കാലം പല രീതിയിലുള്ള മാറ്റവും ആണ് നമ്മുടെ ജീവിതശൈലിക്ക് കൊണ്ടുവരുന്നത്. പണ്ടുള്ള കാലത്ത് ക്ഷേത്രത്തിലും പള്ളിയിലും ചെന്നാൽ കാണിക്ക പണമായി അല്ലാതെ ഗൂഗിൾ പേ ആയി കൊടുക്കുന്നത് നമുക്ക് ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു. എന്നാൽ കാലം നമ്മളുടെ ചിന്തകളെ മാറ്റിമറിച്ചു ഓടിക്കൊണ്ടിരിക്കുകയാണ്. ഓരോ ദിനവും പുതിയ കണ്ടുപിടുത്തങ്ങളും അത് ജീവിതശൈലിയിൽ വലിയ മാറ്റവും ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. ഇതിന്റെ പുത്തൻ ഉദാഹരണമായി മാറുകയാണ് ബുക്ക് സേവ എന്ന ആപ്ലിക്കേഷൻ.
ബുക്ക് സേവാ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇതൊരു ബുക്കിംഗ് ആപ്ലിക്കേഷൻ ആണ്. ലോകത്തെ ഏതു കോണിൽ ഇരുന്നും നമ്മുക്ക് ഇഷ്ടപ്പെട്ട ക്ഷേത്രത്തിൽ വഴിപാട് ഓൺലൈനായി അതിവേഗം ബുക്ക് ചെയ്യാവുന്ന സേവനം ഒരുക്കിത്തരുന്ന ഒരു ആപ്ലിക്കേഷൻ ആണ് ബുക്ക് സേവ . ഇതോടൊപ്പം തന്നെ മറ്റു പല സേവനങ്ങളും ഈ ആപ്ലിക്കേഷൻ മുഖേന ബുക്ക് ചെയ്യാൻ സാധിക്കും. ഇതോടൊപ്പം തന്നെ ബുക്ക് സേവ സ്വന്തമായി സൈറ്റും നടത്തുന്നുണ്ട്.
നിരവധി സേവനങ്ങളാണ് ബുക്ക് സേവ ജനങ്ങൾക്കായി നൽകുന്നത്. അതായത് ദൈവീകതയെ കൃത്യമായി ഒരു മൊബൈൽ ആപ്ലിക്കേഷൻ വഴി കോഡിനേറ്റ് ചെയ്യുകയാണ് ഇവർ ചെയ്യുന്നത്. ലോകത്ത് എവിടെ നിന്നും ഇത് നമുക്ക് ഉപയോഗിക്കാൻ സാധിക്കും എന്നത് സൈറ്റിനെയും ആപ്ലിക്കേഷനെയും ജനങ്ങൾക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട് ജനപ്രിയമാക്കി. നിരവധി അമ്പലങ്ങളുടെ ലിസ്റ്റ് ഇവരുടെ ആപ്ലിക്കേഷനിൽ ഉണ്ട്. ആ ലിസ്റ്റ് അനുസരിച്ച് നമുക്ക് ആപ്ലിക്കേഷൻ ഇവരുടെ സൈറ്റ് ഉപയോഗിച്ച് വ്യത്യസ്ത സേവനങ്ങൾ സ്വന്തമാക്കാം.
ചുരുക്കിപ്പറഞ്ഞാൽ വഴിപാട് കൗണ്ടറിൽ നമ്മൾ ചെയ്യുന്ന കാര്യം വേണമെങ്കിൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ബുക്ക് ചെയ്യാം. അതായത് ഒരു നിറമാലയും വിളക്കും എന്ന പൂജ ചെയ്യണമെങ്കിൽ ഓൺലൈനിൽ അമ്പലത്തിന്റെ പേര് സെലക്റ്റ് ചെയ്തുകൊടുത്തു ബുക്ക് ചെയ്താൽ മതി. നമ്മളുടെ എന്റർ ചെയ്യുന്ന ഡീറ്റെയിൽസ് അനുസരിച്ച് പൂജാരി പൂജ ചെയ്തുകൊള്ളും. ഇതോടൊപ്പം തന്നെ തിരക്കുള്ള ക്ഷേത്രങ്ങളിൽ ദർശനത്തിന്റെ ക്യൂ ബുക്ക് ചെയ്യാനും ലൈവ് ദർശനം ബുക്ക് ചെയ്യാനും ആപ്ലിക്കേഷൻ കൊണ്ട് സാധിക്കുന്നു.
കാലം എങ്ങനെ മാറുന്നു എന്നുള്ളതിന് ഉദാഹരണമായി മാറുകയാണ് ബുക്ക് സേവ. ഒന്നിനും സമയമില്ലാത്ത രീതിയിലേക്ക് മനുഷ്യർ മാറിക്കൊണ്ടിരിക്കുന്നു. പഴയ ആളുകൾക്കും ചിലപ്പോൾ നെറ്റി ചുളിചേക്കാവുന്ന കണ്ടുപിടുത്തമാണ് ഇത് എങ്കിലും വലിയ രീതിയിൽ ആപ്ലിക്കേഷന് സ്വീകാര്യതയുണ്ട്. ഓൺലൈനായി വഴിപാട് കഴിക്കുന്നത് മിക്ക ആളുകൾക്കും ചിന്തിക്കാൻ പോലും കഴിയാത്ത സമയത്താണ് ഇപ്പോഴും നമ്മൾ ഉള്ളത് എങ്കിലും ആശയം വളരെ വ്യത്യസ്തകരമായ രീതിയിൽ അവതരിപ്പിച്ച ബുക്ക് സേവ വിജയം കാണുകയാണ്.