പ്രമുഖ ഇൻഷുറൻസ് കമ്പനിക്കെതിരെ ഉണ്ടായ സൈബർ ഹാക്കിങ്ങിൽ 31 ലക്ഷത്തോളം ആളുകളുടെ ആരോഗ്യ വിവരങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചോർന്നു. ഉപയോക്താക്കളുടെ പേരുകൾ, ഫോൺ നമ്പറുകൾ, വിലാസങ്ങൾ, നികുതി വിശദാംശങ്ങൾ, ഐഡി കാർഡുകളുടെ പകർപ്പുകൾ, പരിശോധനാ ഫലങ്ങൾ, മെഡിക്കൽ ഡയഗ്നോസിസ് തുടങ്ങിയ വിവരങ്ങളെല്ലാം ചോർന്നതായി റിപ്പോർട്ട്.
31 ദശലക്ഷം പോളിസി ഉടമകളുടെ വ്യക്തിഗത വിവരങ്ങളും 5.8 ദശലക്ഷത്തിലധികം ഇൻഷുറൻസ് ക്ലെയിം വിവരങ്ങളും ചോര്‍ന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സൈബർ ആക്രമണത്താലാണ് ഈ വിവരങ്ങളെല്ലാം ചോർന്നതെന്നാണ് സ്റ്റാർ ഹെൽത്ത് അവകാശപ്പെടുന്നത്. ആരോഗ്യ കാര്യങ്ങൾ ഉൾപ്പെടുന്ന ഡാറ്റ മോഷ്ടിച്ച ശേഷം രണ്ടാഴ്ചക്കുള്ളിൽ തന്നെ സെൻ എക്സ് എന്ന സൈറ്റിൽ വിൽപ്പനയ്ക്കും വെച്ചതായി റിപ്പോർട്ടിൽ പറയപ്പെടുന്നു.
31,216,953 ഉപഭോക്താക്കളുടെ ഡാറ്റയിലേക്ക് ആക്‌സസ് ഉണ്ടെന്നാണ് ഹാക്കർമാർ ഈ സൈറ്റിൽ അവകാശപ്പെടുന്നത്. ശ്വാസ്യത തെളിയിക്കാൻ, സർക്കാർ ഉദ്യോഗസ്ഥരുടെ ഡസൻ കണക്കിന് സാമ്പിളുകൾ ഉൾപ്പെടെ അഞ്ഞൂറിലധികം ‘റാൻഡം ഡാറ്റ സാമ്പിളുകൾ’ ഹാക്കർ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ആവശ്യക്കാർക്ക് പണം വെച്ച് ഈ ഡാറ്റ കൈമാറുന്ന രീതിയാണ് ഹാക്കർമാർ തുടരുന്നത് എന്ന് അന്വേഷണ ഏജൻസികൾ പറയുന്നു.
ഡാറ്റ സാമ്പിളുകളിൽ ഇമെയിൽ വിലാസങ്ങൾ, റെസിഡൻഷ്യൽ വിലാസങ്ങൾ, പോളിസി വിശദാംശങ്ങൾ, മൊബൈൽ നമ്പറുകൾ എന്നിവ പോലുള്ള വിവരങ്ങൾ അടങ്ങിയിരിക്കുന്നു.പക്ഷേ ഇതൊന്നും യാഥാർഥ്യമാണോയെന്നു പരിശോധിക്കാനായിട്ടില്ല. വെബ്‌സൈറ്റിൽ, സ്റ്റാർ ഹെൽത്തിന്റെ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർക്കെതിരെയും ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇൻഷുറൻസുമായി ബന്ധപ്പെട്ട നൽകിയ വിവരങ്ങളാണ് ചോർന്നതായി റിപ്പോർട്ട് പറയുന്നത്.
വെബ്‌സൈറ്റിൽ, സ്റ്റാർ ഹെൽത്തിന്റെ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർക്കെതിരെയും ആരോപണം ഉന്നയിച്ചിട്ടുണ്ട്.സ്റ്റാർ ഹെൽത്ത് ഈ അവകാശവാദങ്ങളെ ശക്തമായി നിരാകരിച്ചു. സ്വതന്ത്ര സൈബർ സുരക്ഷാ വിദഗ്ധരെ ഉൾപ്പെടുത്തി വിപുലമായ ഫോറൻസിക് അന്വേഷണം ആരംഭിച്ചതായി സ്റ്റാർ ഹെൽത്ത് സ്ഥിരീകരിച്ചു. സ്റ്റാർ ഹെൽത്ത് സ്ഥിതിഗതികൾ പരിഹരിക്കുന്നതിന് ഇൻഷുറൻസ്, സൈബർ സുരക്ഷാ അധികാരികൾ ഉൾപ്പെടെയുള്ള സർക്കാരുമായും റെഗുലേറ്ററി ഏജൻസികളുമായും ചേർന്ന് പ്രവർത്തിക്കുന്നു. മോഷ്ടിച്ച ഡാറ്റയുടെ ഭാഗങ്ങൾ ആദ്യം പങ്കിട്ടതായി ആരോപിക്കപ്പെടുന്ന ഹാക്കർക്കും സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമായ ടെലിഗ്രാമിനുമെതിരെ കമ്പനി പരാതി നൽകിയിട്ടുണ്ട്.