മലയാള സിനിമ വ്യവസായം വീണ്ടും ഉണരുകയാണ്. അതിന് വലിയ സഹായമായി ഇരിക്കുന്നത് എമ്പുരാൻ എന്ന പൃഥ്വിരാജ് – മുരളി ഗോപി – മോഹൻലാൽ കൂട്ടുകെട്ടിൽ വന്നിരിക്കുന്ന സിനിമയാണ്. മലയാള സിനിമാ വ്യവസായത്തിൽ വലിയ രീതിയിലുള്ള തർക്കങ്ങൾ നിലനിൽക്കുമ്പോൾ ആയിരുന്നു എമ്പുരാന്റെ വരവ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സിനിമ താരങ്ങളും തമ്മിൽ വലിയ തർക്കം നിലവിൽ ഉണ്ടായിരുന്നു. താരങ്ങൾ സ്വയം പ്രൊഡ്യൂസ് ചെയ്യുന്നു എന്നും നിർമ്മാതാക്കളിൽ നിന്ന് അധിക വേദന ആവശ്യപ്പെടുന്നു എന്നുമുള്ള തർക്കങ്ങൾ വലിയ കോലാഹലം ആയിരുന്നു മലയാള സിനിമ വ്യവസായത്തിൽ സൃഷ്ടിച്ചത്.
ഈ വർഷം ഇതുവരെ റിലീസ് ആയ സിനിമയിൽ വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമേ സാമ്പത്തികപരമായി ലാഭം ആയിരുന്നുള്ളൂ. ഈ സാഹചര്യത്തിൽ ആയിരുന്നു എമ്പുരാന്റെ വരവ്. വലിയ രീതിയിലുള്ള ഓപ്പണിങ് ബുക്കിംഗ് ഫസ്റ്റ് ഡേ കളക്ഷനും സിനിമ സ്വന്തമാക്കിയിരുന്നു. സിനിമയുടെ ബുക്കിംഗ് ആരംഭിച്ചപ്പോൾ തന്നെ ആദ്യ മണിക്കൂറുകളിൽ ബുക്ക് മൈ ഷോ എന്ന സിനിമ ടിക്കറ്റ് ബുക്കിംഗ് ആപ്പുകൾ ഉൾപ്പെടെ ക്രാഷ് ആയിരുന്നു. മലയാള സിനിമ ബുക്കിംഗ് ചരിത്രത്തിൽ വലിയ റെക്കോർഡുകൾ ആയിരുന്നു ആദ്യദിനങ്ങളിൽ സിനിമ സ്വന്തമാക്കിയത്.
എന്നാൽ ആദ്യദിനത്തെ കലക്ഷന് ശേഷം ചില രാഷ്ട്രീയ വിവാദങ്ങൾ സിനിമയിലെ പല സീനുകളെയും പറ്റി ഉണ്ടായി. ഇതിന്റെ പേരിൽ രാഷ്ട്രീയപരമായി പല ആളുകളും സിനിമയിലെ കഥയിലെ പ്രധാനപ്പെട്ട ഒരു കാര്യത്തെ ചോദ്യം ചെയ്തു. മോഹൻലാലിനെയും പൃഥ്വിരാജിനെയും മുരളീഗോപിയേയും ഉൾപ്പെടെ ഒരു വ്യത്യസ്ത പാർട്ടിയിൽ പെടുന്ന ആളുകൾ രൂക്ഷമായി വിമർശിച്ചു. ഈ വിമർശനത്തിൽ മോഹൻലാൽ ഉൾപ്പെടെ മാപ്പ് ചോദിക്കുന്നതും നമ്മൾ കണ്ടു. ആ പോസ്റ്റ് പൃഥ്വിരാജ് ഷെയർ ചെയ്യുകയും ചെയ്തു എങ്കിലും മുരളി ഗോപി ഇതിനെ പറ്റി യാതൊരു ഖേദപ്രകടനവും നടത്തിയില്ല.
രാഷ്ട്രീയ വിവാദമായതിനാൽ സിനിമയുടെ കളക്ഷന് വലിയ ഇടിവ് ഉണ്ടാകുമെന്ന് ഒരു വിഭാഗം ആളുകൾ പറഞ്ഞു. എന്നാൽ അവരുടെ പ്രതീക്ഷകളെ ആസ്ഥാനത്താക്കിക്കൊണ്ടുതന്നെ രാഷ്ട്രീയ വിഭാഗം സിനിമയ്ക്ക് വലിയൊരു പബ്ലിസിറ്റി നൽകി. സിനിമ മുൻപുള്ളത് പോലെ തന്നെ വിവാദം വന്നതിനാൽ വീണ്ടും ഉയർത്തെഴുന്നേറ്റു. കഴിഞ്ഞ ഞായറാഴ്ച ഉൾപ്പെടെ റെക്കോർഡ് കലക്ഷൻ ആണ് സിനിമയ്ക്ക് വന്നത് എന്നാണ് അണിയറ സംസാരം. വിവാദങ്ങളിൽ മോഹൻലാലിന്റെ പ്രതികരണവും ഒരു വിഭാഗം മോഹൻലാൽ ആരാധകരിൽ സങ്കടം ഉളവാക്കി എന്നുള്ള വാർത്തകളും വന്നു.
വിവാദം കൊടുത്തപ്പോൾ അണിയറ പ്രവർത്തകർ സിനിമയിലെ ചില ഭാഗങ്ങൾ കട്ട് ചെയ്യുകയും വില്ലന്റെ പേര് മാറ്റി ചെയ്യുകയും ചെയ്തു. കട്ട് ചെയ്ത ഭാഗങ്ങൾ തിയേറ്ററിലേക്ക് എത്തും എന്നുള്ള രീതിയിലുള്ള പോസ്റ്റുകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇട്ടു. ഇത് കട്ട് ചെയ്യുന്നതിന് മുമ്പേ സിനിമ കാണാനുള്ള ആളുകളുടെ തിരക്ക് ഉണ്ടാക്കുന്നതിന് കാരണമായി. ഇതോടൊപ്പം കട്ട് ചെയ്തശേഷം കട്ട് ചെയ്തത് എന്താണ് എന്ന് കാണാനും തിയറ്റുകളിലേക്ക് ആളുകൾ ഇരച്ചു കയറി. വലിയ രീതിയിൽ പബ്ലിസിറ്റി സിനിമയ്ക്ക് രാഷ്ട്രീയ വിഭാഗം വന്നതിനാൽ വന്നുചേരുകയും സിനിമ തകരാൻ തുടങ്ങി എന്നുള്ള സ്ഥലത്ത് നിന്നും വീണ്ടും ഉയർത്തെഴുന്നേൽക്കുകയും ചെയ്തു.
മലയാള സിനിമ ചരിത്രത്തിൽ 200 കോടി പിന്നിട്ട് ഇപ്പോൾ സിനിമ കുതിപ്പ് തുടരുകയാണ്. മറ്റ് റൈറ്റ്സുകളുടെ തുക ഒക്കെ ചേർത്താൽ ഏകദേശം 300 കോടിക്ക് മുകളിലായി സിനിമയുടെ ആകെ കളക്ഷൻ. 180 കോടിയോളം ആണ് സിനിമയുടെ മുടക്ക് മുതൽ എന്നതിനാൽ തന്നെ സിനിമ ഏകദേശം സേഫ് ആയി എന്നാണ് അറിയാൻ കഴിയുന്നത്. മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടുന്ന സിനിമയായി ഏപ്രിൽ രണ്ടിന് എമ്പുരാൻ മാറി. രാഷ്ട്രീയ വിഭാഗം ഉണ്ടാക്കിയത് ഉൾപ്പെടെ പബ്ലിസിറ്റി ആണ് എന്ന് സുരേഷ് ഗോപി ഉൾപ്പെടെയുള്ള ആളുകൾ പരാമർശവുമായി രംഗത്തെത്തിയതും വാർത്തകളിൽ നിറഞ്ഞു.
എങ്ങനെ ഒരു സിനിമ വലിയ രീതിയിൽ ആളുകൾ സംസാരിക്കുന്നു എന്നുള്ളതിന് തെളിവായി മാറുകയാണ് എമ്പുരാൻ. മുമ്പ് ഷാരൂഖാൻ നായകനായ പട്ടാൻ എന്ന സിനിമ ഇറങ്ങിയ സമയത്ത് ദീപിക പദുക്കോൺ എന്ന നടിയുടെ വസ്ത്രധാരണത്തിന്റെ നിറം ചൊല്ലി വലിയ വിവാദമായി. ആ വിവാദം ആ സിനിമയ്ക്ക് എക്സ്ട്രാ പബ്ലിസിറ്റി ലഭിക്കുന്നതിന് കാരണമാവുകയും വലിയ വിജയം ആകുകയും ചെയ്തു. ഇതേ സൈക്കോളജി തന്നെയാണ് എമ്പുരാൻ എന്ന സിനിമയുടെ കാര്യത്തിലും നടന്നിരിക്കുന്നതായി നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്. കാശ്മീർ ഫയൽസ് എന്ന സിനിമ ഇറങ്ങിയപ്പോഴും കേരള സ്റ്റോറി എന്ന സിനിമ ഇറങ്ങിയപ്പോഴും നടന്ന അതേ പബ്ലിസിറ്റി മെത്തേഡ് തന്നെയാണ് ഇവിടെയും നടന്നിരിക്കുന്നത്.
ഒരു വിഭാഗം ആളുകൾ ഒരു സിനിമയെ എതിർത്ത് സംസാരിക്കുന്നതിലൂടെ ആ സിനിമ കാണുവാനുള്ള ആളുകളുടെ ത്വര വർദ്ധിക്കുകയും ആ സിനിമ വിജയമാകുകയും ചെയ്യുന്നു. എമ്പുരാന്റെ കാര്യത്തിലാണ് എങ്കിൽ സിനിമ റിലീസ് ആകുന്നതിനു മുമ്പേ വലിയ രീതിയിലുള്ള പബ്ലിസിറ്റി ചെയ്തിരുന്നു. ഈ പബ്ലിസിറ്റി കാരണം ഇങ്ങനെ ഒരു സിനിമ വരുന്നുണ്ട് എന്നുള്ള കാര്യം ഇന്ത്യ മുഴുവൻ അറിഞ്ഞു. ഇതിനോടൊപ്പം നെഗറ്റീവ് പബ്ലിസിറ്റി കൂടി വന്നതോടെ സിനിമ കാണുവാനുള്ള ആളുകളുടെ ആഗ്രഹം കൂടുകയും സിനിമ വൻ വിജയമാവുകയും ചെയ്തു.
യഥാർത്ഥത്തിൽ രാഷ്ട്രീയ പ്രശ്നങ്ങൾ സിനിമയുടെ അണിയറ പ്രവർത്തകർ ഉണ്ടാക്കിയതാണ് എന്ന് ഒരു വിഭാഗം ആളുകൾ പറയുന്നുണ്ട് എങ്കിലും സത്യാവസ്ഥ എന്താണെന്ന് ഇപ്പോഴും അറിയില്ല. പക്ഷേ മലയാള സിനിമ വ്യവസായത്തെ സംബന്ധിച്ചിടത്തോളം വലിയൊരു ആശ്വാസമാവുകയാണ് എമ്പുരാൻ എന്ന സിനിമയുടെ വിജയം. ലിബർട്ടി ബഷീർ ഉൾപ്പെടെയുള്ള തിയേറ്റർ ഓണർമാർ ഇത്തരത്തിൽ ഒരു തിരക്ക് അടുത്തകാലത്തൊന്നും കണ്ടിട്ടില്ല എന്ന ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയതും സിനിമയ്ക്ക് സഹായകരമായി. ഒരു വിധത്തിൽ പറഞ്ഞാൽ വലിയ വിവാദമുണ്ടായ സാഹചര്യത്തിൽ സിനിമ വളർന്നുവെങ്കിലും മലയാള സിനിമ വ്യവസായത്തിനുള്ളിലെ പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരങ്ങളും നൽകി എമ്പുരാൻ.