ഇന്ത്യ എന്ന രാജ്യം തീർത്ത പ്രതിരോധം ഏതാനും മാസങ്ങൾക്ക് മുൻപേ പഹൽഗാം അക്രമത്തിന് ശേഷം നമ്മൾ കണ്ടതാണ്. ഇന്ത്യ തിരികെ പാക്കിസ്ഥാന് നൽകിയ പ്രത്യാക്രമണവും ഇന്നും സംസാരിക്കപ്പെടുന്ന ഒന്നാണ്. ഡിഫൻസ് എന്ന കാര്യത്തിൽ ഇന്ത്യ മുൻപുള്ളതിനെ അപേക്ഷിച്ച് ഏറെ ദൂരം ഇപ്പോൾ മുമ്പിൽ ആണ്. ഇന്ത്യയുടെ ഡിഫൻസ് മേഖല കൂടുതൽ ശക്തിപ്പെടാൻ പോവുകയാണ്. ഇതുവഴി ലോകത്തെ തന്നെ ഏറ്റവും ശക്തമായ പ്രതിരോധ മേഖല ഉള്ള മുൻനിര രാജ്യങ്ങളിൽ ഒന്നായി നമ്മളോട് മാറും.
ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസ് മിസൈലുകളടക്കം പുതിയ ആയുധങ്ങൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയത്തിൻ്റെ അനുമതി. 87 പുതിയ ഹെവി ഡ്യൂട്ടി ആംഡ് ഡ്രോണുകളും 110 ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈലുകളുമാണ് വാങ്ങുക. 67.000 കോടി രൂപയുടെ ഇടപാടിനാണ് അനുമതി നൽകിയത്. മേയിലെ ഓപ്പറേഷൻ സിന്ദൂരിൽ പാക്കിസ്ഥാനിലെ എയർബേസുകളും റഡാർ സംവിധാനങ്ങളും തർക്കാൻ ഇന്ത്യ പ്രയോഗിച്ചത് ബ്രഹ്മോസ് മിസൈലുകളായിരുന്നു.
87 മീഡിയം ആൾട്ടിറ്റ്യൂഡ് ലോംഗ് എൻഡുറൻസ് (എം.എ.എൽ.ഇ) ഡ്രോണുകൾ ഇന്ത്യൻ – വിദേശ സഹകരണത്തോടെയാണ് നിർമിക്കുക. ഇതിനായി ഇന്ത്യൻ കമ്പനിയും വിദേശ കമ്പനിയും കരാറിലാകും. 60 ശതമാനം തദ്ദേശീയ ഘടകങ്ങളോടെയാണ് ഡ്രോണുകൾ നിർമിക്കുക. എയർ-ടു-ഗ്രൗണ്ട് മിസൈലുകളും ലേസർ ഗൈഡഡ് ബോംബുകളും വഹിക്കാൻ ശേഷിയുള്ള ദീർഘദൂരങ്ങളിൽ പ്രവർത്തിക്കാനകുന്നവയാണ് ഈ ഡ്രോണുകൾ.
87 ഡ്രോണുകൾക്ക് 20,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഡ്രോണിന്റെ യഥാർഥ നിർമാതാക്കളയ കമ്പനിയുടെ ലോജിസ്റ്റിക്ക്, മറ്റു പിന്തുകൾക്ക് 11,000 കോടിക്കടുത്ത് ചെലവ് വരും. ഓപ്പറേഷൻ സിന്ദൂരിൽ ഇസ്രയേൽ നിർമിത ഹാരോപ്, ഹാർപി കാമികേസ് ഡ്രോണുകളാണ് ഇന്ത്യ ഉപയോഗിച്ചിരുന്നത്. ഇന്ത്യ-റഷ്യ സംയുക്‌തമായി നിർമിക്കുന്ന ബ്രഹ്മോസ് മിസൈലുകൾക്കായി 10,800 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ശബ്ദത്തിന്റെ മൂന്നിരട്ടി വേഗതയിൽ പറക്കുന്നതാണ് 450 കിലോമീറ്റർ ദൂരപരിധിയുള്ള ബ്രഹ്മോസ്.