കേരളത്തിൽ ഒട്ടാകെ പച്ചക്കറിയുടെ വില കുതിക്കുകയാണ്. ഇതിൽ ഏറ്റവും കൂടുതൽ വിലക്കയറ്റം ഉണ്ടായിരിക്കുന്നത് ജനങ്ങളുടെ നിത്യോപയോഗ സാധനങ്ങളായ തക്കാളിക്കും സവാളക്കുമാണ്. ഇതിൽ സവാളയുടെ വിലയാണ് കഴിഞ്ഞ ഒരു മാസത്തിനിടയിൽ എത്രയോ വർദ്ധിച്ചിരിക്കുന്നത്. ഒരു സമയം 20 രൂപയ്ക്ക് വിറ്റുന്ന സവാള ഇപ്പൊ എത്രയോ മടങ്ങ് അധികമായി ആണ് വിപണിയിൽ വിറ്റഴിക്കുന്നത്.
കേരളത്തിലെ മിക്ക ജില്ലകളിലും ഇന്ന് സവാള വില 70-80 രൂപ കടന്നു. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ ഒട്ടാകെ സവാള വില വലിയ രീതിയിൽ വർദ്ധിച്ചു. തക്കാളിക്കും വില കൂടിത്തുടങ്ങി. ഒക്ടോബറിൽ കിലോയ്ക്ക് ശരാശരി 60 രൂപയായിരുന്ന വില പിന്നീട് കുറഞ്ഞെങ്കിലും വീണ്ടും ഉയരുകയാണ്. നിലവിൽ കൊച്ചിയിൽ 40 രൂപ, കോട്ടയത്തിന് 50 രൂപ, തിരുവനന്തപുരം, മലബാർ മേഖലകളിൽ ശരാശരി 35 രൂപ എന്നിങ്ങനെയാണ് വില.
ഇന്ത്യയിലെ ഏറ്റവും വലിയ സവാള വിപണിയായ മഹാരാഷ്ട്രയിലെ ലാസൽഗാവിൽ വില 47 രൂപയിൽ നിന്ന് 60 രൂപയിലേക്ക് ഒരാഴ്ചയ്ക്കിടെ ഉയർന്നു. സവാളയുടെ മുഖ്യ ഉൽപാദന, വിതരണ സംസ്ഥാനമായ മഹാരാഷ്ട്രയിൽ മഴക്കെടുതിയാണ് സവാളയുടെ വരവ് കുറയാനും വില കൂടാനും വഴിവച്ചത്. മഴക്കെടുതി കാരണം നിരവധി സ്ഥലത്ത് വലിയ രീതിയിലുള്ള കൃഷി നാശം ഇക്കുറി ഉണ്ടായി. ഇതാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. പ്രതീക്ഷിച്ച രീതിയിലുള്ള ഉത്പാദനവും ഇക്കുറി ഉണ്ടായില്ല.
ആന്ധ്രപ്രദേശിലും തമിഴ്നാട്ടിലും ഇക്കുറി പച്ചക്കറി വിളവു കുറവായിരുന്നു. ഡൽഹിയിൽ വില 60-70 രൂപ നിരക്കിൽ തുടരുകയാണ്. നാസിക്കിൽ നിന്ന് കേന്ദ്രത്തിന്റെ സവാള സ്പെഷൽ ട്രെയിൻ കഴിഞ്ഞമാസം ഡൽഹിയിൽ എത്തിയിരുന്നെങ്കിലും വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതാണ് നിലവിലെ വിലക്കുതിപ്പ്. വിലസ്ഥിരതാ ഫണ്ട് പ്രകാരം കർഷകരിൽ നിന്ന് നാഷണൽ കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻസിസിഎഫ്) സമാഹരിച്ച് കരുതൽ ശേഖരത്തിൽ സൂക്ഷിച്ച സവാളയാണ് ട്രെയിനിൽ എത്തിച്ചത്.
സവാളയുടെയും തക്കാളിയുടെയും വില ഇരട്ടിയായത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ്. അവരുടെ കുടുംബ ബഡ്ജറ്റ് ആകെ വിലക്കയറ്റം കാരണം താളം തെറ്റിക്കുന്ന അവസ്ഥയാണ്. ദീപാവലി ആഘോഷക്കാലത്ത് മികച്ച ഡിമാൻഡിനെ തുടർന്ന് സവാള വില കൂടിയിരുന്നു. ഡിമാൻഡിൽ ഇപ്പോഴും കുറവില്ലാത്തതും വില ഉയർന്ന് നിൽക്കാൻ വഴിയൊരുക്കിയിട്ടുണ്ട്. വെറും ദിവസങ്ങളിൽ തക്കാളിയുടെയും സവാളയുടെയും വില കുറയും എന്നാണ് പുറത്തേക്ക് വരുന്ന വിവരം.
നവംബർ രണ്ടാം ഭാഗത്തോടുകൂടി തക്കാളിയുടെയും വിലയിൽ നേരിയ കുറവ് കണ്ടു തുടങ്ങുമെന്നും ഡിസംബർ ആദ്യം ആഴ്ചയോടുകൂടി പഴയ രീതിയിലേക്ക് വില വർദ്ധനവ് പൂർണമായും ഇല്ലാതായി സവാളയും തക്കാളിയും തിരിച്ചെത്തും എന്നുമാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. പക്ഷേ ഡിസംബറിൽ ക്രിസ്മസ് ആയതിനാൽ വീണ്ടും വില കയറ്റം ഉണ്ടാകുമോ എന്നുള്ള ആശങ്കയും സാമ്പത്തിക വിദഗ്ധർ പ്രകടിപ്പിക്കുന്നുണ്ട് .
വിലക്കയറ്റം വർധിക്കാനായി മറ്റൊരു പ്രധാനപ്പെട്ട കാരണം ഇടനിലക്കാർ സവാള പൂഴ്ത്തി വെക്കുന്നതാണ്. മറ്റുള്ള പച്ചക്കറി അപേക്ഷിച്ച് കൂടുതൽ സമയം സവാള നീണ്ടുനിൽക്കും എന്നതിനാൽ പൂഴ്ത്തിവെക്കൽ അവർക്ക് കൂടുതൽ എളുപ്പമാകുന്നു. ഇത് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചുവെങ്കിലും കൃത്യമായ രീതിയിലുള്ള നടപടി ഇതിനെതിരെ ഉണ്ടായില്ല എന്നുള്ള വിമർശനം സാമ്പത്തിക വിദഗ്ധരുടെ ഭാഗത്തുനിന്നും ഉയരുന്നുണ്ട്.
ഡിസംബർ ആദ്യ ആഴ്ചയോടുകൂടി പച്ചക്കറി വില പഴയനിലയിലേക്ക് ആയാലും ക്രിസ്മസ് ഡിസംബർ 25 ഓടുകൂടി എത്തുന്നത് വീണ്ടും വിലക്ക്യറ്റം ഉണ്ടാകുമോ എന്നുള്ള ആശങ്ക പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. സവാളയ്ക്കും തക്കാളിക്കും പുറമേ നിരവധി പച്ചക്കറിക്കും വില ഉയർന്നു തന്നെ നിൽക്കുകയാണ്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഹോട്ടൽ ഉടമകളെ സംബന്ധിച്ചിടത്തോളം സവാളയുടെ അളവ് കുറയ്ക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ലാത്തതാണ് നിലവിലുള്ള അവസ്ഥ. കാരണം വിലക്കയറ്റം അത്രത്തോളം ആണ്.
സവാളയുടെയും തക്കാളിയുടെയും വില കഴിഞ്ഞ കുറച്ചധികം കാലമായി പെട്ടെന്ന് കൂടുകയും കുറയുകയും ചെയ്യുന്നത് ഹോട്ടൽ ജീവനക്കാർക്ക് സൃഷ്ടിക്കുന്ന പ്രതിസന്ധി കുറച്ചല്ല. കാരണം സവാളയ്ക്ക് പൊന്നും വില ആകുന്നതോടെ കളികളിൽ ഉപേക്ഷിക്കാൻ പറ്റാത്ത ഭാഗമായിരിക്കുന്നു പച്ചക്കറികളിൽ ഒന്നായ സവാള കുറയ്ക്കേണ്ട അവസ്ഥ വരും. പക്ഷേ സ്ഥിരമായി സെറ്റ് ചെയ്ത മെനുവിനപ്പുറം സാധനങ്ങൾ കൂട്ടിയും കുറച്ചും കറി വച്ചാൽ അത് രുചിയെ ബാധിക്കും. അത് സ്ഥിരം കസ്റ്റമേഴ്സ് വിട്ടു പോകുന്നതിനും കാരണമാകും.
സവാള വില വർധിക്കുന്ന സമയത്ത് സവാളയുടെ വില കറിയിൽ കൂട്ടി ജനങ്ങളുടെ അടുത്തുനിന്നും വാങ്ങാനും പറ്റാത്ത അവസ്ഥയാണ്. സവാളക്ക് പുറമേ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറിനും വലിയ രീതിയിലുള്ള വിലക്കയറ്റം കഴിഞ്ഞ ആറു മാസത്തിനിടെ ഉണ്ടായിട്ടുണ്ട്. അടിക്കടി ഉണ്ടാകുന്ന വിലക്കയറ്റം തടയണം എന്നുള്ളതാണ് ഹോട്ടൽ ഉടമകളുടെയും ആവശ്യം. കാരണം വിലക്കയറ്റംപച്ചക്കറിക്ക് ഉണ്ടാവുന്നത് ജന ജീവിതവും ഹോട്ടൽ ജീവിതവും താളം തെറ്റിക്കുന്ന അവസ്ഥയാണ്. വിലക്കയറ്റം തടയാൻ നടപടി ഉണ്ടാകുമെന്നാണ് സാധാരണക്കാരായ ജനങ്ങളുടെ പ്രതീക്ഷ.