൻ ആയിരുന്ന ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് അവരുടെ ക്യാമ്പിൽ എത്തിച്ചതാണ്. വലിയ എതിർപ്പ് മുംബൈ ഇന്ത്യൻസ് ആരാധകരുടെ ഭാഗത്തുനിന്നും ഈ ട്രേഡിന് എതിരെ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് മുംബൈ ഹാർദ്ദിക്കിനെ അവരുടെ ക്യാപ്റ്റൻ ആക്കി നിയമിച്ചു. എന്നാൽ പറയപ്പെടുന്നത് ട്രേഡിങ് നടത്തിയത് എന്നാണ്. അതായത് പുറത്തു പറയുന്നതിലും എത്രയോ മടങ്ങ് കൂടുതൽ രൂപ മുംബൈ ഗുജറാത്തിന് കൈമാറി അത്രെ. ഡിസിസിയുടെ പ്രമോഷൻ എന്ന കുതന്ത്രമാണ് ഈ ട്രേഡിങ് മൂലം നടക്കുന്നത്.
ചുരുക്കിപ്പറഞ്ഞാൽ ഒരു തുക പോലും ബിസിസിഐയുടെ കയ്യിൽ നിന്നും മുടക്കില്ലാതെ കോടിക്കണക്കിന് രൂപയുടെ പ്രമോഷൻ ഐപിഎൽ തുടങ്ങുന്നതിന് മുമ്പേ തന്നെ അവർക്ക് ലഭിക്കുന്നു. ഇതുവഴി വലിയ രീതിയിലുള്ള സ്പോൺസർമാരും പരസ്യവും ഐപിഎൽ തുടങ്ങുമ്പോഴേക്കും ടീമുകളെയും ഐപിഎല്ലിനെയും തേടിയെത്തുന്നു. ഇതിനുപുറമേ ട്രേഡിങ് ലിസ്റ്റ് പുറത്തുവിടുന്ന അവസാന ദിവസമായ നവംബർ 15ന് ടിവിയിൽ കാര്യങ്ങൾ വിശദീകരിക്കുന്ന മണിക്കൂറുകൾ നീണ്ട ലൈവ് ടെലികാസ്റ്റ് നടക്കും. ഓരോ ടീമും ഏതൊക്കെ പ്ലെയറെ നിലനിർത്തി എന്നും വിട്ടുകളഞ്ഞു എന്നുമുള്ള ലിസ്റ്റ് ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്നു.
മത്സരം തുടങ്ങുന്നതിന് മാസങ്ങൾക്കു മുമ്പ് നടക്കുന്ന ഈ ചടങ്ങ് ഉൾപ്പെടെ ടിവിയിൽ എക്സ്ക്ലൂസീവ് ആയി ടെലികാസ്റ്റ് ചെയ്യും. പല വാർത്തകളും ട്രേഡിങ്ങുമായി ബന്ധപ്പെട്ട അതിനുമുമ്പേ ഉണ്ടാകുമെങ്കിലും ഫൈനൽ കൺഫർമേഷൻ വരുന്നത് ടിവിയിൽ മാത്രമാണ്. ഇത് ഐപിഎല്ലിന്റെ പ്രത്യേക ടെലികാസ്റ്റിംഗ് റൈറ്റ്സ് സ്വന്തമാക്കിയ സ്റ്റാർ നെറ്റ്വർക്ക് ആണ് ടെലികാസ്റ്റ് ചെയ്യുക. ഈ ടെലികാസ്റ്റിംഗ് ഉൾപ്പെടെ കോടികളുടെ ഡീൽ ബിസിസിയും സ്റ്റാറും തമ്മിൽ നടക്കും. ഡിസംബർ 15ന് നടക്കുന്ന ഐപിഎൽ മിനി സാറിലേലവും ഇതേ മാതൃകയിൽ ടിവിയിൽ ടെലികാസ്റ്റ് ചെയ്യും.






