ഇന്ത്യയുടെ ദേശീയ കായിക വിരോധം ഹോക്കിയാണ് എങ്കിലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുവാനും സമയം ചിലവഴിക്കുന്നതും ക്രിക്കറ്റ് എന്ന കായിക വിനോദത്തെ ആസ്പദമാക്കിയാണ്. അത്രത്തോളം ആണ് ക്രിക്കറ്റിലെ ഇന്ത്യയിൽ ഉണ്ടാകുന്ന ജനപ്രിയത. ഐസിസി എന്നതാണ് ഇന്റർനാഷണൽ ക്രിക്കറ്റ് ഗവണിങ് ബോഡിയുടെ പേര്. ഈ ഐസിസിയുടെ കീഴിലാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ആയ ബിസിസിഐ ഉൾപ്പെടെ പല ക്രിക്കറ്റ് ബോർഡുകളും നിലവിലുള്ളത്. ഐസിസിയുടെ കീഴിൽ നിരവധി ക്രിക്കറ്റ് ബോർഡുകൾ വരുന്നുണ്ട് എങ്കിലും ബാക്കിയുള്ള ബോർഡുകൾക്ക് ചിന്തിക്കാൻ പോലും പറ്റാത്തതാണ് ഇന്ത്യയുടെ സ്വന്തം ക്രിക്കറ്റ് ബോർഡ് ആയ ബിസിസിഐയുടെ ആസ്തി.
ലോകത്ത് തന്നെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡ് ആണ് നമ്മൾ ഇന്ത്യയിലേത്. ഇന്ത്യയിലെ ക്രിക്കറ്റ് ബോർഡ് ആയ ബിസിസിഐയുടെ വളർച്ചയ്ക്ക് കാരണമായ പ്രധാനപ്പെട്ട ഘടകം 2007ൽ ആരംഭിച്ച ഐപിഎൽ ആണ്. കണക്ക് പ്രകാരം കോടിക്കണക്കിന് രൂപയാണ് ഐപിഎൽ സമയത്ത് ഇന്ത്യയിൽ ഒഴുകുന്നത്. ഇതുവഴി ഏറ്റവും കൂടുതൽ ലാഭം കൊയ്യുന്നതും നമ്മളുടെ സ്വന്തം ക്രിക്കറ്റ് ബോർഡ് ആണ്. 18760 കോടി രൂപയാണ് ബിസിസിഐയുടെ ആകെ നെറ്റ്‌വർത്ത്. ഇതിന് തൊട്ടു പിന്നിലുള്ള ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ആയ ക്രിക്കറ്റ് ഓസ്ട്രേലിയക്ക് ആകെ 658 കോടി മാത്രമേ ആസ്തി ഉള്ളു എന്നുള്ള കാര്യം പറഞ്ഞാൽ ബിസിസിഐ എത്രത്തോളം മുകളിലാണ് എന്ന് മനസ്സിലാക്കാം.
മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് ബോർഡ് ആയ ഇ.സി. ബി യുടെ ആസ്തി 492 കോടി രൂപയാണ്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് 458 കോടി ആസ്തിയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് 425 കോടി ആസ്തിയും ആണുള്ളത്. ഓരോ വർഷത്തെ ഐപിഎൽ കഴിയുമ്പോഴും ബിസിസിഐ നില മെച്ചപ്പെടുത്തി കൊണ്ടിരിക്കുകയാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഐപിഎൽ പോലെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർക്കായി പ്രധാനപ്പെട്ട ക്രിക്കറ്റ് ബോർഡുകൾക്ക് അവരുടെതായ ക്രിക്കറ്റ് ലീഗുകൾ ഉണ്ട്. അതായത് ക്രിക്കറ്റ് ഓസ്ട്രേലിയക്ക് ബിഗ് ബാഷ് ലീഗ് ഉണ്ട്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന് ഐപിഎൽ പോലെതന്നെ 100 ബോൾ മത്സരമായ ഹൺഡ്രഡ് ക്രിക്കറ്റ് ലീഗുണ്ട്. ഇനി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് പാക്കിസ്ഥാൻ ക്രിക്കറ്റ് ലീഗ് ഉണ്ട്.
എന്തിനു പറയുന്നു സാമ്പത്തികത്തിന്റെ കാര്യത്തിൽ മുമ്പ് വളരെ മുൻപന്തിയിൽ ഉണ്ടായിരുന്ന എന്നാൽ ഇപ്പോൾ പിൻതള്ളപ്പെട്ട വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡിന് കരീബിയൻ പ്രീമിയർ ലീഗ് എന്ന മത്സരവും ഉണ്ട്. ബിസിസിഐയുടെ ആസ്തി ആർക്കും തൊടാൻ പറ്റാതെ നിൽക്കുന്നതിനും മറ്റൊരു കാരണം കൂടിയുണ്ട്. ഐപിഎൽ ഉള്ളതുപോലെ തന്നെ ഓരോ സംസ്ഥാനങ്ങൾക്കും അവരുടേതായ പ്രീമിയർ ലീഗും ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് നടത്തുന്നുണ്ട്. കായികതാരങ്ങളെ വളർത്താനാണ് ഇത്തരം ക്രിക്കറ്റ് ലീഗുകൾ നടത്തുന്നത് എന്ന് ബിസിസിയായി പറയുന്നത് ഒരു പരിധിവരെ ശരിയാണ്. പക്ഷേ അതുവഴിയും ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് വലിയ വരുമാനം ഉണ്ടാക്കുന്നുണ്ട്.
കഴിഞ്ഞവർഷമാണ് കേരളത്തിൽ സ്വന്തമായ പ്രീമിയർ ലീഗ് ഉണ്ടായത് എങ്കിലും ഈ വർഷം സഞ്ജു സാംസൺ എന്ന ഇന്ത്യയുടെ ഐക്കോൺ പ്ലെയർ കേരളത്തിന്റെ പ്രീമിയർ ലീഗിൽ കളിക്കുന്നതിനാൽ അതിന്റെ മൂല്യം ഉയരും. കേരള ക്രിക്കറ്റ് ബോർഡ് ആണ് ഇത് സംഘടിപ്പിക്കുന്നത് എങ്കിലും അതിന്റെ ഒരു തുക ബിസിസിഐക്ക് വന്നുചേരും. ഇതേ പോലെ തന്നെ കർണാടകയിലും തമിഴ്നാടിലും മഹാരാഷ്ട്രയിലും മുംബയിലും ആന്ധ്രയിലും എന്തിന് ഓരോ ചെറിയ സംസ്ഥാനങ്ങളിലും അവരുടേതായ പ്രീമിയർ ലീഗ് നടക്കുന്നുണ്ട്. ഇനി കുറച്ചുകൂടി ചെറിയ സാമ്പിൾ എടുത്താൽ കേരളത്തിൽ നടക്കുന്ന പ്രീമിയർ ലീഗിന് പുറമേ എറണാകുളം എന്ന ജില്ല മാത്രം എടുത്താൽ അവിടെ ചെറുപട്ടണങ്ങളായ കാക്കനാട്, ഇടപ്പള്ളി, മറ്റു സ്ഥലങ്ങൾ ഉൾപ്പെടെ പങ്കെടുക്കുന്ന ചെറു ലീഗുകളും നടക്കും. ഇത്തരത്തിൽ ഇന്ത്യയിൽ ഒട്ടാകെ നടക്കുന്നുണ്ട് എന്നതാണ് ബിസിസിഐയുടെ വളർച്ചയുടെ മറ്റൊരു രഹസ്യം.
മറ്റുള്ള രാജ്യങ്ങൾക്ക് ഇത്തരത്തിൽ വിഭജിച്ച് ക്രിക്കറ്റിലേക്ക് ലീഗ് ഇന്ത്യയിൽ നടത്തുന്നത് പോലെ നടത്തുക എന്നത് അപ്രാപ്യമാണ്. അതിനു രാജ്യത്തിന്റെ ഘടനയും വലിപ്പവും ആളുകളുടെ എണ്ണവും ക്രിക്കറ്റിനോടുള്ള താൽപര്യവും ഒക്കെ ഇന്ത്യയിലുള്ളതുപോലെയല്ല. ഇതുകൂടാതെ ഇന്ത്യയിൽ ക്രിക്കറ്റ് കാണുന്ന ആളുകൾ അനവധി ആയതിനാൽ ക്രിക്കറ്റ് മത്സരങ്ങളുടെ റൈറ്റ്സും മറ്റും എളുപ്പത്തിൽ വിറ്റുപോകും. റൈസ് വിറ്റു പോകുന്നതിനു പുറമേ വലിയ രീതിയിലുള്ള ക്രിയേറ്റേഴ്സ് നമ്മുടെ രാജ്യത്ത് ഉള്ളതിനാലും ബിസിനസ് രാജ്യത്ത് ഉള്ളതിനാലും പരസ്യങ്ങളും ഈ സമയങ്ങളിൽ ഒട്ടനവധി വരും. ഇതും ചാനലിൽ കാണിച്ച് ബിസിസിഐക്ക് പണം ഉണ്ടാക്കാൻ സാധിക്കും. അങ്ങനെ അനവധി സോഴ്സുകളിലൂടെയാണ് ബിസിസിഐ വരുമാനം കണ്ടെത്തുന്നത്.
പുരുഷ ക്രിക്കറ്റ് അപേക്ഷിച്ചു വുമൺസ് ക്രിക്കറ്റിന് ഇന്ത്യയിൽ ജനപ്രിയത കുറവായിരുന്നു എങ്കിലും അത് വളർത്തിക്കൊണ്ടുവരാനുള്ള നടപടിയും നമ്മളുടെ ക്രിക്കറ്റ് ബോർഡ് സ്വീകരിച്ചുവരുന്നു. അതിനായി ഐപിഎൽ മാതൃകയിൽ വുമൺ ഐപിഎല്ലും അടുത്തിടെ തുടങ്ങി. മുൻപുള്ളതിനെ അപേക്ഷിച്ച് വുമൺസ് ക്രിക്കറ്റിന്റെ താരമൂല്യവും ഇന്ത്യയിൽ ഉയരുകയാണ്. ഇതും ബിസിസിഐക്ക് മറ്റൊരു വരുമാന മാർഗ്ഗമാണ്. വുമൺസ് ക്രിക്കറ്റേഴ്സിനെ മുൻനിർത്തിക്കൊണ്ട് മറ്റ് ലീഗുകളും ഇന്ത്യയിൽ നടക്കുന്നുണ്ട്. ഇനി കളിക്കാർ വിരമിച്ചു കഴിഞ്ഞാൽ അവരെ ഉൾപ്പെടുത്തിയും ബിസിസിഐ ലീഗ് നടത്തും. യുവരാജ്, ഇർഫാൻ പത്താൻ, യൂസഫ് പത്താൻ, മുനാഫ് പട്ടേൽ തുടങ്ങിയ താരങ്ങൾ ഉൾപ്പെടെ ഇത്തരം ലീഗുകളിൽ സ്ഥിരമായി പങ്കെടുക്കാറുണ്ട്.
മറ്റു രാജ്യത്തെ കളിക്കാരായ വിരമിച്ച താരങ്ങളെ ഉൾപ്പെടെ ബി സി സി ഐ ഉൾപ്പെടുത്തിക്കൊണ്ടും ലീഗ് നടത്തും. ചെറിയ തുക അവർക്ക് നൽകിയാൽ അവർ വന്ന് കളിക്കും എന്നതിനപ്പുറം ഇത് ടിക്കറ്റ് ആയും റൈറ്റ്സായും നമ്മുടെ ക്രിക്കറ്റ് ബോർഡ് വിൽക്കുന്നുണ്ട്. കൂടാതെ അടുത്തിടെ സച്ചിൻ ടെണ്ടുൽക്കർ എന്ന ക്രിക്കറ്റിന്റെ അധികാരം ഉൾപ്പെടെ ഇത്തരം ലീഗിൽ പങ്കെടുത്തിരുന്നു. റോഡ് സേഫ്റ്റി മുൻനിർത്തിയാണ് ആ ലീഗ് നടന്നത് എങ്കിലും വരുമാനം ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് ലഭിക്കുന്നുണ്ട്. സച്ചിനോ യുവരാജു കളിക്കുന്നു എന്ന് കേട്ടാൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ടിവിക്ക് മുമ്പിൽ ഇരിക്കും. അതും ബിസിസിഐ കാശ് ആക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ മറ്റൊരു രാജ്യത്തിനും ചിന്തിക്കാൻ പോലും പറ്റാത്ത രീതിയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ വളർച്ച. അത് ആർക്കും അടുത്തകാലത്തൊന്നും തൊടാൻ പോലും പറ്റില്ല എന്നത് യാഥാർത്ഥ്യം.