ഒരു സ്റ്റാർട്ട് അപ്പ് ഇന്നത്തെ കാലത്ത് തുടങ്ങി വിജയിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്രത്തോളം സങ്കീർണമാണ് നമ്മുടെ രാജ്യത്തെ നിയമങ്ങൾ. എന്നാൽ കമ്പനി തുടങ്ങുന്നതിനു മുമ്പേതന്നെ വിജയം കൊയ്യുകയാണ് ഫാബ്ലോ എ ഐ മലയാളിയുടെ പുതിയ സംരംഭം. ഫാബ്ലോ എ ഐ എന്ന പുതിയ സംരംഭം തുടങ്ങുന്നത് കോഴിക്കോട് സ്വദേശിയായ താരക് ശ്രീധരനും പങ്കാളിയായ മാർക്ക് ഗർലാക്കുമാണ്. മാർക്ക് ഗർലാക്ക് ജർമൻ സ്വദേശിയാണ്. ഫാബ്ലോ എ ഐ പുതിയ സംരംഭകരെ സഹായിക്കുന്നതിന് വേണ്ടിയുള്ള ഒരു പ്ലാറ്റ്ഫോമാണ്.
ഫാബ്ലോ എ ഐ നമ്മളുടെ നാട്ടിലെ സങ്കീർണമായ നിയമങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് ബുദ്ധിമുട്ട് നേരിടുന്ന പുത്തൻ സ്റ്റാർട്ടപ്പുകളെ സഹായിക്കാനായി എത്തുന്ന പ്ലാറ്റ്ഫോമാണ്. ബുദ്ധിമുട്ട് നിറഞ്ഞ നിയമങ്ങളും മാനദണ്ഡങ്ങളും അനായാസം നേരിടാനായി കമ്പനികളെ ഈ പ്ലാറ്റ്ഫോം സഹായിക്കും. ബിസിനസ് ടു ബിസിനസ് സോഫ്ട്‍വെയർ അസ് എ സർവീസ് (B2B SaaS) മേഖലയിൽ ആണ് ഈ ഫാബ്ലോ എ ഐ പ്രവർത്തിക്കുന്നത്.
സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആന്ററിൽ നിന്ന് ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം ഡോളർ പ്രീസീഡിങ് ഫണ്ടിംഗ് ആയി ഇപ്പോൾ ഫാബ്ലോ എ ഐക്ക് ലഭിച്ചിരിക്കുന്നത്.
സിംഗപ്പൂർ ആസ്ഥാനമാക്കിയാണ് ഫാബ്ലോ എ ഐ പ്രവർത്തിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ യുഎസ് ആഫ്രിക്ക യൂറോപ്പ് എന്നിവിടങ്ങളിലും ഇപ്പോൾ ലഭ്യമാണ്. പ്രധാനമായും കമ്പനി ലക്ഷ്യമിടുന്നത് ജീവൻ രക്ഷ ഉത്പന്നങ്ങൾ വികസിപ്പിക്കുന്ന സ്ഥാപനങ്ങളുടെ സാധാരണഗതിയിൽ അനുഭവിക്കേണ്ടിവരുന്ന സങ്കീർണമായ പ്രശ്നങ്ങൾ കൂടുതൽ കൃത്യമായും കാര്യക്ഷമമായും ഓട്ടോമാറ്റ് ചെയ്യാനാണ്. ആരംഭിച്ച രണ്ടു മാസത്തിനുള്ളിൽ ആണ് കമ്പനി തെളിവ് വലിയൊരു ഫണ്ടിങ് എത്തിയത് എന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്.
വലിയ ഫണ്ടിങ് ലഭിച്ചു എങ്കിലും കൃത്യമായ രീതിയിൽ പണം നിയോഗിക്കാനാണ് കമ്പനി ഇപ്പോൾ ആലോചിക്കുന്നത്. ഫാബ്ലോ എ എയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ഇന്ത്യയിൽ ഉൾപ്പെടെ കൂടുതൽ തൊഴിലാളികളെ നിയോഗിക്കേണ്ടത് ഉണ്ട്. ഇതിനു വേണ്ടിയുള്ള കാര്യങ്ങൾ കമ്പനി മുന്നോട്ട് നീക്കും. ഇന്ത്യയോടൊപ്പം തന്നെ യൂറോപ്പിലും യുഎസിനുമായി പ്രവർത്തനം വ്യാപിപ്പിക്കാനായുള്ള നിരവധി കാര്യങ്ങൾ കമ്പനിക്ക് ഇനിയും ചെയ്യണം. ഈ രീതിയിലും ഫണ്ടിങ്ങിന്റെ ചെറിയൊരു തുക വിനിയോഗിക്കാൻ കമ്പനി ആലോചിക്കുന്നുണ്ട്.
2018ൽ ആരംഭിച്ച ആദ്യ കമ്പനി ഒരു കസ്റ്റമർ പ്ലാറ്റ്ഫോം ആയിരുന്നുവെങ്കിൽ അതിൽ നിന്നും ഒത്തിരി പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് ഇപ്പോൾ പുതിയ സംരംഭമായി താരക് എത്തുന്നത്. 2018 താരം തുടങ്ങിയ പ്ലാറ്റ്ഫോം വലിയ പരാജയമായിരുന്നു. 2018 ആ പ്ലാറ്റ്ഫോം പരാജയപ്പെടുമ്പോൾ 2025 വരെ പുതിയ സംരംഭം തുടങ്ങണമെന്നുള്ള ആശയം മനസ്സിൽ ഉണ്ടായിരുന്നു എങ്കിലും അദ്ദേഹം ഐടി മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പൂർവ്വ എൻജിനീയറിങ് വിദ്യാർത്ഥിയാണ് താരക്.






