മെറ്റ എന്നത് ഇപ്പോൾ എല്ലാവർക്കും വലിയ സുപരിചിതമായ ഒരു കമ്പനിയാണ്. എന്നാൽ മെറ്റയിൽ കൂട്ടപിരിച്ചു വിടൽ നടത്താൻ ഒരുങ്ങുകയാണ് മാർക്ക് സക്കര്‍ബര്‍ഗ് എന്നുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്. കമ്പനിയിൽ മോശം പ്രകടനങ്ങൾ കാഴ്ചവെക്കുന്ന 3600 ഓളം ആൾക്കാരെ കമ്പനി ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഇവരെ പിടിച്ചു വിടാനായി കമ്പനി ഒരുങ്ങുകയാണ് എന്നതാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. ഇവരെ പിരിച്ചു വിടുന്ന സ്ഥാനത്ത് പുതിയ കഴിവുള്ള ആളുകൾക്ക് അവസരം ഒരുക്കും.
3600 ഓളം പേർ കമ്പനിയിൽ നിന്നും ഒഴിവാക്കപ്പെടുന്നു എന്നത് കമ്പനിയിലെ അഞ്ച് ശതമാനത്തോളം തൊഴിലാളികളെ വലിയ രീതിയിൽ ബാധിക്കും. കാരണം 3600 ഓളം പേർ എന്നത് കമ്പനിയുടെ അഞ്ചു ശതമാനത്തോളം തൊഴിലാളികൾ ആണ്. കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള കണക്കനുസരിച്ച് മെറ്റയിൽ തൊഴിൽ ചെയ്യുന്നത് ഏകദേശം 72,400 ഓളം ആളുകളാണ്. മാനേജ്മെന്റിന്റെ പ്രവർത്തന ഉയർത്താൻ പിരിച്ചുവിടൽ സഹായിക്കും എന്നാണ് കമ്പനി സിഇഒ ആയ മാർക്ക് സക്കര്‍ബര്‍ഗ് കരുതുന്നത്.
തിരിച്ചു വിടലുമായി ബന്ധപ്പെട്ട് കമ്പനി ഇതിനോടകം തന്നെ തൊഴിലാളികൾക്ക് മെമ്മോ നൽകി കഴിഞ്ഞു. തുടക്കത്തിൽ 3600 ഓളം ആളുകളെയാണ് പിരിച്ചുവിടുക എങ്കിൽ കൂടുതൽ ആളുകളെ മോണിറ്റർ ചെയ്ത് പെർഫോമൻസ് താഴ്ന്ന നിലവാരത്തിൽ പോയിക്കൊണ്ടിരിക്കുന്ന കൂടുതൽ ആളുകളെ ഈ സാമ്പത്തിക സൈക്കിളിന് അവസാനം പിരിച്ചുവിടാൻ ആണ് മെറ്റയുടെ തീരുമാനം. അതായത് ഇപ്പോൾ കണക്ക് 3600 ഓളം ആണ് എങ്കിൽ കുറച്ചു മാസങ്ങൾക്കപ്പുറം ഇത് ഏകദേശം ഇരട്ടിയോളം ആകുമെന്ന് അർത്ഥം.
പക്ഷേ സാമ്പത്തിക പ്രതിസന്ധിക്ക് അപ്പുറം പെർഫോമൻസിന്റെ പ്രതിസന്ധിയാണ് പിരിച്ചുവിടലിനു പ്രധാനപ്പെട്ട കാരണമായി മാറിയിരിക്കുന്നത്. തൊഴിലാളികളുടെ മോശം പ്രകടനവും മറ്റു കാര്യങ്ങളിൽ സമയം ചെലവഴിക്കുന്നതും ആണ് പിരിച്ചുവിടലിനു മാനദണ്ഡം ആയിരിക്കുന്ന കാര്യം എന്നാണ് പുറത്തേക്ക് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജോലി ചെയ്യാൻ കൂടുതൽ ആർജ്ജവും കഴിവുമുള്ള ആളുകളെ പിരിച്ചുവിടുന്ന ആളുകൾക്ക് പകരക്കാരായ നിയമിക്കും. ഇത് കൂടുതൽ യുവാക്കൾക്ക് തൊഴിലവസരം നൽകുമെന്നും മാർക്ക് സക്കര്‍ബര്‍ഗ് അഭിപ്രായപ്പെടുന്നുണ്ട്.