ഐപിഎൽ 2025 ആവേശകരമായി നീങ്ങുകയാണ്. എല്ലാ ടീമുകളും ഒന്നിൽ കൂടുതൽ വിജയവുമായി മുന്നോട്ടേക്ക് സഞ്ചരിക്കുമ്പോൾ ഐപിഎല്ലുമായി ബന്ധപ്പെട്ട തട്ടിപ്പുകളും നിരവധിയായി ഉയർന്നു എന്നാണ് വാർത്തകൾ. സീസണിന്റെ ആവേശം ഉയരുന്നതിനൊപ്പം, സൈബർ തട്ടിപ്പുകാരും സജീവമാകുകയാണ്. ഫാൻസിന്റെ ആവേശം മുതലെടുത്ത് വ്യാജ വെബ്സൈറ്റുകൾ, ആപ്പുകൾ, ലിങ്കുകൾ എന്നിവയിലൂടെ പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം വർധിച്ചിരിക്കുന്നു.
സാധാരണയായി വ്യാജ ടിക്കറ്റുകൾ, അനധികൃത ലൈവ് സ്ട്രീമിംഗ് ലിങ്കുകൾ, സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങൾ എന്നിവയിലൂടെ ഉപഭോക്താക്കളെ വഞ്ചിക്കുന്നതാണ് ഈ തട്ടിപ്പുകളുടെ രീതി. കരിഞ്ചന്തയിൽ ടിക്കറ്റ് ലഭിക്കുന്നത് വളരെ സുലഭമാണ്. ചെന്നൈ മത്സരങ്ങളുടെ ടിക്കറ്റ് പതിനായിരത്തിനു മുകളിൽ രൂപയ്ക്ക് മാത്രമാണ് കരിഞ്ചന്തയിൽ വിൽക്കപ്പെടുന്നത്. ഇതിനുപുറമേ ലിങ്കുകൾ ഉപയോഗിച്ചുള്ള സൈബർ തട്ടിപ്പും ഐപിഎല്ലുമായി ബന്ധപ്പെട്ട് കൂടി വരികയാണ് എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.
ഇത്തരത്തിലുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നത് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തപ്പെടാനും സാമ്പത്തിക നഷ്ടങ്ങൾ സംഭവിക്കാനും കാരണമാകാം.
സുരക്ഷിതമായി ഐപിഎൽ ആസ്വദിക്കാൻ, ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയുള്ള ടിക്കറ്റ് ബുക്കിംഗിനും ലൈവ് സ്ട്രീമിംഗിനും മുൻഗണന നൽകണം. അപരിചിത ലിങ്കുകൾ, സന്ദേശങ്ങൾ എന്നിവയിൽ ക്ലിക്കുചെയ്യുന്നതിന് മുൻപ് അതിന്റെ വിശ്വാസ്യത ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അനാവശ്യമായി ഒരു ലിങ്കുകളിലും ക്ലിക്ക് ചെയ്യാൻ പാടില്ല എന്ന് സൈബർ ഉദ്യോഗസ്ഥർ തന്നെ വെളിപ്പെടുത്തുന്നുണ്ട്.
വെഡിങ് ആപ്പുകളുടെ ലിങ്ക് ഐപിഎല്ലിന്റെ പേരിനൊപ്പം പല ഓൺലൈൻ സൈറ്റുകളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുന്നുണ്ട്. ഇതിനോടൊപ്പം ചേർത്ത് പറയാനായി പല രീതിയിലുള്ള വാതുവെപ്പുമായി ബന്ധപ്പെട്ട് ടെക്നോളജിയെ ഉപയോഗിച്ചുകൊണ്ടുള്ള തട്ടിപ്പും സുലഭമായി തുടരുകയാണ്. സൈബർ തട്ടിപ്പുകൾ തടയുന്നതിനായി, സംശയാസ്പദമായ ലിങ്കുകൾ ലഭിച്ചാൽ അതിനെ കുറിച്ച് ബന്ധപ്പെട്ട സൈബർ സെല്ലിനെ അറിയിക്കുക. സംഭവവുമായി ബന്ധപ്പെട്ട് മത്സരം ആസ്വദിക്കുന്നതിനപ്പുറം കൂടുതലായി ഒരു ഇൻവോൾമെന്റ് ഒരു സാധാരണ ജനത്തിന് വേണമെങ്കിൽ കൃത്യമായും ശ്രദ്ധിച്ചുവേണം ചെയ്യാണെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു.