മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്സ് AI യുടെ ഭാവിയെ കുറിച്ച് കാണുന്നത് ചെറിയ ഭയത്തിലാണ്. വലിയ വളർച്ച കൃത്രിമ ബുദ്ധി കാരണം പല മേഖലകളിലും ഉണ്ടാവുമെങ്കിലും കൂടുതൽ മനുഷ്യർക്ക് തൊഴിൽ അവസരം നഷ്ടപ്പെടും എന്ന് അദ്ദേഹം കരുതുന്നു. വരുംകാലത്ത് മനുഷ്യൻ എന്തൊക്കെയാണോ ചെയ്യുന്നത് അത് ചെയ്യാൻ കെൽപ്പുള്ള രീതിയിലുള്ള കൃത്രിമ ബുദ്ധി വരാനുള്ള സാധ്യത കൂടുതലാണ്. അത്തരത്തിലാണ് കാര്യങ്ങളുടെ പോക്ക് എങ്കിൽ മിക്ക സ്ഥലങ്ങളിലും കൃത്രിമ ബുദ്ധി മനുഷ്യരുടെ സ്ഥാനം കയ്യടക്കും എന്നും അദ്ദേഹം പറയുന്നു.
ദി ടു നൈറ്റ് ഷോ എന്ന പരിപാടിയിലാണ് ബിൽ ഗേറ്റ്സ് എ ഐയെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ചത്. ഇതോടൊപ്പം തന്നെ ബേസ്ബോൾ കമ്പ്യൂട്ടർ കളിക്കുന്നത് പൊതുവേ നമ്മൾക്കിഷ്ടമല്ലല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യർ ചെയ്യുന്ന കാര്യങ്ങൾ എഐ കീഴടക്കുന്നതിനെ കുറിച്ച പ്രതീകാത്മകമായി സംസാരിക്കുകയായിരുന്നു ബിൽ ഗേറ്റ്സ്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ എഐ വലിയ മാറ്റങ്ങൾ വരുംവർഷങ്ങളിൽ ഉണ്ടാക്കും. എന്നാണ് ഗേറ്റ്സ് പറയുന്നത്. സാങ്കേതിക നവീകരണത്തിന് എഐ ഒരു “സൂപ്പർചാർജർ” ആകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ആരോഗ്യ മേഖലയിൽ, രോഗനിർണ്ണയവും ചികിത്സാ മാർഗരേഖകളും വ്യക്തിപരമാക്കാൻ എഐ സഹായിക്കുമെന്ന് ഗേറ്റ്സ് അഭിപ്രായപ്പെടുന്നു. ആന്റിബയോട്ടിക് മരുന്നുകളുടെ ശരിയായ ഉപയോഗം നിർദേശിക്കാനും, ഗർഭിണികൾക്കുള്ള ആരോഗ്യസംരക്ഷണം മെച്ചപ്പെടുത്താനുമുള്ള സാധ്യതയുണ്ട്. എഐ ഉപകരണങ്ങൾ ആരോഗ്യസംരക്ഷണം കൂടുതൽ കൃത്യമായതും സമഗ്രവുമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. വിദ്യാഭ്യാസ രംഗത്ത്, അടുത്ത 18 മാസത്തിനുള്ളിൽ എഐ ചാറ്റ്ബോട്ടുകൾ കുട്ടികളുടെ വ്യക്തിഗത ട്യൂട്ടർമാരായി പ്രവർത്തിക്കുമെന്ന് ഗേറ്റ്സ് പ്രവചിക്കുന്നു. ഇത്തരത്തിൽ പ്രവർത്തിക്കുന്നത് വഴി വിദ്യാഭ്യാസ മേഖലയിലും തൊഴിൽ നഷ്ടപ്പെടാൻ സാധ്യമാണ് എന്ന് അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചു.
കുട്ടികളുടെ വായനാ-എഴുത്ത് കഴിവുകൾ മെച്ചപ്പെടുത്താനും, അർത്ഥശേഷിയുള്ള പഠനാനുഭവം നൽകാനും എഐ കഴിയുമെന്ന് അദ്ദേഹം അദ്ദേഹം കരുതുന്നതായി പറഞ്ഞു. മൂല്യമേറിയ പഠനസൗകര്യങ്ങൾ ലഭ്യമാകാത്ത വിദ്യാർത്ഥികൾക്കും അതിന്റെ പ്രയോജനം ഉണ്ടാകുമെന്നും ഗേറ്റ്സ് കൂട്ടിച്ചേർക്കുന്നു. എഐ ഉപയോഗം ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ അടുത്ത 18-24 മാസത്തിനുള്ളിൽ വ്യാപകമാകുമെന്നും, അതിനുശേഷം അഫ്രിക്കൻ രാജ്യങ്ങളിലും എഐ വളർച്ച അനുഭവപ്പെടുമെന്നുമാണ്, ഗേറ്റ്സ് അഭിപ്രായപ്പെടുന്നത്. ലോകമെങ്ങുമുള്ള സാങ്കേതിക പ്രയോജനങ്ങൾ എല്ലാവർക്കുമെത്തിക്കാൻ എഐ ഉപകരിക്കും എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം എന്നും ബിൽഗേറ്റ്സ് പറഞ്ഞു.