Friday, April 11, 2025
30.1 C
Kerala

ബഡ്ജറ്റിൽ അധികം സംസാരിക്കാതെ പോയ ആ വകയിരുത്തൽ ഇതാ; ഇരുപത്തയ്യായിരം കോടി രൂപ കപ്പൽ വാങ്ങുവാനായി!

രണ്ടുദിവസങ്ങൾക്കു മുമ്പ് ബഡ്ജറ്റ് പ്രഖ്യാപിച്ചപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയായ വിഷയങ്ങൾ ബീഹാറിന് അനുവദിച്ച കൂടുതൽ ഫണ്ട് വകയിരുത്തരും 12 ലക്ഷം വരെ വരുമാനമുള്ള ആളുകൾക്ക് ടാക്സ് ഇല്ല എന്നുള്ള വാർത്തകളും ഒക്കെയായിരുന്നു. കാർഷിക മേഖലക്കായി കൂടുതൽ തുക വകയിരുത്തിയതും കേരളത്തിലെ പൂർണമായും തഴഞ്ഞതും ഉൾപ്പെടെയുള്ള കാര്യങ്ങൾ മാധ്യമങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്തു. എന്നാൽ അധികം ആളുകൾ ശ്രദ്ധിക്കാതെ പോയ മറ്റൊരു ഫണ്ട് വകയിരുത്തൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബഡ്ജറ്റിൽ നിർമല സീതാരാമൻ പ്രഖ്യാപിച്ചു.കപ്പൽ നിർമാണം, വിൽപ്പന എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി വലിയ കപ്പലുകളെ ഹാര്‍മണൈസ്ഡ് മാസ്റ്റർ ലിസ്റ്റിൽ ഉൾപ്പെടുത്തി എന്നതാണ് ബഡ്ജറ്റിലെ മറ്റൊരു വകയിരുത്തൽ.

അതായത് പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിൽ ഒന്നായി ഇനി കപ്പൽ നിർമ്മാണവും വിൽപ്പനയും മാറുവാൻ പോകുന്നു എന്ന് തെളിയിക്കുന്ന ലിസ്റ്റ് ആണിത്. ബൾക്കായി കയറ്റുമതിക്കും ഇറക്കുമതിക്കും കപ്പൽ മികച്ച ഒരു സൗകര്യമാണ്. ഇത്തരത്തിൽ മറ്റു രാജ്യങ്ങളുമായുള്ള വാണിജ്യം കൂടുതൽ മെച്ചപ്പെടുത്തുവാനായി വേണ്ടിയാണ് ധനമന്ത്രി ഇത്തരത്തിൽ ഫണ്ട് മാറ്റിവെച്ചത് എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയതോടെ സർക്കാർ നിഷ്കർഷിക്കുന്ന നിശ്ചിത വലുപ്പമുള്ള കപ്പലുകൾ വാങ്ങുന്നതിന് കുറഞ്ഞ നിരക്കിൽ വായ്പപകളും നികുതി ആനുകൂല്യങ്ങളും ലഭിച്ചേക്കും. നിലവിൽ കപ്പൽ നിർമാണ മേഖലയ്ക്ക് ഇൻഫ്രാസ്ട്രക്ചർ പദവിയുണ്ട്.

ഇത്തരത്തിൽ ദീർഘകാലത്തേക്ക് വായ്പയിൽ ഇളവ് ലഭിച്ചാൽ മാരി ടൈം രംഗത്ത് പ്രവർത്തിച്ചുവരുന്ന ഇന്ത്യൻ കമ്പനികൾക്ക് കൂടുതലായി കപ്പൽ വാങ്ങുവാൻ സാധിക്കും എന്നാണ് വിലയിരുത്തൽ. നിലവിൽ കപ്പൽ ഉടമസ്ഥതയുടെ രംഗത്ത് ഇന്ത്യ പതിനെട്ടാം സ്ഥാനത്താണ്. പുതിയ പ്രഖ്യാപനം 18ൽ നിന്നും മുമ്പോട്ടേക്ക് മുന്നേറാൻ ഇന്ത്യൻ കമ്പനികളെ സഹായിക്കും എന്നാണ് പൊതുവിലയിരുത്തൽ. മാരി ടൈം കമ്പനികൾക്ക് ഇത് സഹായകരമാകും എന്നതിനാൽ തന്നെ മൊത്തമായി നമ്മൾ പരിശോധിക്കുമ്പോൾ വിഴിഞ്ഞം തുറമുഖം ഉൾപ്പെടെയുള്ള തുറമുഖങ്ങൾക്കും ഇത് വലിയ രീതിയിലുള്ള സഹായകരമാകും. വിഴിഞ്ഞം തുറമുഖത്തിന് കാര്യമായി നേരിട്ടുള്ള പ്രഖ്യാപനം ഉണ്ടായിട്ടില്ല എങ്കിലും ഈ പ്രഖ്യാപനം വിഴിഞ്ഞത്തിന് സഹായകരമാകുമെന്ന് മിക്ക സാമ്പത്തിക വിദഗ്ധരും പറയുന്നുണ്ട്.

മാരി ടൈം കമ്പനികൾക്ക് ഇത്തരത്തിലുള്ള സഹായം അനുവദിക്കുക വഴി നിരവധി കപ്പലുകൾ വാങ്ങുവാനും വിൽക്കുവാനും സഹായിക്കും. ഇന്ത്യയിലെ പ്രധാനപ്പെട്ട തുറമുഖങ്ങളിൽ ഒന്നായാണ് വിഴിഞ്ഞത്തെ പ്രോജക്ട് ചെയ്യപ്പെടുന്നത് എന്നതിനാൽ തന്നെ കപ്പലുകളുടെ എണ്ണം കൂടുന്നത് വിഴിഞ്ഞത്തിന് എല്ലാംകൊണ്ടും നല്ലതാണ്.കപ്പൽ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളെ ബേസിക് കസ്റ്റം ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയത് അടുത്ത 10 വർഷത്തേക്ക് കൂടി നീട്ടാനും ബജറ്റിൽ തീരുമാനമുണ്ട്. ഈ പ്രഖ്യാപനവും സൂചിപ്പിക്കുന്നത് കപ്പലുമായി ബന്ധപ്പെട്ട വ്യാപാര വ്യവഹാരങ്ങൾക്കും കപ്പൽ നിർമ്മാണത്തിനും കപ്പൽ കയറ്റുമതിക്കും ഉൾപ്പെടെ ഇന്ത്യ വളരെ തുറന്ന സമീപനം സ്വീകരിക്കുന്നു എന്നതാണ്.

പത്തുവർഷത്തേക്ക് നീട്ടി എന്നത് പത്ത് വർഷത്തേക്ക് ഇന്ത്യ കപ്പലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പ്രോത്സാഹിപ്പിക്കുന്നു എന്നത് സൂചിപ്പിക്കുകയാണ്. ഒരുപക്ഷേ ഇംപോർട്ട് എക്സ്പോർട്ട് കാര്യങ്ങളിൽ കൂടുതൽ കപ്പൽ ഉപയോഗിച്ചുള്ള വ്യവസായങ്ങൾക്ക് സാധ്യമാകുന്ന രീതിയിലാണ് ബഡ്ജറ്റിലെ പ്രഖ്യാപനങ്ങൾ വിരൽ ചൂടുന്നത്.

Hot this week

വേനൽ മഴ എസിക്ക് പണി കൊടുത്തു! വിൽപ്പന മന്ദഗതിയിൽ 

കേരളത്തിൽ കഴിഞ്ഞവർഷം വേനൽ മഴ വളരെ കുറവായിരുന്നു. അതുകൊണ്ടുതന്നെ റെക്കോർഡ് എസി...

വലിയ ബിസിനസ്‌ ആയി ലഹരി കച്ചവടം; ജാഗരൂകരായി നിയമസംവിധാനങ്ങൾ!

യുവാക്കളിൽ ലഹരി ഉപയോഗം വളരെ അധികമായി കൂടിവരുന്നു എന്നാണ് പല പഠന...

ഉയരുന്ന സൈബർ തട്ടിപ്പുകൾ; കൃത്യമായ ശ്രദ്ധ വേണമെന്ന് പോലീസ് നിർദ്ദേശം!

ദിനംപ്രതി നമ്മുടെ നാട്ടിൽ സൈബർ കുറ്റകൃത്യങ്ങൾ പെരുകി വരികയാണ്. ലക്ഷകണക്കിന്...

സംസ്ഥാനത്തെ സ്കൂളുകളുടെ മുഖച്ഛായ മാറുകയാണ്; സ്മാർട്ടായി 52,000 ക്ലാസ് മുറികൾ എന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ സ്കൂളുകൾ പുതിയ തലത്തിലേക്ക് മാറുകയാണ് എന്ന് വിദ്യാഭ്യാസ മന്ത്രി വി...

Topics

വേനൽ മഴ എസിക്ക് പണി കൊടുത്തു! വിൽപ്പന മന്ദഗതിയിൽ 

കേരളത്തിൽ കഴിഞ്ഞവർഷം വേനൽ മഴ വളരെ കുറവായിരുന്നു. അതുകൊണ്ടുതന്നെ റെക്കോർഡ് എസി...

വലിയ ബിസിനസ്‌ ആയി ലഹരി കച്ചവടം; ജാഗരൂകരായി നിയമസംവിധാനങ്ങൾ!

യുവാക്കളിൽ ലഹരി ഉപയോഗം വളരെ അധികമായി കൂടിവരുന്നു എന്നാണ് പല പഠന...

ഉയരുന്ന സൈബർ തട്ടിപ്പുകൾ; കൃത്യമായ ശ്രദ്ധ വേണമെന്ന് പോലീസ് നിർദ്ദേശം!

ദിനംപ്രതി നമ്മുടെ നാട്ടിൽ സൈബർ കുറ്റകൃത്യങ്ങൾ പെരുകി വരികയാണ്. ലക്ഷകണക്കിന്...

സംസ്ഥാനത്തെ സ്കൂളുകളുടെ മുഖച്ഛായ മാറുകയാണ്; സ്മാർട്ടായി 52,000 ക്ലാസ് മുറികൾ എന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ സ്കൂളുകൾ പുതിയ തലത്തിലേക്ക് മാറുകയാണ് എന്ന് വിദ്യാഭ്യാസ മന്ത്രി വി...

ആന്റണി പെരുമ്പാവൂർ യഥാർത്ഥത്തിൽ ആര്? L എന്ന ബ്രാൻഡ് സൃഷ്ടിച്ചത് പോലും ഇദ്ദേഹം!

മോഹൻലാൽ എന്ന പേരിനൊപ്പം കേൾക്കുന്ന പേരാണ് ഇപ്പോൾ ആന്റണി പെരുമ്പാവൂർ. വലിയ...

ദുബായിൽ ഹൈപ്പർ മാർക്കറ്റ് തുറക്കാൻ ലുലു ഗ്രൂപ്പ്

ലുലു ഗ്രൂപ്പ് അടുത്ത തലത്തിൽ ദുബായിൽ കാലുറപ്പിക്കാൻ പോകുന്നു എന്നുള്ള വാർത്തകളാണ്...

സ്റ്റാർട്ടപ്പുകളുടെ മേളം തീർത്ത് ഡൽഹി; ഇതിനോടൊപ്പം 50 കോടിയുടെ ഇന്നവേഷൻ ചലഞ്ചും 

ഡൽഹിയിൽ ആഗോള സംഗമം. സ്റ്റാർട്ടപ്പുകളെ ലക്ഷ്യം വെച്ചാണ് പരിപാടി നടക്കുന്നത്. ഡൽഹിയിലെ...
spot_img

Related Articles

Popular Categories

spot_imgspot_img