കണ്ണടച്ച് തുറക്കുന്നതിന് മുമ്പാണ് 11 മാസങ്ങൾ കടന്നുപോയത് എന്നാണ് സാധാരണ മലയാളികൾ പറയുന്നത്. ഡിസംബർ 1 വന്നെത്തിയതോടുകൂടി ക്രിസ്മസ് ആഘോഷിക്കാനായി വിപണിയും നാടും ഒരുങ്ങി. ഇനി വെറും 25 ദിവസം മാത്രമാണ് ക്രിസ്മസ് രാവ് പിറക്കാനായി ഉള്ളത്. ഏഴു ദിവസം കൂടി കഴിഞ്ഞാൽ ന്യൂ ഇയർ ആഘോഷവും വന്നെത്തും. ക്രിസ്ത്യാനികളുടെ ആഘോഷമായി ക്രിസ്മസ് പറയപ്പെടാറുണ്ട് എങ്കിലും കേരളത്തെ സംബന്ധിച്ചിടത്തോളം എല്ലാ ആളുകളും ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു.
ക്രിസ്മസ് വിപണി ലക്ഷ്യമാക്കിക്കൊണ്ട് സൂറത്തിൽ നിന്നും തിരിപ്പൂരിൽ നിന്നും വസ്ത്രങ്ങൾ ഉൾപ്പെടെ തുണി കടകളിൽ എത്തിത്തുടങ്ങി. മാസങ്ങൾക്ക് മുമ്പേ തന്നെ ക്രിസ്മസ് ആഘോഷിക്കാനുള്ള പ്ലം കേക്ക് ഒരുക്കാനായി മിക്സിങ് ചടങ്ങ് ഉൾപ്പെടെ പല പ്രമുഖ ബേക്കറികളിലും നടന്നിരുന്നു. ക്രിസ്മസിൽ ഒഴിച്ചുകൂടാൻ പറ്റാത്ത മറ്റൊരു കാര്യം. മാസങ്ങൾക്ക് മുമ്പ് തന്നെ കേക്ക് ഒരുക്കേണ്ട ചടങ്ങുകളിലേക്ക് എല്ലാ ബേക്കറികളും കടന്നുവെങ്കിലും ആ കേക്ക് രുചിക്കാൻ ക്രിസ്മസ് എത്തണം.
നാട്ടിലെങ്ങും പപ്പാഞ്ഞിയുടെ ചുവപ്പു നിറത്തിലുള്ള വസ്ത്രവും തൂവെള്ള നിറത്തിലുള്ള മുഖംമൂടികളും എത്തിക്കഴിഞ്ഞു. പ്രമുഖ കടകളിലൊക്കെ ക്രിസ്മസ് അപ്പൂപ്പൻ പ്രതിമയും നിരന്നു തുടങ്ങി. വലിയ രീതിയിലുള്ള കച്ചവടമാണ് ഇത്തവണ ക്രിസ്മസ് അനുബന്ധിച്ച് കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള ബീവറേജസ് ഔട്ട്ലെറ്റിൽ നിന്നും പ്രതീക്ഷിക്കുന്നത്. ഇതേ പോലെ തന്നെ ക്രിസ്മസ് സമയങ്ങളിൽ വലിയ കച്ചവടം ഉണ്ടാകുന്ന മറ്റൊരു സ്ഥാപനം മത്സ്യ – മാംസ മാർക്കറ്റുകൾ ആണ്.
ക്രിസ്ത്യാനികളുടെ തീൻമേശയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത പ്രധാന മാംസം പോർക്കും ബീഫും ആണ്. ഇക്കുറിയും പതിവ് തെറ്റിക്കാതെ വലിയ രീതിയിൽ പോകും എന്നാണ് കടക്കാർ പ്രതീക്ഷിക്കുന്നത്. കോഴിക്ക് താരതമ്യേന വില കുറഞ്ഞ സമയമാണിത്. എന്നാൽ ക്രിസ്മസ് ഇങ്ങു എത്തുന്നതോടുകൂടി കോഴി വില വീണ്ടും കുതിച്ചുയരാൻ സാധ്യതയുള്ളതായി കച്ചവടക്കാർ ഭയപ്പെടുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ വലിയ രീതിയിൽ ക്രിസ്മസ് കൊണ്ടാണ് എങ്കിലും കേരളത്തിൽ അത്ര വലിയ രീതിയിൽ ക്രിസ്മസ് ആഘോഷിച്ചിരുന്നില്ല.
എന്നാൽ അടുത്തിടെയായി കേരളത്തിൽ ഏതു പാശ്ചാത്യ രാജ്യങ്ങളിലും ആഘോഷിക്കുന്നത് പോലെ തന്നെ ഇപ്പോൾ ക്രിസ്മസ് ആഘോഷിക്കാനായി ഒരുങ്ങിയിട്ടുണ്ട്. ക്രിസ്മസും ന്യൂ ഇയറും വളരെ ചെറിയ ദിവസങ്ങളുടെ വ്യത്യാസത്തിൽ മാത്രം വരുന്നതിനാൽ തന്നെ ഒന്നിച്ച് ലീവ് എടുത്ത് വീണ്ടും നാടുകളിലേക്ക് പോകുന്ന നിരവധി ആളുകൾ ഉണ്ട്. കുടുംബവുമൊത്ത് മിക്ക ആളുകളും ഇപ്പോൾ സമയം ചിലവഴിക്കാനായി ആഗ്രഹിക്കുന്ന സമയം കൂടിയായി ക്രിസ്മസ് ന്യൂ ഇയർ കാലയളവ് മാറിയിട്ടുണ്ട്.
ക്രിസ്മസ് അവധി എത്താനായി ഇനിയും ദിവസങ്ങൾ ഏറെയുണ്ട് എങ്കിലും പല സ്ഥലങ്ങളിൽ നിന്നും ട്രെയിൻ ടിക്കറ്റുകളും ബസ് ടിക്കറ്റ് ഫ്ലൈറ്റ് ടിക്കറ്റ് ഇപ്പോൾ തന്നെ വിറ്റു തീർന്നിട്ടുണ്ട്. പ്രധാനമായും ബാംഗ്ലൂർ ബസുകൾക്ക് വലിയ രീതിയിൽ വില ഉയരുമെന്നും ആളുകൾ ഭയപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ആഘോഷ ദിവസങ്ങൾക്കു മുമ്പ് തന്നെ വലിയ രീതിയിലുള്ള തിരക്കാണ് ബസ് ബുക്കിങ്ങിന് ഉണ്ടാകുന്നത്. ബോംബെയിൽ നിന്നും ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന മിക്ക ട്രെയിനുകളും ഇപ്പോൾതന്നെ ബുക്കിംഗ് പൂർത്തിയായിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യാൻ മറന്ന മറ്റ് നാട്ടിൽ നിൽക്കുന്ന ആളുകൾക്ക് ഇനി തൽക്കാൽ ടിക്കറ്റ് ഓപ്പൺ ആകണം എന്നർത്ഥം.
ബാംഗ്ലൂർ ചെന്നൈ പോലെയുള്ള ദീർഘദൂര ബസ് സർവീസുകൾ ക്രിസ്മസ് എടുക്കുന്നതോടുകൂടി 10 ദിവസം മുൻപ് സാധാരണ രീതിയിൽ ബസ്സിന് വില ഇരട്ടിയാക്കാറുണ്ട്. ഇത് പേടിച്ചാണ് മിക്ക ആളുകളും മുൻകൂട്ടി ഒരു ഡേറ്റ് കണ്ടു ഇപ്പോൾ ബസ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. ദുബായിൽ നിന്നും ഖത്തറിൽ നിന്നും ഉൾപ്പെടെ ഉള്ള ഫ്ലൈറ്റ് ടിക്കറ്റുകളുടെ വില ഇപ്പോൾതന്നെ കൂടാൻ തുടങ്ങിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ വിലക്കയറ്റം മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു ക്രിസ്മസും ന്യൂ ഇയറും ആകും ഇത്തവണ എന്ന് സാരം.






