Saturday, March 28, 2026
25.8 C
Kerala

മലയാള സിനിമ വ്യവസായത്തിൽ പുത്തൻ റെക്കോർഡുകൾ കുറിച്ചുകൊണ്ട് എമ്പുരാൻ നാളെ എത്തും.

മലയാള സിനിമ വ്യവസായത്തിൽ പുത്തൻ റെക്കോർഡ് കുറിച്ചു കൊണ്ടാണ് പൃഥ്വിരാജ് മുരളി ഗോപി മോഹൻലാൽ കൂട്ടുകെട്ടിലെ എമ്പുരാന്റെ വരവ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രം 180 ഓളം കോടി മുടക്കിയാണ് നിർമ്മിച്ചിരിക്കുന്നത് എന്നാണ് കൺഫോം ആകാത്ത വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ വലിയൊരു തുക തിരിച്ചുപിടിക്കണമെങ്കിൽ റിലീസിനു മുമ്പേ ഉണ്ടാകുന്ന കനത്ത ബുക്കിംഗ് മറ്റ് റൈറ്റ്സുകളുടെയും തുക സിനിമയ്ക്ക് അനുകൂലമാകണമായിരുന്നു. അത്തരത്തിലേക്ക് തന്നെയാണ് സിനിമയുടെ യാത്ര.

 ബുക്കിംഗ് റെക്കോർഡുകൾ തിരുത്തി കൊണ്ടാണ് സിനിമ മുന്നേറിക്കൊണ്ടിരിക്കുന്നത്. രാവിലെ ആറുമണി മുതൽ ലോകമെമ്പാടുമുള്ള പല സ്ഥലങ്ങളിലായി ഷോകൾ. ഇതിൽ ചില മൾട്ടിപ്ലക്സുകൾ സിനിമയ്ക്ക് ചാർജ് ചെയ്യുന്നത് 500 നു മുകളിൽ രൂപയാണ്. അതിനു പ്രധാനപ്പെട്ട കാരണമായി മാറിയിരിക്കുന്നത് സിനിമയ്ക്ക് ഉണ്ടാകുന്ന ഹൈപ്പ് ആണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ബുക്കിങ്ങിൽ പുതുചരിത്രമാണ് എമ്പുരാൻ സൃഷ്ടിച്ചിരിക്കുന്നത്. തമ്പുരാന്റെ പേരിലുള്ള ചില റെക്കോർഡുകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കിയാലോ?

 ബുക്കിംഗ് ഓപ്പൺ ആയ സിനിമയുടെ ഫ്രീ റിലീസ് ടിക്കറ്റ് സെയിൽ മാത്രം 50 കോടിക്ക് മുകളിൽ കടന്നിരിക്കുകയാണ്. 58 കോടി രൂപയാണ് പ്രീ റിലീസ് ടിക്കറ്റ് സെയിലായി സിനിമ കലക്ട് ചെയ്തതായി പറയുന്നത്. മോഹൻലാൽ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പോസ്റ്ററായി കാര്യം വെളിപ്പെടുത്തിയത്. ഒരു മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഇത് എക്കാലത്തെയും വലിയ റെക്കോർഡ് ആണ്. ഇതിനു മുന്നേ ഏറ്റവും വലിയ ഹൈപ്പുള്ള സിനിമകളിൽ ഒന്നായ കൽക്കിയുടെ ആഗോള ബുക്കിംഗ് റെക്കോർഡുകൾ സിനിമ ഇതിനോടകം തകർത്തെറിഞ്ഞു. ഇതോടൊപ്പം ആദ്യദിനം തന്നെ 50 കോടി പിന്നിടുന്ന മലയാള സിനിമ എന്ന റെക്കോർഡും സിനിമ സ്വന്തമാക്കി കഴിഞ്ഞു.

 സിനിമ മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന സിനിമയാകും എന്നുള്ള കാര്യം ഏറെക്കുറെ ഉറപ്പായി. ഒരു ഹൈപ്പും ഇല്ലാതെ വന്ന മഞ്ഞുമ്മൽ ബോയ്സ് ആയിരുന്നു മലയാളത്തിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ സിനിമ. സിനിമയുടെ പ്രിയ റിലീസ് ടിക്കറ്റ് സെയിൽ ഒക്കെ വളരെ തുച്ഛമായിരുന്നു. ഇതിനെ അപേക്ഷിച്ച് റിലീസിന് മുൻപേ തന്നെ സിനിമ 58 കോടി നേടിയെങ്കിൽ മഞ്ഞുമ്മൽ ബോയ്സിന്റെ ടോട്ടൽ കളക്ഷൻ സിനിമ ആദ്യ ഒരാഴ്ച കഴിയുമ്പോഴേക്കും ബ്രേക്ക് ചെയ്യും എന്നാണ് കണക്കുകൂട്ടൽ. ചുരുക്കിപ്പറഞ്ഞാൽ മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമയായി എമ്പുരാൻ  മാറാൻ അധികസമയം ഇനി വേണ്ട.

 മലയാളത്തിൽ ഏറ്റവും കൂടുതൽ ബഡ്ജറ്റ് ചിലവഴിച്ച് നിർമ്മിക്കുന്ന സിനിമയാണ് എമ്പുരാൻ എന്ന മറ്റൊരു റെക്കോർഡ് കൂടി സിനിമ സ്വന്തമാക്കി. ഇതിനോടൊപ്പം തന്നെ ഓവർസീസ് റൈറ്റ്സ് ഉൾപ്പെടെ ഏറ്റവും കൂടുതൽ നേടുന്ന സിനിമയും എമ്പുരാനായി. അന്യഭാഷകളിൽ സിനിമയുടെ ഡിസ്ട്രിബ്യൂഷൻ റൈഡ്സും ഇപ്പോൾ റെക്കോർഡ് ആണ്. സിനിമയുടെ ഓ ടി ടി റൈറ്റ്സും റെക്കോർഡിൽ വിറ്റുപോയി എന്നാണ് പുറത്തേക്ക് വരുന്ന വിവരം. ആദ്യ ഒരു മണിക്കൂറിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റുപോയ മലയാള സിനിമ എന്നുള്ള റെക്കോർഡും ഏറ്റവും കൂടുതൽ റിലീസിന് മുമ്പേ ഓൺലൈനായി ടിക്കറ്റ് വിട്ടു എന്ന റെക്കോർഡും ചുരുങ്ങിയ സമയം കൊണ്ട് സിനിമ സ്വന്തമാക്കി.

 കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ പ്രീ റിലീസ് ഇവന്റുകൾ കണ്ടക്ട് ചെയ്ത സിനിമ കൂടിയായി എമ്പുരാൻ. ഇങ്ങനെ നിരവധി റെക്കോർഡുകൾ മലയാളത്തിൽ തിരുത്തിക്കുറിച്ചു കൊണ്ടാണ് സിനിമയുടെ വരവ്. ഇതിനുപുറമേ ഐ മാക്സിൽ റിലീസ് ചെയ്യാൻ പോകുന്ന ആദ്യ മലയാള സിനിമ കൂടിയാണ് എമ്പുരാൻ. 27ന് ആറുമണിമുതൽ ലോകം സിനിമ കണ്ടുതുടങ്ങും. മോഹൻലാൽ എന്ന നടൻ ഒരു വിജയം ആഗ്രഹിക്കുന്ന സമയത്താണ് സിനിമയുടെ വരവ്. അതുകൊണ്ടുതന്നെ വാണിജ്യപരമായി സിനിമ ഉണ്ടാക്കുന്ന നേട്ടം വളരെ വലുതാണ്.

 ഇതോടൊപ്പം തന്നെ സിനിമയ്ക്ക് മറ്റുള്ള ഭാഷകളിൽ കൂടി ലഭിക്കുന്ന റിലീസിന് മുൻപേയുള്ള സ്വീകാര്യത മലയാള സിനിമയുടെ ഗതി തന്നെ മാറ്റിയേക്കാം എന്നതാണ് പ്രവചനം. സിനിമയിൽ അതിഥി താരമായും അല്ലാതെയും ഇംഗ്ലീഷ് സിനിമകളിലും കൊറിയൻ സിനിമകളിലും ജപ്പാനീസ് സിനിമകളിലും ഉൾപ്പെടെ അഭിനയിക്കുന്ന ആളുകളുണ്ട്. അതുകൊണ്ടുതന്നെ അവരുടെ നാട്ടിലെ ആളുകൾ സിനിമ കാണാൻ താല്പര്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരുപക്ഷേ ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിക്കാൻ പോകുന്ന എമ്പുരാൻ മാറാൻ പോകുന്നു എന്ന് തന്നെ നമുക്ക് അനുമാനിക്കാം. 

Hot this week

Rayzon Solar posts sharp revenue and profit growth in FY25 driven by strong module sales

Rayzon Solar Limited reported a significant surge in financial...

RCB ownership set for major change as consortium eyes record deal ahead of IPL 2026

Royal Challengers Bengaluru (RCB) could be heading toward a...

BPCL launches India’s first 24×7 LPG vending machine in Gurugram

In a first-of-its-kind initiative in the country, Bharat Petroleum...

Duroflex posts steady revenue growth with sharp rise in profit in FY25

Duroflex reported a modest increase in revenue for the...

IPL 2026 Begins with Strong Financial Momentum and Heightened Safety Measures

The 2026 season of the Indian Premier League is...

Topics

Rayzon Solar posts sharp revenue and profit growth in FY25 driven by strong module sales

Rayzon Solar Limited reported a significant surge in financial...

RCB ownership set for major change as consortium eyes record deal ahead of IPL 2026

Royal Challengers Bengaluru (RCB) could be heading toward a...

BPCL launches India’s first 24×7 LPG vending machine in Gurugram

In a first-of-its-kind initiative in the country, Bharat Petroleum...

Duroflex posts steady revenue growth with sharp rise in profit in FY25

Duroflex reported a modest increase in revenue for the...

Raghav Chadha raises concern in Parliament over expiry of unused mobile data

Aam Aadmi Party MP Raghav Chadha has raised concerns...

Elon Musk Unveils $25 Billion TeraFab Chip Factory in Texas

Elon Musk has unveiled plans for TeraFab, a massive...
spot_img

Related Articles

Popular Categories

spot_imgspot_img