മാംസാഹാരം നമ്മളുടെ മിക്ക ആളുകളുടെയും ജീവിതത്തിൽ ഇന്ന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ്. എല്ലാ ആഘോഷങ്ങൾക്കും മാംസം എന്നത് ഇന്ന് അഭിവാജ്യ ഘടകമാണ്. കേരളത്തിൽ മത്സ്യം, ചിക്കൻ, ബീഫ്, മട്ടൻ എന്നീ മാംസങ്ങൾ ഇന്ന് വളരെ സുലഭമാണ്. പണ്ട് മിക്ക വീടുകളിലും ഞായറാഴ്ച മാത്രമായിരുന്നു ചിക്കൻ കറിയായി ഉണ്ടായിരുന്നത് എങ്കിൽ ഇന്ന് മിക്ക ദിവസങ്ങളിലേക്കും ചിക്കൻ വെക്കുന്ന രീതിയിലേക്ക് കാലം എത്തി. അന്ന് അതൊരു ആർഭാടമായിരുന്നെങ്കിൽ ഇന്ന് അത് ഒരു ആവശ്യമായി മാറി.
കാലം മാറിയപ്പോൾ ആളുകൾക്ക് മാംസത്തിനോടുള്ള പ്രിയവും അത് ഭക്ഷിക്കുന്നതിന്റെ അളവും കൂടി. എന്നാൽ മാംസം കഴിക്കുമ്പോൾ പലയാളുകൾക്കും ഇന്ന് കൊളസ്ട്രോൾ ഉൾപ്പെടെ പല പ്രശ്നങ്ങളും ഉണ്ടാകുന്നതായി പഠനം തെളിയിക്കുന്നു. ഇതിന് ഒരു പ്രതിവിധിയുമായി എത്തിയിരിക്കുകയാണ് കുറച്ചു സംരംഭകർ. ഏറെക്കാലത്ത് റിസർച്ച് ഒടുവിൽ മാംസം പോലെ തന്നെ മാംസം നൽകാനായി എന്തുണ്ട് വഴി എന്നുള്ള ചിന്തയിൽ നിന്ന് ഗ്രീൻ മീറ്റ് എന്ന സംരംഭത്തിൽ ഇവർ എത്തി.
ഓൺലൈനായി നമുക്ക് ഗ്രീൻ മീറ്റ് വാങ്ങാൻ കഴിയുന്ന വിധത്തിൽ സൈറ്റ് ഉൾപ്പെടെ ഇവർ ഇപ്പോൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഗ്രീൻ മീറ്റ് എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മാംസത്തിന്റെ അതേ രുചിയിൽ മാംസമില്ലാതെ മാംസം എങ്ങനെ നൽകാം എന്നതിന്റെ ഉത്തരമാണിത്. പേരിൽ മീറ്റ് ഉണ്ടെങ്കിലും പൂർണമായും മീറ്റില്ലാതെയാണ് നിർമ്മിക്കുന്നത്. പക്ഷേ മാംസത്തിന്റെ അതേ രുചിയിൽ ഇവ ഓൺലൈനിൽ വാങ്ങാൻ കഴിയും. താരതമ്യേന പണം കൂടുതലാണ് എങ്കിലും ചിക്കനോ മറ്റു മാംസമോ വേണമെന്ന് ഉള്ള ആളുകൾക്ക് ഇവ കഴിക്കാതെ തന്നെ ആരോഗ്യകരമായി നിന്നുകൊണ്ട് മാംസം കഴിച്ച രുചി തോന്നിക്കാനുള്ള ഭക്ഷ്യപദാർത്ഥമാണിത് ഇത്.
പ്ലാന്റ് ബേസ്ഡ് ആയിട്ടുള്ള മാംസം ആണ് ഇത് എന്ന് ഇവരുടെ പാക്കേജുകളിൽ നിന്ന് തന്നെ വ്യക്തമായ ലേബൽ ചെയ്തിട്ടുണ്ട്. മാംസം പോലെ കറി കട്ട് എന്നുള്ള പാക്കേജിങ്ങിലും ഇനി അല്ല അവര് തന്നെ പാചകം ചെയ്ത് പാക്കേജിങ്ങിൽ ആക്കിയും ഇവ ലഭ്യമാകുന്നുണ്ട്. കറി കട്ട് ആയി നൽകുന്ന പാക്കിന് 550 രൂപയാണ് ഓൺലൈനിൽ വില. വില അല്പം കൂടുതലാണ് എങ്കിലും ആരോഗ്യകരമായി നിൽക്കാൻ സഹായിക്കുന്ന ഒരു പദാർത്ഥമാണ് ഇത് എന്നാണ് ഇതിന് പിന്നിലുള്ള ആളുകൾ അവകാശപ്പെടുന്നത്. പെപ്പർ റോസ്റ്റും, സ്റ്റൂവും, ചില്ലി റോസ്റ്റും ഉൾപ്പെടെ ഇവർ നൽകുന്നുണ്ട്.