യുവാക്കളിൽ ലഹരി ഉപയോഗം വളരെ അധികമായി കൂടിവരുന്നു എന്നാണ് പല പഠന റിപ്പോർട്ടുകളും പറയുന്നത്. കഴിഞ്ഞ ഒരു മാസമായി പോലീസ് എക്സൈസ് സംവിധാനം ഇത്തരക്കാരെ കൃത്യമായ രീതിയിൽ പിടികൂടാനുള്ള തത്രപ്പാടിലാണ്. നിരവധി കേസുകളാണ് ദിനംപ്രതി ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേരളത്തിൽ അങ്ങോളമിങ്ങോളം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഞെട്ടിക്കുന്ന വസ്തു എന്താണെന്ന് പല കേസുകളും വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നതാണ്.
എന്തായിരിക്കും നമ്മുടെ നാട്ടിൽ ലഹരി ഉപയോഗം കൂടുവാനുള്ള പ്രധാനപ്പെട്ട കാരണം? ഈ ചോദ്യത്തിന് പിന്നിലാണ് കഴിഞ്ഞ കുറച്ചധികം കാലങ്ങളായി പോലീസ്! മാറിവരുന്ന തലമുറ കൂടുതലായും ലഹരിയിൽ അഭയം പ്രാപിക്കുന്നു എന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. മിക്ക വ്യവസായത്തിൽപ്പെട്ട ആളുകളും ലഹരി ഉപയോഗത്തിൽ പിടിക്കപ്പെടുന്നു എന്നതും ഞെട്ടിക്കുന്ന വസ്തുതയാണ്. കഴിഞ്ഞദിവസം ആലപ്പുഴയിൽ വെച്ച് കിലോ കണക്കിന് കഞ്ചാവ് ഒരു സ്ത്രീയിൽ നിന്ന് പിടികൂടിയപ്പോൾ വന്ന പ്രധാനപ്പെട്ട വെളിപ്പെടുത്തലുകളിൽ ഒന്ന് സിനിമാതാരങ്ങളുമായി ഇതിന് ബന്ധമുണ്ട് എന്നതാണ്.
എളുപ്പം പണം ഉണ്ടാക്കാൻ പറ്റുന്ന ഉപാധിയായി പലയാളുകളും ഇത്തരം ലഹരി കച്ചവടത്തെ കാണുന്നു എന്നതാണ് നമ്മുടെ നാട് ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്തിന് ഒരു പ്രധാനപ്പെട്ട കാരണം. അന്യസംസ്ഥാനത്തുനിന്നും കേരളത്തിലേക്ക് വലിയ തോതിലാണ് ഒളിച്ചും മറച്ചും ലഹരി എത്തിക്കുന്നത്. ചെറിയ അളവിൽ ലഹരി വിട്ടാൽ പോലും വലിയ രീതിയിലുള്ള പണം കൈലാക്കാൻ പറ്റും എന്നതാണ് ലഹരി കച്ചവടം ചെയ്യാൻ മിക്ക ആളുകളെയും പ്രേരിപ്പിക്കുന്ന ഘടകം. എന്നാൽ പലപ്പോഴും അവർ മറക്കുന്ന ഒന്ന് ഒരു തവണ പിടിക്കപ്പെട്ടു കഴിഞ്ഞാൽ ജീവിതം തന്നെ തുലാസിൽ ആകാം എന്നതാണ്.
അടുത്തിടെ പോലീസ് കണ്ടെത്തിയ കാര്യങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് മംഗലാപുരത്തുനിന്നും ബാംഗ്ലൂരിൽ നിന്നും ഗോവയിൽ നിന്നും തായ്‌ലാൻഡിൽ നിന്നും ഉൾപ്പെടെ വലിയ രീതിയിൽ ലഹരി കേരളത്തിലേക്ക് എത്തുന്നുണ്ട് എന്നതാണ്. എന്നാൽ ദിനംപ്രതി പിടിക്കപ്പെടുന്ന ലഹരി കേസുകൾ പത്തിന് മുകളിലാണ്. ഒരുപക്ഷേ അത്രത്തോളം ആഴത്തിൽ നമ്മുടെ നാടിനെ ലഹരി പിടിച്ചിട്ടുണ്ട് എന്നുള്ളതിന് തെളിവാണ് ഇത്തരത്തിൽ ദിനംപ്രതി ഉണ്ടാകുന്ന ലഹരി കേസുകൾ. ഇതിന് മറ്റൊരു വസ്തുത പിടിക്കപ്പെടുന്നത് വളരെ ചെറിയ ശതമാനം മാത്രമാണ് എന്നതാണ്. അതായത് പിടിക്കപ്പെടാത്തതായി വലിയൊരു വിഭാഗം ഇത്തരം പ്രവർത്തികൾ നമ്മുടെ കേരളത്തിൽ ആരും അറിയാതെ നടക്കുന്നുണ്ട് എന്നതാണ് വസ്തുത.
പല രീതിയിൽ ആളുകൾ ബിസിനസ് ചെയ്ത് പണം കൊയ്യുന്നുണ്ട് എങ്കിലും ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ബിസിനസായി മാറുകയാണ് ലഹരി കച്ചവടം. തമാശയ്ക്ക് പല ആളുകളും തുടങ്ങുന്ന ലഹരി പിന്നീട് ഒരിക്കലും തിരിച്ചു വരാൻ പറ്റാത്ത രീതിയിലേക്ക് അവരുടെ ജീവിതം തന്നെ ഇല്ലാതാക്കും. കൃത്യമായ രീതിയിൽ ആളുകൾക്ക് ലഹരി സപ്ലൈ ചെയ്ത സമൂഹത്തിലെ ഇല്ലാതാക്കാൻ ടാർഗറ്റ് ചെയ്തു നടക്കുന്ന ഒരു വിഭാഗം പ്രവർത്തിക്കുന്നുണ്ട്. ഇത്തരം ശക്തികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തേണ്ടത് ഇന്നത്തെ കാലത്ത് അനിവാര്യമാണ്.
അത്യാവശ്യം റിസ്ക് എടുത്ത് ബിസിനസ് ലാഭം കൊയ്യാം എന്ന് വിചാരിച്ചുകൊണ്ടാണ് മിക്ക ആളുകളും ലഹരി കച്ചവടത്തിന് ഇറങ്ങുന്നത്. വളരെ ചെറിയ ശതമാനം ലഹരിപദാർത്ഥം വാങ്ങാൻ തന്നെ ആയിരക്കണക്കിന് രൂപയാണ് നൽകേണ്ടത്. ലഹരി മാഫിയ നമ്മുടെ കേരളത്തിൽ ശക്തി പ്രാപിക്കുമ്പോൾ ഇല്ലാതാകുന്നത് പല കുടുംബങ്ങളുടെയും പ്രതീക്ഷയാണ്. മാധ്യമങ്ങൾ ഒന്നടങ്കം ഇപ്പോൾ ലഹരി കച്ചവടത്തിന് എതിരെ ക്യാമ്പയിനുമായി രംഗത്തെത്തിയിട്ടുണ്ട് എങ്കിലും ലഹരി ഉപയോഗത്തിനും ലഹരി കേസുകളിൽ പിടിക്കപ്പെടുന്ന ആളുകൾക്കും ഒരു കുറവും ഉണ്ടാവില്ല എന്നതാണ് യാഥാർത്ഥ്യം.
ബിസിനസ് എന്നത് പലയാളുകൾക്കും ഒരു പാഷൻ ആണ് എങ്കിൽ ലഹരി ബിസിനസ് എന്നത് ആ പാഷൻ ഇല്ലാതാക്കുന്ന മറ്റൊരു നീചമായ ബിസിനസ് സംവിധാനമാണ്. നാർക്കോട്ടിക്സ് ഈസ് ബിസിനസ് എന്ന് മോഹൻലാൽ പറഞ്ഞത് യാഥാർത്ഥ്യം തന്നെയാണ്. നമ്മുടെ നാട്ടിൽ ഇന്ന് ഏറ്റവും സുലഭമായി നടക്കുന്ന ഒരു ബിസിനസ് ആയി ലഹരി കച്ചവടം മാറിയിരിക്കുന്നു. ലൂസിഫർ എന്ന സിനിമയിൽ മുരളി ഗോപി എന്ന എഴുത്തുകാരൻ കേരളത്തെ ലഹരി എന്ന വിപത്ത് പിടികൂടാൻ പോകുന്നു എന്ന് എഴുതിയപ്പോൾ മലയാളികൾ ആരും അത്ര ശ്രദ്ധിച്ചില്ല.
എന്നാൽ വെറും ആറ് വർഷങ്ങൾക്കിപ്പുറം ലൂസിഫർ എന്ന സിനിമയിൽ മുരളി ഗോപി എഴുതിയത് യാഥാർത്ഥ്യമാകുകയാണ് എന്നാണ് കേരളത്തിന്റെ പോക്ക് കാണിക്കുന്നത്. വലിയ രീതിയിലാണ് പല സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും ഉൾപ്പെടെ കേരളത്തിലേക്ക് ലഹരി എത്തുന്നത്. പിടിക്കപ്പെടുമ്പോൾ മാത്രമാണ് ഇവ വാർത്തകൾ ആകുന്നത്. എന്നാൽ വാർത്തകൾ ആകാതെ എത്രമാത്രം ലഹരി നമ്മുടെ കേരളത്തിലേക്ക് എത്തുന്നുണ്ടാകാം? ബാംഗ്ലൂരിൽ നിന്നും മംഗലാപുരത്തുനിന്നും തായ്‌ലാൻഡിൽ നിന്നും ഇനി ഇതൊന്നുമല്ലാതെ കടൽ മാർഗം ഉൾപ്പെടെ ലഹരി എത്തുന്നുണ്ട് എന്നുള്ള ഇന്റലിജൻസ് റിപ്പോർട്ട് ഉൾപ്പെടെയുണ്ട്.
പല പാർട്ടികളും അവരുടെ സ്വന്തം നേതൃത്വത്തിൽ ലഹരിക്കെതിരെ ക്യാമ്പയിലും പോരാട്ടവും നടത്തുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്! എന്നാൽ ഇത്തരം പോരാട്ടം കൊണ്ട് മാത്രം ലഹരിയെ നമ്മുടെ നാട്ടിൽ നിന്നും ഉന്മൂലനം ചെയ്യാൻ കഴിയുമോ? എത്രപേർ പകലിൽ നല്ല പിള്ളയുടെ മുഖംമൂടി അണിഞ്ഞ് രാത്രി ലഹരി ഉപയോഗിക്കുന്നുണ്ട്? ഉണ്ടാകില്ല എന്ന് നമുക്ക് പറയാൻ കഴിയാത്ത വിധമാണ് നമ്മുടെ നാടിന്റെ പോക്കും ഓരോ ദിവസവും കേൾക്കുന്ന വാർത്തകളും. വൈകിയാൽ ഇനി ഒരുപക്ഷേ കേരളത്തെ തിരിച്ചുകൊണ്ടുവരാൻ ആർക്കും പറ്റാത്ത അവസ്ഥയിലായിരിക്കും കാര്യങ്ങൾ.
ലഹരി എന്ന ബിസിനസ് കേരളത്തിലേക്ക് പിടിമുറുക്കിയിട്ട് അധികം വർഷങ്ങളൊന്നും ആയിട്ടില്ല. പക്ഷേ ചെറിയ കാലയളവിനുള്ളിൽ തന്നെ ഇതിന്റെ പിടിയിൽ ആയിരിക്കുന്നത് അനവധി ആളുകളാണ്. അതിൽ ഞെട്ടിക്കുന്ന വസ്തുത ഒത്തിരി അധികം വിദ്യാർത്ഥികൾ ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു എന്നതാണ്. നമ്മുടെ നിയമ സംവിധാനങ്ങൾ ഉണർന്ന് ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട് എങ്കിലും നാട്ടുകാർ ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ ലഹരി എന്ന ബിസിനസ് നമ്മുടെ നാട്ടിൽ നിന്നും ഉന്മൂലനം ചെയ്യാൻ കഴിയുള്ളൂ. ഇത് ബാധിക്കപ്പെടുന്നത് നമ്മുടെ പുതുതലമുറയെയാണ്. ഇപ്പോൾ പ്രവർത്തിച്ചില്ലെങ്കിൽ പിന്നീട് പ്രവർത്തിക്കേണ്ടി വരില്ല!