യുഎഇയിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള പ്രവാസിയായി എം എ യൂസഫലി. ലുലു ഗ്രൂപ്പ് ചെയർമാനായ എം എ യൂസഫലി രാജ്യത്തെ ആഗോള ശക്തിയായി 100 പേരുടെ പട്ടികയിൽ യൂസഫലി ഒന്നാമതെത്തി. ഫിനാൻസ് വേൾഡ് പുറത്തുവിട്ട പട്ടികയിലാണ് യൂസഫലി ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമാണ് ഫിനാൻസ് വേൾഡ്. ബാട്ടിയ ഗ്രൂപ്പ് ചെയർമാനായ അജയ് പാർട്ടിയാണ് പട്ടികയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
യൂസഫലി ഇന്ത്യയിലെ പോലെ തന്നെ അല്ലെങ്കിൽ ഒരുപക്ഷേ അതിലും കൂടുതൽ ശക്തമായി പ്രവർത്തിക്കുന്നത് യുഎഇയിലാണ്. ഇതുകൊണ്ടാണ് പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ യൂസഫലിക്ക് കഴിഞ്ഞത്. എസ് എൽ പ്രോപ്പർട്ടീസ് ദുബായിലെ ഏറ്റവും വലിയ ഡെവലപ്പേഴ്സിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ധനഞ്ജയ് ദാതാറാണ് പട്ടികയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. ദുബായിലെ പ്രശസ്തമായ അൽ ആദിൽ ട്രേഡിങ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ആണ് ധനഞ്ജയ്.
ജോയ് ആലുക്കാസ് തുമ്പൈ ഹോസ്പിറ്റൽ സ്ഥാപകൻ തുമ്പൈ മൊയ്തീൻ, ചോയിത്ത് റാം ഗ്രൂപ്പിൽ ചെയർമാൻ എൽ.ടി പഗറാണി, ചാലൂബ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ പാട്രിക് ചാലൂബ്, ഗ്ലോബൽ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് കമ്പനിയായ ട്രാൻസ്ഫർഡിന്റെ ചെയർമാൻ രമേശ് എസ് രാമകൃഷ്ണൻ തുടങ്ങിയവർ ആദ്യ പത്തിൽ മറ്റു സ്ഥാനങ്ങൾ നേടി. നിരവധി മലയാളികളാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. കേരളത്തിൽനിന്ന് നിരവധി ആളുകൾ ദുബായിലേക്ക് പോകുന്നത് പതിവാണ്. അവിടെയെത്തി മിക്ക ആളുകളും ഒത്തിരി കഷ്ടപ്പെട്ടാണ് വിജയം കൈവരിക്കുന്നത്. എന്നാൽ ദുബായിൽ എത്തിയശേഷം നിരവധി മലയാളികൾ വിജയിക്കുന്നുണ്ട് എന്നുള്ളതിന് ഉദാഹരണമായി പട്ടിക മാറുന്നു.
ലാൻഡ്മാർക്ക് ഗ്രൂപ്പ് ചെയർപഴ്സൻ രേണുക ജഗ്തിയാനിയാണ് പട്ടികയിൽ മുന്നിലുള്ള വനിത. ജംബോ ഗ്രൂപ്പിന്റെ വിദ്യാ ചാബ്രിയ, സുലേഖാ ആശുപത്രി സ്ഥാപക ഡോ. സുലേഖ ദൗഡ് എന്നിവരും വനിതകൾ ആയി പട്ടികയിൽ മുൻനിരയിൽ തന്നെ ഉൾപ്പെട്ടിട്ടുണ്ട്. ബുർജീൽ ഹോൾഡിങ് സ്ഥാപകൻ ഡോ. ഷംഷീർ വയലിൽ, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ്, ജെംസ് എജ്യുക്കേഷൻ മേധാവി സണ്ണി വർക്കി തുടങ്ങിയ നിരവധി ആളുകളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.






