അമേരിക്കയിലെ ഇപ്പോൾ നിലവിലുള്ള ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് മുട്ട വിലയാണ് എന്ന് പറഞ്ഞാൽ എത്രപേർ വിശ്വസിക്കും? സംഭവം സത്യമാണ് അമേരിക്കയിൽ ഇപ്പോൾ ഏറ്റവും വലിയ പ്രശ്നമായി മാറിയിരിക്കുന്നത് മുട്ടയുടെ വില വർധനവാണ്! ലോകത്തെ തന്നെ ഏറ്റവും സമ്പന്ന രാഷ്ട്രമായ അമേരിക്കയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റിപ്പബ്ലിക് പാർട്ടിയുടെ മുൻപ്രസിഡന്റ് ജോ ബൈഡനും തമ്മിൽ കടുത്ത വാക്ക്പോരിന് മുട്ടയുടെ വില വർദ്ധനവ് ഇപ്പോൾ വഴി വച്ചിരിക്കുകയാണ്. മുട്ട അധികമായി ഉപയോഗിക്കുന്ന രാജ്യമാണ് അമേരിക്ക എന്നിരിക്കുകയാണ് മുട്ടയുടെ കുത്തനെയുള്ള വില വർദ്ധനവ് തന്നെയാണ് വാക്ക് പോരിനുള്ള പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന്.
മുട്ടയുടെ അധിക വില വർദ്ധനവ് കാരണം അമേരിക്കയിലെ റസ്റ്റോറന്റ്കളിൽ ഒരു മുട്ട വിഭവം ഇപ്പോൾ ഓർഡർ ചെയ്താൽ പൊന്നും വില നൽകണം. അത്തരത്തിൽ മുട്ടയുടെ വില വർദ്ധനവ് കാരണം റസ്റ്റോറന്റുകൾ അടക്കം ഇപ്പോൾ പുതുക്കി തുടങ്ങിയിരിക്കുകയാണ് അമേരിക്കയിലെ പ്രധാന നഗരങ്ങൾ. കേരളത്തിൽ സാധാരണ മുട്ടയ്ക്ക് ഏഴ് രൂപ വരെയാണ് പല സ്ഥലങ്ങളിൽ നിന്നും ഈടാക്കുന്നത്. നാടൻ മുട്ടയാണ് എങ്കിൽ കൂടിപ്പോയാൽ 10 രൂപ കൊടുക്കണം. എന്നാൽ അമേരിക്കയിലെ സ്ഥിതി ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ്. ജനുവരി മാസം,12 മുട്ട അടങ്ങിയ ഒരു പാക്കറ്റിന് അഞ്ച് ഡോളർ ഓളം ആയിരുന്ന മാർക്കറ്റിലെ വില. അതായത് ഒരു മുട്ടയ്ക്ക് 36 രൂപയോളം ആ സമയങ്ങളിൽ നൽകേണ്ടി വന്നിരുന്നു.
എന്നാൽ രണ്ടുമാസത്തിനപ്പുറം മാർച്ച് മാസം സ്ഥിതി മറ്റൊന്നാണ്. അമേരിക്കയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നായ സാൻ ഫ്രാൻസിസ്കോ പോലുള്ള നഗരങ്ങളിൽ 12 മുട്ടിയടങ്ങിയ ഒരു പാക്കറ്റിന് വില 11 ഡോളറിന് അടുത്താണ്. അതായത് ഒരു മുട്ടയുടെ വില ഇന്ത്യൻ മണി ഏകദേശം 80 രൂപയോളം നൽകണം എന്നർത്ഥം. എന്നാൽ ഇതിന്റെ മറ്റൊരു വശം പ്രതിസന്ധി അവസാനിക്കുന്നില്ല എന്നതാണ്. അമേരിക്കയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചറിന്‍റെ പ്രവചനം പ്രകാരം മുട്ട വില ഇനിയും കൂടും. രണ്ടുവർഷം മുമ്പേ മുട്ടയുടെ വില ഒരു പാക്കറ്റിന് വെറും രണ്ട് ഡോളർ രൂപ മാത്രമായിരുന്നു. മുട്ടയ്ക്ക് മാത്രമല്ല കോഴി വിലയിലും വലിയ വർദ്ധനവ് കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ അമേരിക്കയിൽ ട്രംപ് വന്നതിനുശേഷം ഉണ്ടായിട്ടുണ്ട്.