Wednesday, October 1, 2025
24.5 C
Kerala

അന്താരാഷ്ട്ര ‘മസാലാ’ സമ്മേളനം ഫെബ്രുവരി 24-ന് ആരംഭിക്കും

മസാല സമ്മേളനം എന്ന് കേട്ടിട്ടുണ്ടോ? തെറ്റിദ്ധരിക്കാൻ വേണ്ടി ഒന്നുമില്ല ഇതിൽ കാരണം ഇത് സുഗന്ധ വ്യഞ്ജനങ്ങളുടെ അന്താരാഷ്ട്ര സമ്മേളനമാണ്. നമ്മൾ മലയാളികൾ സുഗന്ധവ്യഞ്ജനങ്ങൾക്ക് പറയുന്നത് മസാല എന്നാണല്ലോ! സുഗന്ധ വ്യഞ്ജന മേഖലയിലെ വിശ്വാസം, സുതാര്യത, സ്ഥിരത എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി 2025-ലെ അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം ഫെബ്രുവരി 24 മുതൽ 27 വരെ ബെംഗളൂരുവിലെ ദ ലീല ഭാരതീയ സിറ്റിയിൽ നടക്കും.ബോർഡറുകൾക്കപ്പുറം വിശ്വാസനിർമ്മാണം” എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന  സമ്മേളനം ആഗോളതലത്തിൽ സുഗന്ധവ്യഞ്ജന ഇൻവെസ്റ്റേഴ്സിനെ ഉൾപ്പെടെ ക്ഷണിക്കുന്ന രീതിയിൽ വലുതാകും എന്നാണ് അധികൃതർ കരുതുന്നത്.

 കൃത്യമായ രീതിയിൽ സുഗന്ധവ്യഞ്ജനങ്ങൾ എങ്ങനെ വാങ്ങാം എന്നും എങ്ങനെ അത് വിൽക്കപ്പെടണമെന്നുമുള്ള രീതിയിലുള്ള വിവിധ സെഷനുകളിലെ ക്ലാസ്സുകൾ ഉൾപ്പെടെ സമ്മേളനത്തിൽ നടക്കും. കറുവാപ്പട്ട പോലുള്ള സുഗന്ധവ്യഞ്ജനമാണ് എന്നുള്ള രീതിയിൽ മറ്റുപദാർത്ഥങ്ങൾ ഇന്ന് മാർക്കറ്റിൽ എത്തുന്നത് സുലഭമാണ്. എന്നാൽ വലിയ രീതിയിലുള്ള ആരോഗ്യപ്രത്യാഘാതങ്ങൾ ഇത്തരത്തിലുള്ള പദാർത്ഥങ്ങൾ കൊണ്ട് ഉണ്ടാക്കുന്നു. എങ്ങനെ കൃത്യമായ രീതിയിൽ സുഗന്ധവ്യഞ്ജനം തിരഞ്ഞെടുക്കാം എന്നുള്ള ചർച്ചകൾ ഉൾപ്പെടെ 4 ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ഉണ്ടാകും.

സമ്മേളനത്തിൽ വിപണിയുടെ ഗതിശീലങ്ങൾ, കൃഷിയിലെ പുതിയ നവീകരണങ്ങൾ, ആവശ്യവും വിതരണവും സംബന്ധിച്ച പുതിയ പ്രവണതകൾ എന്നിവയിൽ ആഴത്തിലുള്ള ചർച്ചകൾ നടക്കും. കൃത്രിമ ബുദ്ധിമുട്ടിന്റെ (AI) കൃഷിയിലെയും ഉൽപ്പാദനത്തിലെയും പ്രയോജനങ്ങൾ സംബന്ധിച്ച പ്രത്യേക ശ്രദ്ധയും നൽകപ്പെടും.മിത്ത് വേഴ്സസ് റിയാലിറ്റി” എന്ന പ്രത്യേക സെഷൻ വഴി, ഭക്ഷ്യ സുരക്ഷയും ഗുണനിലവാരവും സംബന്ധിച്ച സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ശാസ്ത്രീയമല്ലാത്ത വിവരങ്ങളെ നേരിടാനാണ് ഉദ്ദേശിക്കുന്നത്.

 പ്രമുഖ വക്താക്കളായ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവും സംരംഭകനുമായ അഭിനവ് ബിന്ദ്ര, എൻജിനീയറും നവോത്ഥാനകാരനും വിദ്യാഭ്യാസ പരിഷ്‌കരണ പ്രവർത്തകനുമായ സോനം വാങ്‌ചുക്ക്, ഗൂഗിൾ കസ്റ്റമർ സൊല്യൂഷൻസ് ഇന്ത്യയുടെ മിഡ് മാർക്കറ്റ് സെയിൽസ് ഡയറക്ടർ തൻവീർ എസ്. ഉബേരോയ് എന്നിവരുടെ സാന്നിധ്യം സമ്മേളനത്തെ സമ്പന്നമാക്കും. കൂടാതെ കൃഷി, വിപണി, സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വിദഗ്‌ധരുടെ പ്രഭാഷണങ്ങളും പാനൽ ചർച്ചകളും നടക്കും.

  സുഗന്ധവ്യഞ്ജന വ്യവസായത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾക്ക് ഈ സമ്മേളനം പുതിയ അറിവുകളും ആശയങ്ങളും കൈമാറുന്നതിനൊപ്പം ആഗോള പങ്കാളിത്തങ്ങൾ ശക്തമാക്കുന്നതിനും ഒരു വേദിയാകും.വിശ്വാസം, സുതാര്യത, സ്ഥിരത എന്നിവയുടെ അടിസ്ഥാനത്തിൽ മസാലാ വ്യവസായത്തിന്റെ വളർച്ചയും വിജയവും ഉറപ്പാക്കുന്നതിൽ ഈ സമ്മേളനം നിർണായകമായ പങ്ക് വഹിക്കും എന്നാണ് അധികൃതർ കരുതുന്നത്. കൂടുതൽ ആളുകളുടെ പങ്കാളിത്തം സമ്മേളനത്തിൽ ഉണ്ടാകും എന്നും അധികൃതർ കരുതുന്നുണ്ട്. 

Hot this week

Reliance Enters Bottled Water Market with Campa Sure and Independence

Reliance Industries has entered India’s growing bottled water sector...

നവരാത്രി ദിനാഘോഷം; വീണ്ടും ഉണർവിലേക്ക് എത്തി ഫ്രൂട്ട്സ് മാർക്കറ്റ്…

വലിയ രീതിയിലുള്ള ആഘോഷമാണ് നവരാത്രിയുടെ ഭാഗമായി പല ഭാഗത്തുനിന്നും ഉണ്ടാവുന്നത്. ദസറ...

സുടു സുഡാ ഇഡലിയും വെങ്കിടേഷും!

വെങ്കിടേഷ് എന്ന വ്യക്തി മലയാളികൾക്ക് സുപരിചിതനായത് നായികാനായകൻ എന്ന മഴവിൽ മനോരമയിലെ...

RBI Orders BNPL Firm Simpl to Halt Payment Operations

The Reserve Bank of India (RBI) has directed Bengaluru-based...

ബി എസ് എൻ എൽ 4g റെഡി; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരുലക്ഷം ടവറുകളോടുകൂടി ബിഎസ്എൻഎൽ ഫോർജി സേവനം രാജ്യമെങ്ങും എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി...

Topics

Reliance Enters Bottled Water Market with Campa Sure and Independence

Reliance Industries has entered India’s growing bottled water sector...

നവരാത്രി ദിനാഘോഷം; വീണ്ടും ഉണർവിലേക്ക് എത്തി ഫ്രൂട്ട്സ് മാർക്കറ്റ്…

വലിയ രീതിയിലുള്ള ആഘോഷമാണ് നവരാത്രിയുടെ ഭാഗമായി പല ഭാഗത്തുനിന്നും ഉണ്ടാവുന്നത്. ദസറ...

സുടു സുഡാ ഇഡലിയും വെങ്കിടേഷും!

വെങ്കിടേഷ് എന്ന വ്യക്തി മലയാളികൾക്ക് സുപരിചിതനായത് നായികാനായകൻ എന്ന മഴവിൽ മനോരമയിലെ...

RBI Orders BNPL Firm Simpl to Halt Payment Operations

The Reserve Bank of India (RBI) has directed Bengaluru-based...

ബി എസ് എൻ എൽ 4g റെഡി; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരുലക്ഷം ടവറുകളോടുകൂടി ബിഎസ്എൻഎൽ ഫോർജി സേവനം രാജ്യമെങ്ങും എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി...

രാജ്യത്തെ ആദ്യ ജല ബജറ്റ് തയ്യാറാക്കി കണ്ണൂർ കോർപ്പറേഷൻ

രാജ്യത്തുതന്നെ ആദ്യമായി ജല ബജറ്റ് തയാറാക്കുന്ന കോർപറേഷൻ എന്ന നേട്ടം ഇനി...

വീണ്ടും ഇന്ത്യ പാകിസ്ഥാൻ ഫൈനൽ; സോണി ലക്ഷ്യമിടുന്നത് റെക്കോർഡ് വ്യൂവർഷിപ്പ്!

ഏഷ്യാകപ്പ് മത്സരങ്ങൾ തകൃതിയായി പുരോഗമിച്ചു കൊണ്ട് നിൽക്കുകയാണ്. കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ...

Ultraviolette launches X47 Crossover electric bike in India

Indian electric motorcycle company Ultraviolette has launched its new...
spot_img

Related Articles

Popular Categories

spot_imgspot_img